‘സ്വയം പ്രഖ്യാപിത അയ്യപ്പൻ’ ! വീണ്ടും ദൈവത്തിന്റെ അവതാരമായി ഉണ്ണി മുകുന്ദൻ ! വീഡിയോ ഏറ്റെടുത്ത് ട്രോളൻമാർ !

ഇന്ന് യുവ താരനിരയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് നടൻ ഉണ്ണി മുകുന്ദൻ, അടുത്തിടെ മലയാളത്തിൽ ഇറങ്ങിയ ഉണ്ണിയുടെ രണ്ടു ചിത്രങ്ങൾ വളരെ മികച്ച അഭിപ്രായം സ്വന്തമാക്കിയിരുന്നു. മാളികപ്പുറം, മേപ്പടിയാൻ എന്നീ രണ്ടു ചിത്രങ്ങളാണ് ഉണ്ണിയുടേതായി ഹിറ്റായത്. ഇതിൽ മാളികപ്പുറം സിനിമ വിജയിച്ചതിന് ശേഷം ചിത്രം പ്രദർശിപ്പിക്കുന്ന തിയറ്ററുകളിൽ അയ്യപ്പനായി ഉണ്ണി മുകുന്ദൻ എത്തിയതും ഏറെ വാർത്തയായി മാറിയിരുന്നു. ചിത്രത്തിൽ കല്ലു എന്ന കഥാപാത്രമായി എത്തിയ ദേവനന്ദ തിയ്യറ്ററിൽ എത്തി നിങ്ങൾക്ക് അയ്യപ്പനെ കാണണോ എന്ന് ചോദിക്കുമ്പോൾ, കുട്ടിക്ക് പുറകെ ഉണ്ണി മുകുന്ദൻ സ്ലോ മോഷനിൽ എത്തുന്നതും എല്ലാം അന്ന് ഏറെ വിമർശനങ്ങൾ നേരിട്ടിരുന്നു.

ഇപ്പോഴിതാ വീണ്ടും ദൈവത്തിന്റെ അവതാരമായി ഉണ്ണി മുകുന്ദൻ മിനിസ്‌ക്രീനിൽ എത്തുന്ന പ്രോമോ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്നത്. ഏഷ്യാനെറ്റിലെ ‘മുറ്റത്തെ മുല്ല’ എന്ന സീരിയലിലാണ് ഉണ്ണി മുകുന്ദന്‍ അതിഥി താരമായി എത്തുന്നത്. സീരിയലിന്റെ പ്രമോ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ പ്രമോ വീഡിയോക്ക് താഴെ താരത്തെ പരിഹസിച്ചും ട്രോളി കൊണ്ടുമുള്ള കമന്റുകളാണ് നിറയുന്നത്. ‘കലുഷിതമായ ഈ വിവാഹാഘോഷത്തിലേക്ക് ദൈവത്തിന്റെ അവതാരമായി ഇയാള്‍ വരുന്നു’ എന്ന ക്യാപ്ഷനോടെയാണ് സീരിലിന്റെ പ്രമോ എത്തിയിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ എത്തുന്ന ഭാഗത്ത് ബാക്ഗ്രൗണ്ട് മ്യൂസിക്കായി ‘സ്വാമിയേ അയ്യപ്പശരണം’ എന്ന ഗാനവും കേള്‍ക്കാം.

ഈ വിഡിയോയാണ് ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുന്നത്. സ്വയം പ്രഖ്യാപിത അയ്യപ്പൻ എന്നാണ് വീഡിയോക്ക് ലഭിക്കുന്ന കമന്റുകൾ. ‘മാളികപ്പുറം’ സിനിമയ്ക്ക് പിന്നാലെ അയ്യപ്പ വേഷം സ്ഥിരമാക്കിയോ ഉണ്ണി എന്ന കമന്റുകളും ഉണ്ട്. ‘ഇത് ട്രോളിയതാണോ’, നിർത്തിയങ്ങു അപമാനിക്കുകയാണല്ലോ, ‘എന്റെ പൊന്നുണ്ണി നിനക്ക് എന്തോ പറ്റിയിട്ടുണ്ട്’, ‘ഇത്രയും വേണ്ടായിരുന്നു’, ‘കണ്ടിട്ട് ഒരു ഫുള്‍ മന്തി കഴിച്ച്‌ വരുവാണെന്ന് തോന്നും’ എന്നിങ്ങനെയാണ് താരത്തെ പരിഹസിച്ചുകൊണ്ടുള്ള കമന്റുകൾ.

അതുപോലെ ഈ സിനിമക്ക് ശേഷം ഉണ്ണി മുകുന്ദൻ മനോരമക്ക് ന;നൽകിയ അഭിമുഖത്തിൽ പറഞ്ഞ വാക്കുകൾ ഇങ്ങനെ ആയിരുന്നു.. നിലവിൽ ഇപ്പോൾ ഞാൻ തന്നെയാണ് വലിയവൻ. അയ്യപ്പനെക്കാൾ വലിയ സൂപ്പർ ഹീറോ സൗത്തിലോ നോർത്തിലോ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. തൽക്കാലം ഞാനാണ്. എന്റെ സ്ട്രങ്ത് ഫാമിലി ഓഡിയൻസാണ്. മിന്നൽ മുരളയെക്കാൾ വലിയ സൂപ്പർ ഹീറോയാണ് അയ്യപ്പൻ.  ആ സിനിമയിൽ ഞാൻ ചെയ്തത് പോലെ അയ്യപ്പനായിട്ട് വേറെ ആർക്കും അത് ചെയ്യാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. ഒരു വരും തലമുറ അയ്യപ്പനായി കാണാൻ പോകുന്നത് തന്നെ ആയിരിക്കുമെന്നും അദ്ദേഹം പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *