പത്തു കൊല്ലം സിനിമയില്‍ നിന്ന് ഉണ്ടാക്കിയ അഞ്ചുകോടി രൂപ മുടക്കിക്കൊണ്ട് എന്റെ രാ,ഷ്ട്രീ,യ അ,ജ,ണ്ട പറയാന്‍ മാത്രം വി,ഡ്ഢി,യല്ല ഞാന്‍ ! ഉണ്ണി മുകുന്ദൻ പറയുന്നു !

മലയാളികളുടെ ഇഷ്ട നടനാണ് ഉണ്ണി മുകുന്ദൻ. ഏവരും വളരെ സ്നേഹത്തോടെ മസിൽ അളിയൻ എന്ന് വിളിക്കും.  ഇന്ന് ഏറ്റവും കൂടുതൽ ആരാധകരുള്ള ഉണ്ണി സൗത്തിന്ത്യ അറിയപ്പെടുന്ന പ്രശസ്ത നടൻ കൂടിയാണ്. മല്ലുസിംഗ് എന്ന സിനിമയാണ് നടന്റെ ജീവിതം മാറ്റിമറിച്ചത്, അതിനു ശേഷം മുൻ നിര നായക നിരയിലേക്ക് ചുവടുവെച്ച ഉണ്ണി വില്ലനായും നാകനായും ഒരേ സമയം സിനിമയിൽ തിളങ്ങി നിന്നു, അതുപോലെ തന്നെ സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ഗോസിപ്പുകൾ നേരിട്ട ഒരു നടൻ കൂടിയാണ് ഉണ്ണി.

ഇപ്പോഴിതാ നടന്റെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ ചിത്രം മേപ്പടിയാൻ മികച്ച അഭിപ്രയം നേടി മുന്നേറുന്നു. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ഇത് നിർമിച്ചിരിക്കുന്നത് ഉണ്ണി മുകുന്ദൻ തന്നെയാണ് എന്നതാണ്. ആദ്യമായി ഉണ്ണി മുകുന്ദൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിൽ ഉണ്ണി തന്നെ ആദ്യമായി നിർമിച്ച ചിത്രം നടന്റെ കരിയറിലെ ആദ്യത്തെ സോളോ ഹിറ്റാണ്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ചിത്രം വിജയകരമായി പ്രദർശനം നടത്തുന്നുണ്ട് എങ്കിലും ചിത്രത്തിനെതിരെ ചില വിമർശനങ്ങളും ഉയർന്നു കേൾക്കുന്നുണ്ട്.

ഉണ്ണി മുകുന്ദൻ ചിത്രത്തിൽ കാവിമുണ്ടും, ചന്ദനക്കുറിയും തൊട്ട് ഹി,ന്ദു,ത്വ ആശയം പ്രചരിപ്പിക്കുന്നു, കൂടാതെ സം,ഘി,ക,ളെ വെള്ള പൂശുന്നു, ചിത്രത്തിൽ സേവാഭാരതിയുടെ പേരിലുള്ള ആംബുലൻസ് ഉപയോഗിച്ചതും അങ്ങനെ ഒരു കൂട്ടം വിമർശനമാണ് ചിത്രവും ഉണ്ണിയും നേരിടുന്നത്. ഇപ്പോൾ ഇതിനെതിരെ പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. നടന്റെ വാക്കുകൾ ഇങ്ങനെ, എന്റെ രാ,ഷ്ട്രീ,യ അജണ്ട പറയാന്‍ വേണ്ടി അഞ്ചു കോടി മുടക്കി സിനിമ എടുക്കാന്‍ മാത്രം ഒരു വിഡ്ഢിയല്ല ഞാൻ.  എന്റെ സിനിമയില്‍ അജണ്ട ഉണ്ട് എന്ന് പറയുന്നതിനോട് തന്നെ എനിക്ക്  യോജിപ്പില്ല.

ചില പ്രചാരണങ്ങൾ എന്നെ വളരെയേറെ വിഷമിപ്പിച്ചു, അതിൽ ശബരിമലയില്‍ പോകാന്‍ കറുപ്പ് വേഷം ധരിച്ചു നിന്നയാള്‍ മുറുക്കാന്‍ ചവച്ചു, പിന്നെ ഒരു മു,സ്ലിം കഥാപാത്രത്തെ അവഗണിച്ചു എന്ന പ്രചാരണം എന്നെ വളരെയേറെ വേദനിപ്പിച്ചു. മലക്ക് പോകുന്നയാളുടെ മനസും ശരീരവും ശുദ്ധീകരിച്ച ശേഷമാണ് യാത്ര. അന്നേരം മറ്റൊരാളോട് വിദ്വേഷം ഉള്ളില്‍ വച്ച് പെരുമാറേണ്ട കാര്യം തന്നെയില്ല. അജണ്ട പറയാനും വേണ്ടി ഒരു സിനിമയെടുത്ത് തീര്‍ക്കാനും മാത്രം കോടികള്‍ എന്റെ കയ്യിലില്ല. അങ്ങനെ ചിന്തിക്കാറുമില്ല.

എനിക്ക് എന്റെ വ്യക്തിപരമായ ആശയങ്ങൾ തുറന്ന് പറയണമെങ്കിൽ അതിനു ഒരു രൂപ പോലും ചിലവില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പറയാവുന്നതേ ഉള്ളു,  അതിനുവേണ്ടി ഞാൻ കഷ്ടപ്പെട്ട് ഉണ്ടാക്കിയ അഞ്ച് കോടിയുടെ പടമെടുക്കാനും വേണ്ടി വിഡ്ഢിയല്ലഞാൻ. അങ്ങനെ വല്ലതും ഉണ്ടായിരുന്നു, അതിനെ പ്രേക്ഷകര്‍ ചൂണ്ടിക്കാട്ടിയെങ്കില്‍, ‘ആഹാ, കണ്ടുപിടിച്ചല്ലോ’ എന്ന് പറഞ്ഞേനെ. പത്തു കൊല്ലം സിനിമയില്‍ നിന്ന് അധ്വാനിച്ച് ഉണ്ടാക്കിയ പണം കൊണ്ട്, വേറൊരു മതത്തിലെ ആള്‍ക്കാരെ തരംതാഴ്ത്തി കാണിക്കേണ്ട ആവശ്യം ഇല്ല. ഞാൻ അത്തരക്കാരനല്ല.

അഥവാ ഇനി എനിക്കൊരു ആശയം ഉണ്ടായാൽ അത് സിനിമയിൽ കൂടി ഒളിച്ചു പറയേണ്ട കാര്യമില്ല,  എനിക്ക് പറയാനുള്ളത് നേരിട്ട് താനെ പറയും. ഇത്രയും നാള്‍ അങ്ങനെയാണ് ജീവിച്ചത്, ഇനിയും അങ്ങനെ തന്നെയാവും.  കോവിഡ് കാലത്ത് ഫ്രീയായി ആംബുലന്‍സ് തന്നതിനാലാണ് സേവാഭാരതിയുടെ ആംബുലന്‍സ് ചിത്രത്തിൽ ഉപയോഗിച്ചത്, അതൊരു തെറ്റായ കാര്യമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടില്ല  എന്നും ഉണ്ണി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *