പലരും അയ്യപ്പനായാണ് കാണുന്നത്, അദ്ദേഹം നിത്യ ബ്രഹ്മചാരിയാണ്, അതുപോലെ ബ്രഹ്മചാരിയാക്കാന്‍ ആരും ശ്രമിക്കരുത് ! വാക്കുകൾ ശ്രദ്ധ നേടുന്നു !

2011 ൽ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബോബൈ മാർച്ച് 12 എന്ന സിനിമയിൽ കൂടി മലയാള സിനിമയിൽ എത്തി, ശേഷം തന്റെ നാലാമത്തെ ചിത്രം മല്ലുസിങ്  എന്ന ഒരൊറ്റ സിനിമ കൊണ്ട് മലയാള സിനിമയിലും പ്രേക്ഷകരുടെ ഹൃദയത്തിലും ഉണ്ണി മുകുന്ദൻ എന്ന നടന്  ഒരു സ്ഥാനം ലഭിക്കുകയായിരുന്നു. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം മാളികപ്പുറം ഇപ്പോൾ നടന്റെ കരിയർ തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. നാലാം വാരത്തിലും ചിത്രം മികച്ച വിജയമാണ് കരസ്ഥമാക്കുന്നത്.

ഇപ്പോഴിതാ മാളികപ്പുറം സിനിമയില്‍ അയ്യപ്പസ്വാമിയായി അഭിനയിച്ചതിന് പിന്നാലെ നടനെ തേടി ഒരു പുരസ്കാരവും എത്തിയിരുന്നു. നടന്‍ കൃഷ്ണപ്രസാദിന്‍റെ പിതാവായ എന്‍.പി ഉണ്ണിപ്പിള്ളയുടെ പേരിലുള്ള സംഘടന ഏര്‍പ്പെടുത്തിയ യുവശ്രേഷ്ഠാ പുരസ്‌കാരമാണ് ഉണ്ണിമുകുന്ദനെ തേടിയത്തിയത്. അവാര്‍ഡ് ഏറ്റുവാങ്ങാന്‍ നടന്‍ അടുത്തിടെ കോട്ടയം ചങ്ങനാശേരിയില്‍ എത്തിയിരുന്നു. ആ വേദിയിൽ കൃഷ്ണപ്രസാദ്‌ പറഞ്ഞ ചില വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അദ്ദേഹം പറയുന്നത് ഇങ്ങനെ, പലരും ഉണ്ണിയെ ഇപ്പോൾ സാക്ഷാൽ അയ്യപ്പനായി തന്നെയാണ് കാണുന്നത്.. എന്നാൽ സ്വാമി അയ്യപ്പൻ ഒരു നിത്യ ബ്രഹ്മചാരിയാണ്.. അയ്യപ്പനെ പോലെ ഉണ്ണിയെ ബ്രഹ്മചാരിയാക്കാന്‍ ആരും ശ്രമിക്കരുത്. കഴിയുമെങ്കിൽ ഉണ്ണിയെ നമ്മുടെ നാട്ടില്‍ നിന്ന് തന്നെ വിവാഹം കഴിപ്പിക്കണമെന്നും കൃഷ്ണപ്രസാദ് പറഞ്ഞു. കേന്ദ്ര വിദേശ കാര്യ സഹമന്ത്രി വി.മുരളീധരന്‍ പുരസ്കാരം സമ്മാനിച്ചു. അതുപോലെ തനിക്ക് ലഭിക്കുന്ന ഈ വിജയവും സന്തോഷവും എല്ലാം അയ്യപ്പൻറെ അനുഗ്രഹമാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്.

വെറും മൂന്ന് കോടി മുതൽ മുടക്കിൽ നിർമ്മിച്ച സിനിമ ഇപ്പോൾ ആഗോളതലത്തിൽ അൻപത് കോടി കടന്നിരിക്കുകയാണ്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ജനുവരി 26ന് റിലീസ് ചെയ്യുന്നുണ്ട്. തനിക്ക് ഈ വിജയം അയ്യപ്പൻ അനുഗ്രഹിച്ച് തന്നതാണ് എന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. താനൊരു കടുത്ത ഈശ്വര വിശ്വാസിയാണ്, അതുകൊണ്ട് തന്നെ എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നും നടൻ പറയുന്നു. അയ്യപ്പനായി തന്നെ ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. വ്യക്തിപരമായി അങ്ങനെയൊക്കെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാനെന്നനും അദ്ദേഹം പറയുന്നു.

ഇതുപോലെ ഒരു ദിവസം എനിക്കായി വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. ഇനിയും നല്ല സിനിമകൾ ചെയ്യണം. തമാശകൾ, കുടംബ ബന്ധങ്ങൾ, യുവാക്കളുടെ മനസ്സിലെ സിനിമകൾ അങ്ങനെ പല സിനിമകളുടേയും ആലോചനയിലാണ്. പത്തു വർഷത്തിനിടയിൽ ഞാൻ പലതും കണ്ടു. എന്നെ സ്നേഹിച്ച പ്രേക്ഷകർക്കു വേണ്ടി ചെയ്യുന്ന സിനിമതന്നെയാകും ലക്ഷ്യം. ആളുകൾ കാണാത്ത സിനിമ ചെയ്തിട്ടു കാര്യമില്ല. ജനം ചേർത്ത് നിർത്തുന്ന സിനിമകൾ ചെയ്യണം എന്നും ഉണ്ണി മുകുന്ദൻ പറയുന്നു. എന്നാൽ ഉണ്ണിയുടെ ഈ വാക്കുകൾ പ്രിത്വിരാജിനെ ഉദ്ദേശിച്ചാണ് എന്നാണ് ചില ആരാധകരുടെ കണ്ടെത്തൽ…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *