പഴഞ്ചോറ് ആണെങ്കിലും എന്റെ മക്കൾ കഴിക്കും ! കുട്ടികൾ മണ്ണിൽ ചവിട്ടി കളിച്ചു വളരണം ! ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ പ്രാപ്തരായിരിക്കണം ! ഉർവശി !
മലയാളികൾക്ക് ഏറ്റവും ഇഷ്ടമുള്ള അഭിനേത്രിയാണ് ഉർവശി, ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് യോഗ്യയായ ഒരേ ഒരു നടി എന്നാണ് ആരാധകർ ഒരുപോലെ പറയുന്നത്. ഇപ്പോഴിതാ താൻ തന്റെ മക്കളെ വളർത്തിയതിനെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, വാക്കുകള ഇങ്ങനെ, നമ്മുടെ വീട്ടിലും പറമ്പിലുമൊക്കെ കുട്ടികളെ ചെരുപ്പില്ലാതെ നടത്തണം, അത് മണ്ണാണ്, ചെളിയാണ് അതിൽ ഇറങ്ങരുത് എന്നൊന്നും കുട്ടികളോട് പറയരുത്. ചെരുപ്പ് ഇടേണ്ട സ്ഥലങ്ങളിൽ അത് ഇടട്ടെ അല്ലാതെ മണ്ണ് കാലിൽ പറ്റിക്കാതെ മക്കളെ വളർത്തരുത്.
അങ്ങനെയൊക്കെ കുട്ടികൾ എല്ലാം അറിഞ്ഞു ഏത് സാഹചര്യത്തിലും അവർ ജീവിക്കാൻ പാകത്തിനാവണം നമ്മൾ വളർത്താൻ. ചെരിപ്പില്ലാതെ നടക്കുമ്പോൾ മാത്രമേ കാൽ സ്ട്രോങ്ങ് ആവുള്ളു. കറന്റും വെള്ളവും ഇല്ലാതെ വെള്ളപ്പൊക്കം പോലെയൊരു സാഹചര്യം വന്നാൽ ഈ പിള്ളേരെ ഒക്കെ നിങ്ങൾ എടുത്തോണ്ട് നടക്കുമോ, ഏത് സാഹചര്യത്തിലായാലും ജീവിക്കുവാൻ കഴിയുന്നത് പോലെയാണ് എന്റെ മോനെയും മോളെയും ഞാൻ വളർത്തിയത്. എന്റെ അതേ അഭിപ്രായമാണ് എന്റെ ഭർത്താവിനും, അതുകൊണ്ട് ഒരു പ്രശ്നവുമില്ല.
രാവിലെ കാപ്പി ഒന്നുമില്ല കുറച്ച് പഴഞ്ചോർ ആണ് ഉള്ളത് അതിൽ കുറച്ചു തൈരും ഉള്ളിയും ചേർത്ത് കഴിക്കണം എന്ന് പറഞ്ഞാൽ എന്റെ മോൻ അത് കഴിക്കണം അല്ലാതെ അവനു ബർഗർ വേണം പിസ വേണം പഴയ ചോർ കഴിക്കാൻ പറ്റില്ല എന്ന് പറഞ്ഞാൽ നടക്കില്ല. അതും ഒരു ഭക്ഷണമാണ് അതിനെ ബഹുമാനിച്ച് അത് കഴിക്കണം. ഇവിടെ ഭക്ഷണം പോലും ഇല്ലാത്ത എത്രയോപേർ കഷ്ടപ്പെടുന്നു, ഉള്ളത് കഴിക്കണം എന്ന് ഞാൻ എന്റെ മക്കളെ പഠിപ്പിച്ചിട്ടുണ്ട്.
അതുപോലെ മക്കളുടെ ഫോൺ ഉപയോഗം നമ്മൾ എപ്പോഴും ശ്രദ്ധിക്കണം, ആടുതോടെ ഒരു പയ്യൻ പബ്‌ജി കളിച്ച് വീട്ടുകാരുടെ മൂന്ന് ലക്ഷം രൂപയാണ് കളഞ്ഞത്. കുട്ടികളിൽ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടാകണം. അതുപോലെ വൃത്തിയായിരിക്കാൻ എപ്പോഴും മക്കളെ പഠിപ്പിക്കണം. നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കുന്നതിലും കാശും തമ്മിൽ ഒരു ബന്ധവും ഇല്ല. രണ്ടേ രണ്ടു ഡ്രെസ്സ് മാത്രമേ അല്ലെങ്കിലും കഴുകി വൃത്തിയാക്കി ഇട്ടു നടക്കണം.
ഞാൻ എന്റെ മകനെ തൊട്ടടുത്തുള്ള അയൽ വീട്ടിലെ കുട്ടികളുടെ കൂടെ കളിക്കുവാൻ രാവിലെ തന്നെ ഇറക്കി വിടാറുണ്ട്. അവൻ എല്ലാ വീട്ടിലും പോയി ഭക്ഷണം കഴിക്കും, എന്തൊക്കെയോ കഴിക്കും, നിറയെ കുട്ടികൾ നമ്മുടെ വീട്ടിലും വന്നു ഭക്ഷണം കഴിക്കും. വൈകുന്നേരം വരെ ഒക്കെ ഇങ്ങിനെ പോയി കളിക്കും. മണ്ണിൽ കളിച്ചു വളരട്ടെ, നമ്മൾ എത്രത്തോളം പഴയ കാര്യങ്ങളിലേക്ക് പോകുന്നുവോ അത്രത്തോളം ആരോഗ്യവും ആയുസും നമുക്കും പുതു തലമുറക്കും ഉണ്ടാകും.
അതുപോലെ ലെ,വൽ തിരിച്ചു മക്കളെ വളർത്തരുത്. ഞാൻ എന്റെ മോനെ എന്റെ ഭർത്താവിനൊപ്പം ചെറിയ തട്ടുകടയിലൊക്കെ ചായ കുടിക്കാനും ദോശ കഴിക്കാനും പറഞ്ഞു വിടാറുണ്ട്. ഈ തെരുവിലുളള എല്ലാ കടയിലും അവൻ പോകും. സ്‌കൂളിൽ പോകാൻ കാർ ഇല്ലെങ്കിൽ ഓട്ടോയിലോ ബൈക്കിലോ സൈക്കിളിലോ വരെ അവൻ സ്‌കൂളിൽ പൊയ്ക്കോളും എന്നും ഉർവശി പറയുന്നു.
Leave a Reply