മകന്റെ ജന്മദിനം ആഘോത്തിൽ കുട്ടി കുറുമ്പുമായി ആ പഴയ ഉർവശി ! മകന്റെ ജന്മദിനം ആഘോഷമാക്കി താര കുടുബം ! വീഡിയോ പങ്കുവെച്ച് താരം !

മലയാളികൾ എന്നും ഹൃദയത്തിൽ ഏറ്റി ലേഡി സൂപ്പർ സ്റ്റാർ എന്ന പേരോട് ഇന്നും ഇഷ്ടപെടുന്ന അഭിനേത്രിയാണ് ഉർവശി. ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന ബഹുമാനിക്കുന്ന മുൻ നിര നടിയാണ് ഉർവശി, മലയാളികളുടെ അഭിമാനമായ ഉർവശി ഇപ്പോൾ സിനിമ രംഗത്ത് വളരെ  സജീവമാണ്.  ഓരോ കഥാപാത്രങ്ങളായി ജീവിച്ചു കാണിച്ചുതന്ന ഉർവശി ഇന്നും അതിനായ രംഗത്ത് നിറ സാന്നിധ്യമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഉർവശി.

മനോജ് കെ ജയനുമായി വേർപിരിഞ്ഞതിന്  ശേഷം മകൾക്ക് വേണ്ടിയുള്ള നിയമപോരാട്ടമായിരുന്നു, അതിനു ശേഷമാണ് വീണ്ടുമൊരു വിവാഹം എന്ന തോന്നൽ ഉണ്ടായത്, അതും വളരെ കാലവുമായി അറിയാവുന്ന ഒരു ആളുകൂടി ആയതിൽ ഒരുപാട് സന്തോഷമായിരുന്നു തനിക്ക് എന്നാണ് ഉർവശി പറയുന്നത്. ശേഷം 42 മത് വയസിൽ ഇവർക്ക് ഒരു മകൻ ജനിച്ചു, ഇന്ന് അവർ തന്റെ കുടുംബമായി ചെന്നൈയിൽ സ്ഥിര താമസമാണ്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും സജീവമായ ഉർവശിക്ക് ലോകമെങ്ങും ആരാധകരാണ്.

അടുത്തിടെയാണ് ഉർവശി ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് എടുത്തത്, ഇപ്പോൾ ലക്ഷകണക്കിന് ആളുകളാണ് ഉർവശിയെ പിന്തുടരുന്നത്. കഴിഞ്ഞ ദിവസം മകൻ ഇഷാൻ പ്രജാപതിയുടെ പിറന്നാൾ ദിനത്തിൽ ഉർ‌വശി പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സുഹൃത്തുക്കൾക്കൊപ്പം പിറന്നാൾ കേക്ക് മുറിക്കുകയാണ് ഇഷാൻ. അച്ഛൻ ശിവപ്രസാദിനെയും ഒപ്പം കാണാം. മകൻ കേക്ക് മുറിച്ച് ആദ്യം അമ്മ ഉർവശിക്കാണ് നൽകാൻ നോക്കിയത്. എന്നാൽ ഉർവശി മകന് ആദ്യം മധുരം നൽകി. കുട്ടികളെ പോലെ കേക്ക് മകന്റെ മുഖത്ത് തേച്ച് സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.

മാത്രമല്ല ഈ സന്തോഷത്തിൽ തന്റെ ഏക മകൾ  കുഞ്ഞാറ്റയും പങ്കാളി ആയിരുന്നു.  കുഞ്ഞാറ്റ വീഡിയോ കോളിലൂടെ സന്തോഷത്തിൽ പങ്കുചേർന്നു. അർധ സഹോദരന് പിറന്നാൾ ആശംസകൾ കുഞ്ഞാറ്റ അറിയിച്ചിട്ടുണ്ട്. ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ച് കൊണ്ടാണ് സഹോദരന് കുഞ്ഞാറ്റ  ആശംസകൾ അറിയിച്ചത്. ഇഷാൻ എന്ന പേര് നൽകിയതും ഈ ചേച്ചി തന്നെ ആയിരുന്നു.

മക്കൾ എപ്പോഴും ഒരുമിച്ച് ഉണ്ടാകണം, അവർ ഒന്നാണ് എന്ന ചിന്താഗതി ഉള്ള ആളാണ് ശിവപ്രസാദ്, അദ്ദേഹം പലപ്പോഴും അത് തുറന്ന് പറഞ്ഞിട്ടുണ്ട്. കുഞ്ഞാറ്റ തന്നെ മകന് പേരിടണം എന്നത് എന്റെ ആഗ്രഹമായിരുന്നു. അതുപോലെ തന്റെ ഭാര്യയുടെ പ്രൊഫഷനും നന്നായി മനസിലാകും. സിനിമയെ കുറിച്ചു ഒന്നും അറിയാതെ, അവരുടെ തൊഴിലിനെ കുറിച്ച് മനസിലാക്കാതെ കൃത്യം അഞ്ചുമണിക്ക് വീട്ടിൽ എത്തണം എന്ന് നിർബന്ധം വച്ചിട്ട് കാര്യമുണ്ടോ, ഒരു കുടുംബത്തിലെ ഏതു അഭിപ്രായ വ്യത്യാസവും ഏതു അകൽച്ചയും പരസ്പരം മനസിലാക്കിയാൽ തീരാവുന്നത് മാത്രമാണ് എന്നും ശിവ പ്രസാദ് എടുത്ത് പറയുന്നു. ഉർവശിയെ ബഹുമാനിക്കുന്നു, ജോലി കഴിഞ്ഞ്  കൃത്യം അഞ്ചുമണിക്ക് വീട്ടിൽ എത്തണം എന്ന് നിർബന്ധം പിടിക്കുന്ന ഒരു ഭർത്താവല്ല ഞാൻ !

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *