ഈ പ്രണയ സീനുകൾ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ! ഈ രംഗങ്ങൾക്ക് പിന്നിൽ ഒരുപാട് കഥയുണ്ട് ! ഉർവശി പറയുന്നു !!

ഇന്ന് തെന്നിന്ത്യയിൽ വളരെ പ്രശസ്തയായ അഭിനേത്രിമാരിൽ ഒരാളാണ് നടി ഉർവശി. വളരെ ഹിറ്റായ ഒരുപാട് ചിത്രങ്ങൾ നടി മലയാള സിനിമക്ക് നൽകിയിരുന്നു, നായികയായും സഹ താരമായും, വില്ലത്തിയായും ഒരുപാട് ചിത്രങ്ങൾ. ഇപ്പോഴും വളരെ ശക്തമായ വേഷങ്ങൾ ചെയ്ത് ഇന്ത്യൻ സിനിമ അറിയപ്പെടുന്ന പ്രശസ്ത നടിമാരിൽ ഒരാളായി മാറി കഴിഞ്ഞ ആളാണ് ഉർവശി. ഇപ്പോൾ തനറെ ചില സിനിമ അനുഭവങ്ങൾ തുറന്ന് പറയുകയാണ്നടി.

ഒരു അഭിനേത്രി എന്ന നിലയിൽ  നമ്മൾ  എല്ലാ വേഷങ്ങളും ചെയ്യണം പക്ഷെ ഈ പ്രണയ സീനുകളില്‍ അഭിനയിക്കുക എന്നത് എന്നെ സംബന്ധിച്ചടത്തോളം വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇന്ന് പുതു തലമുറയിലെ നായികമാർ വളരെ മനോഹരമായിട്ട് അത്തരം രംഗങ്ങൾ ചെയ്യുന്നത് കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് അന്നൊക്കെ അത്തരം രംഗങ്ങൾ അഭിനയിക്കാൻ അറിയുകയുമില്ലായിരുന്നു  കൂടാതെ വളരെ ചമ്മലും നാണക്കേടുമായിരുന്നു. അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് പറഞ്ഞ് തരും, മോളെ തല താഴ്ത്തി ഒന്ന് ചിരിച്ച്‌ നില്‍ക്കണം എന്ന്. ഇതാണ് നാണം എന്ന്. എന്റെ ഏത് സിനിമയെടുത്ത് നോക്കിയാലും ഇത് കാണാം. എനിക്ക് അത്രയെ അറിയുമായിരുന്നുള്ളു..

അതുപോലെ ഒരുപാട് ശ്രമപ്പെട്ട് ബുദ്ധിമുട്ടി എടുത്ത രംഗങ്ങളാണ് മാളൂട്ടി എന്ന ചിത്രത്തിലേത്. അതിൽ ഞാനും ജയറാമും തമ്മിൽ ഒരുപാട് റൊമാന്റിക് സീനുകളുണ്ട്, അത് ഇപ്പോൾ കാണുമ്പോൾ രസകരമായി തോന്നുമെങ്കിലും അതിന്റെ പിന്നിൽ ഒരുപാട് പിച്ചുകളും കുത്തലുകളും ജയറാം കൊണ്ടിരുന്നു. ‘ജയറാമിനോട് ചോദിക്കണം എന്റെ അന്നത്തെ ആ ദയനീയ അവസ്ഥ. കാരണം ഭരതന്‍ അങ്കിളിനോട് പറഞ്ഞാല്‍ ആ സീന്‍ മാറ്റത്തില്ല. ഞാൻ കുറെ പറഞ്ഞു നോക്കി ഒരു രക്ഷയുമില്ല. അതിൽ കുളിമുറിയിൽ വെച്ച് ജയറാമിനെ കെട്ടിപ്പിടിക്കുന്ന സീനില്‍ ഞാന്‍ കൈയ്യിലെ നഖം വെച്ച്‌ ജയറാമിനെ കുത്തുമായിരുന്നു. മതിയെന്ന് പറ വേഗം നിർത്താൻ പറ എന്നൊക്കെ പറഞ്ഞോണ്ട്.

അപ്പോൾ ജയറാം എന്റെ ഈ കുത്തും കൊണ്ടോണ്ട് നിന്ന് ഉറക്കെ വിളിച്ച് പറയും ദേ വയറ്റില്‍ നഖം വെച്ച്‌ കുത്തുന്നു, പറ്റത്തില്ലെങ്കില്‍ ഡയറക്ടറോട് പറയണം, എന്നെ ഉപദ്രവിക്കരുത് എന്നൊക്കെ ജയറാം പറയും. ഞാന്‍ വളര ക്രൂരമായിട്ട് അപ്പോഴും ജയറാമിനെ ഉപദ്രവിക്കുകയിരുന്നു എന്നും ഉർവശി പറയുന്നു. പൊതുവെ എനിക്ക് ഇത്തരം രംഗങ്ങൾ അഭിനയിക്കാന്‍  ഒട്ടും താത്പര്യമില്ലെന്ന് മിക്ക സംവിധായർക്കും അറിയാം.  അതിനുദാഹരണമാണ് വെങ്കലം എന്ന ചിത്രത്തിലെ രംഗങ്ങൾ..

അതിൽ ഒരുപാട് റൊമാന്റിക് രംഗങ്ങൾ അന്ന് ഉൾപ്പെടുത്തിയിരുന്നു പക്ഷെ അത് ചെയ്യാൻ പറ്റില്ലെന്ന് ഞാൻ സംവിധായകനോട് പറഞ്ഞു, ആ സിനിമയിൽ ഞാൻ മുരളി ചേട്ടനെ കൊച്ചേട്ടാ എന്നാ വിളിക്കുന്നത്, കൂടാതെ അദ്ദേഹം എന്റെ ഒരു ഒരു ബന്ധു കൂടിയാണ്. ഞാനും മുരളി ചേട്ടനും ഒരുപോലെ പറഞ്ഞു അത് ചെയ്യാൻ പറ്റില്ലെന്ന്.  ഒരു മൂശാരിയുടെ ക്യാരക്ടറാണ് മുരളി ചേട്ടൻ ചിത്രത്തിൽ ചെയ്തിരുന്നത്. വിഗ്രഹം ഉണ്ടാക്കുന്നയാളല്ലേ. അപ്പോള്‍ പിന്നെ കാണിക്കുന്നത് വിഗ്രഹത്തെ തലോടുന്നത് ഒക്കെയാണ്. പിന്നെ ചില രംഗങ്ങള്‍ ഷാഡോയിലാണ് എടുത്തത് എന്നും ഉര്‍വശി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *