മകളെ സിനിമയിൽ അഭിനയിപ്പിക്കുന്നതിനോട് എനിക്ക് താല്പര്യമില്ല ! മക്കൾ ഒരുമിച്ച് വളരണം എന്നായിരുന്നു തീരുമാനം ! ഉർവശിയുടെ വാക്കുകൾ !

ഇന്ത്യൻ സിനിമ ആരാധിക്കുന്ന പ്രശസ്തയായ അഭിനേത്രിയാണ് ഉർവശി. ഇന്ന് ഈ നിമിഷം വരെയും പകരം വെക്കാൻ മറ്റാരുമില്ലാത്ത മലയാളികളുടെ അഭിമാനമായ നടിയാണ് ഉർവശി. സൂപ്പർ സ്റ്റാർ എന്ന വിശേഷണം എന്തുകൊണ്ടും ചേരുന്ന ഒരു അഭിനേത്രിയാണ് ഉർവശി. ഇപ്പോഴും അവർ സിനിമ രംഗത്ത് സജീവമാണ്. പക്ഷെ വ്യക്തി ജീവിതത്തിൽ നിരവധി പ്രതിസന്ധികൾ തരണം ചെയ്ത ആളുകൂടിയാണ് ഉർവശി. ഒരു സമയത്ത് മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികൾ ആയിരുന്നു ഉർവശിയും മനോജ് കെ ജയനും. പക്ഷെ മകൾ ജനിച്ചതിന് ശേഷം ഇരുവരും തമ്മിൽ അകലുകയിരുന്നു. 2000 ത്തിൽ മനോജുമായി വിവാഹിതയായ ഉർവശി 2008 ൽ വിവാഹ മോചിതയായി, ശേഷം 2013 ലാണ് ശിവ പ്രസാദുമായി ഉർവശി വിവാഹിതയാകുന്നത്.

ശേഷം വളരെ സന്തുഷ്ട കുടുബ ജീവിതം നയിച്ച ഉർവശിക്ക്  തന്റെ  42 മത് വയസിൽ ഒരു മകൻ ജനിച്ചു. ഇന്ന് അവർ തന്റെ കുടുംബമായി ചെന്നൈയിൽ സ്ഥിര താമസമാണ്.  ഉർവശിയെ കുറിച്ചും കുടുംബത്തെ കുറിച്ചും ശിവപ്രസാദ് പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  നീലാണ്ടന്‍ എന്ന് വീട്ടില്‍ വിളിക്കുന്ന മകന്റെ യഥാര്‍ത്ഥ പേര് ഇഷാന്‍ പ്രജാപതി എന്നാണ്. ഉര്‍വ്വശിയുടേയും മനോജ് കെ ജയന്റേയും മകള്‍ കുഞ്ഞാറ്റയാണ് ഈ പേര് ഇട്ടത്. കുഞ്ഞാറ്റ ആയിരിക്കണം മകന് പേരിടുന്നതും, ചോറ് കൊടുക്കേണ്ടതും എന്നത് എന്റെ നിർബന്ധമായിരുന്നു എന്നാണ് ശിവപ്രസാദ് പറയുന്നത്. കാരണം അവർ സഹോദരങ്ങളാണ്.

കൽപനയുടെ മകൾ ശ്രീമയി ആണെകിലും കുഞ്ഞാറ്റ ആയാലും ഇവരെല്ലാം ഞങ്ങളുടെ മക്കളാണ്, അവന്റെ ചേച്ചിമാരാണ്. നാളെ കാലത്ത് ഞങ്ങൾ ഇല്ലാതായാലും അവന് കൂട്ടായി കുഞ്ഞാറ്റയും, ശ്രീമയിയും ഒപ്പം മറ്റു സഹോദരങ്ങളും എല്ലാവരും ഉണ്ടാകണം. അവർ തമ്മിലുള്ള സ്നേഹം വളർത്തിയെടുക്കേണ്ടത് നമ്മളാണ് എന്നും ശിവ പ്രസാദ് പറയുന്നു. ജീവിതത്തിലേക്ക് മകൻ വന്ന ശേഷം തനിക്ക് ഒരുപാട് മാറ്റങ്ങൾ വന്നു, ഒരു കുഞ്ഞ് ജനിക്കുമ്പോൾ അച്ഛനും അമ്മയും കൂടിയാണ് ജനിക്കുന്നത് എന്ന് പറയുന്നത് വളരെ ശരിയാണ് എന്നും ശിവപ്രദാസ് പറയുന്നു.

അതുപോലെ കുഞ്ഞാറ്റ എന്ന തേജലക്ഷ്മിയെ കുറിച്ച് പറയുമ്പോൾ അമ്മ ഉര്വശിക്കും അച്ഛൻ മനോജിനും നൂറ് നാവാണ്.മനോജ് കെ ജയൻ ലണ്ടനിൽ സെറ്റിൽഡാണ് ഇപ്പോൾ, കുഞ്ഞാറ്റ പഠനം കഴിഞ്ഞ് പോക്കറ്റ് മണിക്ക് വേണ്ടി ബാംഗ്ലൂരിൽ ജോലി ചെയ്യുന്നുണ്ട്. മകൾക്ക് ഇഷ്ടമുള്ളപ്പോൾ സിനിമ ചെയ്യട്ടെ എന്നും, അത് അവളുടെ തീരുമാനമാണ് എന്നും മനോജ് പറയുമ്പോൾ മകൾ സിനിമയിൽ വരുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു ഉര്‍വശി പറഞ്ഞത്. ഏതായാലും തേജ ഇപ്പോൾ കൂട്ടുകാരും ജോലിയും ഒക്കെയായി ജീവിതം ആഘോഷമാക്കുന്ന തിരക്കിലാണ്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *