ആദ്യം കേരളത്തിലെ ഒരു പഞ്ചായത്തിലേക്കെങ്കിലും മത്സരിച്ച് ജയിക്കൂ ! അങ്ങനെയെങ്കിൽ ആ കഴിവിനെ ഞാൻ അംഗീകരിക്കാം ! കെ മുരളീധരൻ !

കേരളത്തിന് രണ്ടാം വന്ദേഭാരത് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഏവരും. എന്നാൽ ഈ വിഷയത്തെ ചൊല്ലി പല രാഷ്ട്രീയ തർക്കങ്ങളും നടക്കുന്നുണ്ട്. തിരുവനന്തപുരം∙ രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയർത്തിയ വിമർശനങ്ങളെ പരിഹസിച്ച കേന്ദ്രമന്ത്രി വി.മുരളീധരന്, അതേ നാണയത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഇപ്പോൾ കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ആദ്യം കേരളത്തിലെ ഒരു പഞ്ചായത്തിലെങ്കിലും മത്സരിച്ച് ജയിക്കാൻ കെ.മുരളീധരൻ കേന്ദ്രമന്ത്രിയെ വെല്ലുവിളിച്ചു. അങ്ങനെ ചെയ്താൽ അദ്ദേഹത്തിന്റെ കഴിവിനെ അംഗീകരിക്കാമെന്നു പറഞ്ഞ മുരളീധരൻ, താൻ നാലു തവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ച് ജയിച്ചയാളാണെന്ന് ചൂണ്ടിക്കാട്ടി.

അതുപോലെ തന്നെ വന്ദേഭാരത് ട്രെയിൻ ആരുടെയും ഔദാര്യമല്ലെന്നുമല്ല, അത്  ഒന്നാം വന്ദേഭാരതിന്റെ ലാഭം കണ്ടിട്ടാണ് കേരളത്തിന് രണ്ടാം വന്ദേഭാരത് അനുവദിച്ചതെന്നും മുരളീധരൻ പറഞ്ഞു. അദ്ദേഹം ഒരു പഞ്ചായത്തിൽ എങ്കിലും ഒന്ന് വിജയിച്ച് കാണിച്ചാൽ ഞാൻ  അദ്ദേഹത്തിനെ കഴിവിനെ അംഗീകരിക്കാം. അതുവരെ അദ്ദേഹം പറയുന്ന ജൽപനങ്ങൾക്ക് ഞാൻ മറുപടി പറയാൻ ഉദ്ദേശിക്കുന്നില്ല. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ച് പുതിയ ട്രെയിനുകൾ വരും. അത് ആരുടെയും ഔദാര്യമല്ല. ആരുടെയും സ്വകാര്യ സ്വത്തല്ല. അത് കേരളത്തിലെ ജനങ്ങൾക്ക് അവകാശപ്പെട്ടതാണ്.

ട്രെയിനുകൾ സൗജന്യത്തിനു ഒന്നുമല്ലല്ലോ ഓടുന്നത്, ജനങ്ങളുടെ കൈയിൽ നിന്നും കാശ് വാങ്ങിത്തന്നെ അല്ലേ.. എന്നും അദ്ദേഹം ചോദിക്കുന്നു.. രണ്ടാം വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടന യാത്രയിൽ സാധാരണക്കാരുടെ കൈവശമുണ്ടായിരുന്ന പാസ് തന്നെ എംപിക്കും നൽകിയതിലെ എതിർപ്പുകൊണ്ടാണ് കെ.മുരളീധരൻ വിമർശനവുമായി രംഗത്തുവന്നതെന്നായിരുന്നു വി.മുരളീധരന്റെ മറുപടി. എംപിമാർക്കു പ്രത്യേക പ്രിവിലേജ് വേണമെന്ന് ആവശ്യപ്പെടുന്നത് ശരിയല്ല. ജനാധിപത്യത്തിൽ ജനങ്ങളുടെ സേവകനാണ് എംപി. സാധാരണക്കാർക്കൊപ്പം യാത്ര ചെയ്യാനാണ് ജനപ്രതിനിധികൾ ആഗ്രഹിക്കേണ്ടതെന്നും കെ.മുരളീധരനെ വി.മുരളീധരൻ ഉപദേശിച്ചിരുന്നു. ഇതാണ് ഇപ്പോൾ ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉണ്ടാകാൻ കാരണം.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *