അമ്മ എത്ര വലിയ അഭിനേത്രിയാണെന്ന് ഞാൻ തിരിച്ചറിഞ്ഞത് ആ നിമിഷമാണ് ! നിമിഷനേരംകൊണ്ടാണ് കഥാപാത്രമായി മാറുന്നത് ! കുഞ്ഞാറ്റ പറയുന്നു !
മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ആരാണെന്ന ചോദ്യത്തിന് പുതുതലമുറക്ക് പോലും ഒരു ഉത്തരമേ ഉള്ളു അത്, നടി ഉർവശിയാണ്, ഇന്ന് സമൂഹ മാധ്യമങ്ങളിൽ കൂടി നടിയോടുള്ള ആരാധന നിരവധിപേരാണ് പ്രകടമാക്കുന്നത്. ഇപ്പോഴിതാ തന്റെ അമ്മയെ കുറിച്ച് മകൾ കുഞ്ഞാറ്റ എന്ന തേജാലക്ഷ്മി ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.
അമ്മയും മകളും ഒരുമിച്ചാണ് ആ അഭിമുഖം നൽകിയത്, കുഞ്ഞാറ്റയുടെ ആ വാക്കുകൾ ഇങ്ങനെ.. ബാംഗ്ലൂരിൽ വർക്ക് ചെയ്യുകയായിരുന്നു. ഇപ്പോൾ ചെന്നെെയിലാണുള്ളത്. സിനിമാ കരിയർ എങ്ങനെയാകുമെന്നറിയില്ല. പക്ഷെ ഇഷ്ടമാണ്, എല്ലാവരും പറയുന്നത് അമ്മ എത്ര വലിയ ആർട്ടിസ്റ്റാണ്. നീ എങ്ങനെ അഭിനയിക്കുന്നെന്ന് കാണണം എന്നാണ്. ഞാനെങ്ങനെയെങ്കിലും ചെയ്തോളും നിങ്ങൾ വെറുതെയിരിക്കൂ എന്ന് പറയാനാണ് തോന്നാറെന്നും തേജാലക്ഷ്മി വ്യക്തമാക്കി. അമ്മയുടെ കഥാപാത്രങ്ങൾ കാണുമ്പോൾ സിംപിളായി തോന്നും. അത് ചെയ്യുന്നത് സിംപിളായാണോ എന്നറിയില്ല. സിനിമകൾ ഞാൻ നിരീക്ഷിക്കും.
ചെറുപ്പം മുതൽ ഞാൻ അനുകരിക്കാൻ ശ്രമിച്ചിരുന്നു, അമ്മ ഏത് കഥാപാത്രം കൊടുത്താലും എളുപ്പത്തിൽ ആ കഥാപാത്രമായി ജീവിക്കും. അത് എനിക്കും സാധിച്ചാൽ അത്രയും സന്തോഷമെന്നും തേജാലക്ഷ്മി പറയുന്നു. അമ്മ സിനിമയിൽ നാൽപത് വർഷത്തോളം നിന്നു. അങ്ങനെ നിൽക്കാൻ ഒരുപാട് ബുദ്ധിമുട്ടുകളുണ്ട്. സംവിധായകർക്ക് അവരിൽ വിശ്വാസം വേണം. ഒരുപാട് ആർട്ടിസ്റ്റികൾ ഒരു ഘട്ടത്തിൽ കരിയർ വിട്ടുണ്ടെന്നും തേജാലക്ഷ്മി ചൂണ്ടിക്കാട്ടി.
അതുപോലെ തന്നെ എന്റെ അമ്മയുടെ റേഞ്ച് എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞ നിമിഷം, വീട്ടിലെ വിശേഷം എന്ന സിനിമയെക്കുറിച്ച് ബോണി കപൂർ സർ പറഞ്ഞത് കേട്ടപ്പോഴാണ്, ശ്രീദേവി പോലും അമ്മയുടെ ഫാനായിരുന്നു എന്നായിരുന്നു ആ വാക്കുകൾ, അത് കേട്ടപ്പോൾ എന്റെ അമ്മയാണോ ഇത് എന്ന് തോന്നിപ്പോയി. എന്നാൽ അമ്മ വലിയ താരമാണ്, അതിനാൽ ഞാനിങ്ങനെ പെരുമാറണം എന്നൊന്നും ചിന്തിക്കുന്നില്ലെന്നും തേജാലക്ഷ്മി വ്യക്തമാക്കി.
എന്നാൽ തന്റെ മകളെ കുറിച്ച് ഉർവശി പറയുന്നത് ഇങ്ങനെ, മകൾ ഹ്യൂമർ നന്നായി ചെയ്യും, എന്റെ അമ്മയിൽ നിന്നാണ് ആ കഴിവ് എല്ലാവർക്കും കിട്ടിയത്, മകൾ എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഒപ്പം വെറുതെ വന്ന് പോകുന്ന കഥാപാത്രങ്ങൾ ചെയ്യരുത്. അത് എനിക്കും അവൾക്കും ഇഷ്ടമല്ല. സിനിമയുടെ വിജയത്തിന് കാരണമാകുന്ന കഥാപാത്രങ്ങളുണ്ട്.അത് തിരഞ്ഞെടുത്തത് ചെയ്യുക. ആദ്യം ഞാൻ മകളോട് പറഞ്ഞിരുന്നു, ഈ സിനിമ ഒന്നും വേണ്ട താരതമ്യം ചെയ്യും, നീ പഠിച്ച് വല്ല ജോലിയും നോക്കാൻ, നന്നായി പഠിച്ച് ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് പോയി. അതിന് ശേഷമാണ് എല്ലാവരും ചോദിക്കുന്നെന്ന് പറഞ്ഞ് സിനിമാ മോഹം തന്നോട് മകൾ പറഞ്ഞതെന്നും ഉർവശി പറയുന്നു.
Leave a Reply