‘ടെറസിന്‍റെ മുകളിൽ നിന്ന് ചാ,ടി,യാലോ എന്നുവരെ ചിന്തിച്ചു’ ! ജോലി ഇല്ലാത്ത ഒരാളോട് എങ്ങനെ വേണമെങ്കിലും പെരുമാറാം പക്ഷെ അവർ അതൊന്നും ചെയ്തില്ല

ഇന്ന് മലയാള സിനിമയിൽ യുവ താര നിരയിൽ മുന്നിൽ നിൽക്കുന്ന നായകന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ. വില്ലനായും നാകനായും സഹ നടനായും ഒരുപാട് വേഷങ്ങൾ ഇതിനോടകം ഉണ്ണി ഗംഭീരമാക്കി മാറ്റിയിരുന്നു. മല്ലു സിങ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദൻ എന്ന നടന്റെ ജീവിതത്തിൽ ഇരു വഴിത്തിരിവായത്. ശേഷം ഇന്ന് മലയാളവും കടന്ന് തെന്നിന്ത്യയിൽ അറിയപ്പെടുന്ന പ്രശസ്ത നടന്മാരിൽ ഒരാളാണ് ഉണ്ണി മുകുന്ദൻ ഇപ്പോഴിതാ തന്റെ പഴയ കാലത്തെ കുറിച്ച് ഉണ്ണി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്.

ആ പരിപാടിയിൽ ഒരു വിഡിയോയിൽ കൂടി ഉണ്ണിയുടെ പഴയ സുഹൃത്തുക്കളിൽ ഒരാൾ ഉണ്ണിയുടെ പഴയ കാലത്തെ കഷ്ടാടുകളെ കുറിച്ച് പറഞ്ഞത്, ഇത് കേട്ട് സങ്കടം കൊണ്ട് കണ്ണുനിറയുന്ന ഉണ്ണിയെ അവതാരകൻ ജോൺ ബ്രിട്ടാസ് ആശ്വസിപ്പിക്കുന്നതും വിഡിയോയിൽ കാണാം.  ശേഷം സിനിമ നടൻ ആകാൻ വേണ്ടി പഠിത്തം ഉപേക്ഷിച്ചതും കൂട്ടുകാരുടെ ചിലവിൽ കഴിഞ്ഞതും എല്ലാം ആ പരിപാടിയിൽ ഉണ്ണി വെളിപ്പെടുത്തി. പഠനവും ജോലിയും എല്ലാം ഉപേക്ഷിച്ച് സിനിമ മോഹവുമായി ഞാൻ എറണാകുളം എത്തി. അവിടെ ഒരു സുഹൃത്തിനൊപ്പം താമസം ആരംഭിച്ചു. ഒരു വലിയ ഫ്ലാറ്റിന്റെ മുകളിലെ പെന്റാ ഹൗസ്. ഞങ്ങൾ നാല് പേര് ഉണ്ടായിരുന്നു.

ആ നാല് പേർക്കും നാല് സ്വപ്‌നങ്ങൾ ആയിരുന്നു, അതിൽ ഒരാൾക്ക് ബാംഗ്ലൂർ സെറ്റിൽ ആകണം. അടുത്ത ഒരാൾക്ക് കല്യാണം, ഒരാൾക്ക് സിനിമ, ഒരാൾക്ക് മുടി, ഇതൊക്കെ ആയിരുന്നു ഞങ്ങളുടെ പ്രശ്നങ്ങൾ. എന്നാൽ ആ കൂട്ടത്തിൽ എനിക്ക് മാത്രം ജോലി ഒന്നും ഉണ്ടായിരുന്നില്ല. ഇവരൊക്കെ രാവിലെ ജോലിക്കു പോകും ഞാൻ വൈകുന്നേരം വരെ ഇവര് വരുന്നത് വരെ കാത്തിരിക്കും. കൂട്ടുകാർ തന്നെയാണ് ഒരു 8, 9 മാസം സഹായിച്ചത്. ആഹാരം വാങ്ങിത്തന്നു , ഡ്രസ്സ് വാങ്ങിത്തന്നു. ജോലി ഇല്ലാത്ത ഒരാളോട് എങ്ങനെ വേണമെങ്കിലും പെരുമാറാം പക്ഷെ അവർ അതൊന്നും ചെയ്തില്ല, വളരെ ബഹുമാനത്തോടെ തന്നെയാണ് അവർ എനിക്കൊപ്പം നിന്നത്.  എന്നും നിറ കണ്ണുകളൊടെ ഉണ്ണി പറയുന്നു.

എന്നാൽ ഇതിനിടയിൽ  എപ്പോഴാണ് ടെറസിൽ നിന്നും ചാ,ടി ചാ,കാ,ൻ തോന്നിയത് എന്ന ചോദ്യത്തിന് ഉണ്ണിയുടെ മറുപടി ഇങ്ങനെ, വളരെ ബുദ്ധിമുട്ടികൂടെ കടന്നു പോയ സാഹചര്യം ആയിരുന്നു. പഠിത്തം ഉപേക്ഷിച്ചു, ജോലി ഉപേക്ഷിച്ചു , എന്റെ അമ്മക്ക് വളരെ സങ്കടമായിരുന്നു അന്ന്. സിനിമ എന്ന ആഗ്രഹം ഉണ്ട് പക്ഷെ എന്താകും എന്ന് അറിയാത്ത സമയം ആയിരുന്നു അത്. പിന്നീട് ഭാഗ്യം എന്ന പോലെ സിനിമയിൽ അവസരങ്ങൾ ലഭിക്കുകയും സ്വപ്നത്തിലേക്ക് താൻ എത്തുകയും ചെയ്തു എന്നും ഉണ്ണി പറയുന്നു. ഇപ്പോൾ ഏറ്റവും ഒടുവിലായി മേപ്പടിയാൻ എന്നാ ചിത്തത്തിലൂടെ ഉണ്ണി ഒരു നിർമാതാവ് ആകുകയും ആ ചിത്രം നാല് കോടിക്ക് അടുപ്പിച്ച് ലാഭം നേടുകയും ചെയ്തു എന്നാണ് റിപ്പോർട്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *