
കുഞ്ഞാറ്റക്ക് അമ്മ കഴിഞ്ഞേ മറ്റാരുമുള്ളൂ, പക്ഷെ മീനാക്ഷിക്ക് എന്തുകൊണ്ട് മഞ്ജു അന്യയായി ! ചിത്രങ്ങൾ ശ്രദ്ധ നേടുമ്പോൾ ചോദ്യങ്ങളുമായി ആരാധകർ !
താരങ്ങളേക്കാൽ ഇന്ന് ആരാധകർ കൂടുതൽ താരങ്ങളുടെ മക്കൾക്കാണ്. അതിൽ ഇപ്പോൾ മുൻ നിരയിൽ നിൽക്കുന്നവരാണ്, മീനാക്ഷി ദിലീപും, മാളവിക ജയറാം, കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മിയും എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്.. ലേഡി സൂപ്പർ സ്റ്റാർ എന്ന ടാഗ് ലൈനോടെ നമ്മൾ കേൾക്കുന്ന പേരുകളാണ് മഞ്ജു വാര്യരും, ഉർവശിയും. ഇരുവരും കരിയറിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെയാണ് വിവാഹിതയായി പോയതും ശേഷം വർഷങ്ങൾക്ക് ശേഷം ആ വിവാഹ ബന്ധം ഉപേക്ഷിച്ചതും.
മഞ്ജു മകൾക്ക് വേണ്ടി നിയമപോരാട്ടങ്ങൾക്ക് ഒന്നും നിൽക്കാതെ അവളുടെ ആഗ്രഹപ്രകാരം അച്ഛന്റെ ഒപ്പം നിൽക്കാൻ വിട്ടുകൊടുക്കുകയായിരുന്നു. എന്നാൽ ഉർവശി തന്റെ മകളുടെ അവകാശത്തിന് വേണ്ടി വർഷങ്ങൾ നീണ്ട നിയമ പോരാട്ടം തന്നെ നടത്തിയിരുന്നു. ശേഷം മകളെ കോടതി മനോജിനൊപ്പം നിൽക്കാൻ വിധി പറയുകയായിരുന്നു. ശേഷം ഉർവശി വീണ്ടും വിവാഹം കഴിക്കുകയും ഭർത്താവും മകനുമൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയുമാണ്.

മകൾ കുഞ്ഞാറ്റ അമ്മയ്ക്കും അച്ഛനും ഒപ്പം മാറി മാറി നിന്നാണ് വളർന്നത്. തോന്നുമ്പോൾ എല്ലാം അമ്മക്ക് അരികിലേക്ക് കുഞ്ഞാറ്റ ഓടി എത്താറുണ്ട്. ശിവപ്രസാദിനും കുഞ്ഞാറ്റ സ്വന്തം മകൾ തന്നെയാണ്. ഇപ്പോഴിതാ കഴിഞ്ഞ ദിവസം തന്റെ കുടുബത്തിനൊപ്പമുള്ള ചിത്രങ്ങൾ ഉർവശി പങ്കുവേവിച്ചിരുന്നു. വിദേശത്ത് പഠിക്കുന്ന തേജ ലക്ഷ്മി അമ്മക്കൊപ്പം അവധി ആഘോഷിക്കാനാണ് നാട്ടിലെത്തിയത്. മകൾ വന്നപ്പോൾ പകർത്തിയ കുടുംബചിത്രങ്ങളാണ് ഉർവശി പങ്കിട്ടിരിക്കുന്നത്. ഭര്‍ത്താവ് ശിവ പ്രസാദ് മകന്‍ ഇഷാന്‍ എന്നിവര്‍ക്കൊപ്പമുള്ള കുഞ്ഞാറ്റയുടെ ചിത്രങ്ങള്‍ ഉര്‍വശി പങ്കുവെച്ചതും വേഗത്തിൽ അത് ശ്രദ്ധ നേടുകയായിരുന്നു. അമ്മയെയും മകളെയും വീണ്ടും ഒരുമിച്ച് ചിത്രങ്ങളിലൂടെ കണ്ടതിലെ സന്തോഷം ആരാധകരും മറച്ചുവെച്ചില്ല.
ഇപ്പോഴിതാ ഈ ചിത്രങ്ങൾ ശ്രദ്ധ നേടിയപ്പോൾ കമന്റുകളിൽ മീനാക്ഷിയും മഞ്ജുവും എല്ലാം ചർച്ചയായി മാറി. എന്നും ഈ സന്തോഷവും സ്നേഹവും അനുഭവിക്കാൻ ഉർവശിക്ക് ഭാഗ്യമുണ്ടാകട്ടെയെന്നാണ് ചിലർ കുറിച്ചത്. മഞ്ജുവിന്റെ മകൾ മീനാക്ഷിയെപ്പോലെയല്ല കുഞ്ഞാറ്റയ്ക്ക് ഉർവശിയോട് കൂറുണ്ട് എന്നാണ് മറ്റ് ചിലർ കുറിച്ചത്. മീനാക്ഷിക്ക് എന്തുകൊണ്ടാണ് അമ്മ അന്യയായി മാറിയത് എന്ന് ഒരുകൂട്ടർ ചോദിക്കുമ്പോൾ, അവർ തമ്മിൽ കോൺടാക്ട് കാണും എന്നായി മറ്റു ചിലർ. ഏതായാലും ഇതുപോലെ ഒരിക്കൽ എങ്കിലും അമ്മയെയും മകളെയും ഒരുമിച്ച് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന ആഗ്രഹവും മറ്റു ചിലർ പങ്കുവെക്കുന്നു..
Leave a Reply