702 ഓളം സിനിമകൾ, അഞ്ച് സംസ്ഥാന പുരസ്‌കാരം ! പത്ത് വയസിൽ സിനിമ രംഗത്ത് എത്തിയതാണ് ! ഞാൻ ഒരു നടന്റെയും നായിക ആയിരുന്നില്ല ! ഉർവശി പറയുന്നു !

മലയാള സിനിമയുടെ അഭിമാന താരമാണ് നടി ഉർവശി.  കവിത രഞ്ജിനി എന്നതാണ് യഥാർത്ഥ പേര്. 54 മത്തെ വയസിലും അഭിനയ രംഗത്ത് സജീവമായ ആളാണ് ഉർവശി. 9-ാം ക്ലാസിൽ പഠിക്കുമ്പോൾ കുടുംബം ചെന്നൈയിലേയ്ക്ക് താമസം മാറിയതിനെ തുടർന്ന് സിനിമയിൽ ഉർവ്വശിക്ക് തിരക്കിയതിനാൽ തൻ്റെ പഠനം തുടരാനായില്ല. 1977-ൽ തൻ്റെ എട്ടാം വയസിൽ അഭിനയരംഗത്തെത്തിയ ഉർവ്വശി 1978-ൽ റിലീസായ വിടരുന്ന മൊട്ടുകൾ എന്ന മലയാള സിനിമയിൽ ആദ്യമായി അഭിനയിച്ചു. ഉർവശി എന്ന നടിയുടെ ഏറ്റവും വലിയൊരു പ്രത്യേകത അവർ ഒരിക്കലും ഒരു ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടില്ല എന്നതാണ്. ഇതിനോടകം മലയാളം, തമിഴ്, കന്നട, തെലുങ്ക് ഹിന്ദി എന്നീ ഭാഷകളിൽ കൂടി 702 സിനിമകളോളം ചെയ്തിരുന്നു.  5 തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് ഉർവ്വശി നേടിയിട്ടുണ്ട്. ഒരു തവണ തമിഴ്നാട് സംസ്ഥാന അവാർഡും ലഭിച്ചു.

നായികയായും, സഹ നടിയായും, വില്ലത്തിയായും, കോമഡി വേഷങ്ങളും എന്നുവേണ്ട എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച ഉർവശി, ഇന്ത്യൻ സിനിമ തന്നെ അറിയപ്പെടുന്ന ആരാധിക്കുന്ന ഏറ്റവും പ്രശസ്തയായ നടിയാണ് ഇന്ന് ഉർവശി. ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ സിനിമ ജീവിതത്തെ കുറിച്ച് ഉർവശിയുടെ വാക്കുകൾ ഇങ്ങനെ..  ഞാന്‍ ഒരു നടന്റെയും നായികയായിരുന്നില്ല. ഞാന്‍ സംവിധായകരുടെ നായികാ ആയിരുന്നു. ഏതെങ്കിലും വ്യക്തി പിന്നില്‍ നിന്നും വേണ്ടെന്ന് പറഞ്ഞാല്‍ അത് ഞാന്‍ ശ്രദ്ധിക്കുകയേ ചെയ്യാറില്ല. എന്റെ സഹകരണം കൊണ്ട് ആ സിനിമ വിജയിക്കണമെന്നേ ഞാന്‍ ചിന്തിച്ചിട്ടുള്ളു. അതല്ലാതെ ആ പടം കൊണ്ട് എനിക്ക് മാത്രം ഗുണം ഉണ്ടാവണമെന്ന് ചിന്തിച്ച് ഞാനൊരു സിനിമയില്‍ പോലും അഭിനയിച്ചിട്ടില്ല.

ഞാൻ അങ്ങനെയുള്ള ഒരു നടിയെ ആയിരുന്നില്ല. ഞാൻ ചെയ്യാറുള്ള സിനിമകളിൽ എന്റെ ഹീറോ ആരാണെന്ന് ഞാന്‍ ചോദിക്കാറേയില്ല. എന്നെക്കാളും നല്ല റോള്‍ ഈ സിനിമയില്‍ വേറെ ആരെങ്കിലും ചെയ്യുന്നുണ്ടോന്ന് ഞാൻ  ചോദിക്കാറില്ല. ഡ്യൂയറ്റ് ഉണ്ടോന്നും ചോദിച്ചിട്ടില്ല. അങ്ങനെയുള്ള ഒന്നിനെ കുറിച്ചും ഞാന്‍ ചോദിക്കാറില്ല. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. പിന്നെ എന്റെ പേരില്‍ ചില ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. നായികയായി ഉര്‍വശിയെ വേണ്ടെന്നും, ഉര്‍വശി അഭിനയിക്കേണ്ടന്നും, എന്നൊക്കെ ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതൊന്നും എന്നെ ബാധിച്ചിട്ടില്ല. കാരണം അവരുടെ ആരുടെയും നിഴലില്‍ അല്ല ഞാന്‍ വന്നിട്ടുള്ളത് എന്നും ഉർവശി പറയുന്നു. ഇത് തന്നെയാണ് ലേഡി സൂപ്പർ സ്റ്റാർ എന്ന് ഞങ്ങൾ നിങ്ങളെ വിളിക്കാൻ കാരണമെന്നുമാണ് ഉർവശിയുടെ ഈ വാക്കുകൾക്ക് കമന്റായി ആരാധകർ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *