ഗണേഷ് കാരണം ആ നടി സിനിമയിൽ നിന്നും പിന്മാറി ! പകരം ദിവ്യ ഉണ്ണിയെ സമീപിച്ചപ്പോൾ അവർക്ക് അത് വിശ്വസിക്കാൻ വയ്യ ! ബാബു ജനാര്‍ദ്ദനന്‍ പറയുന്നു !

മലയാളികളുടെ ഇഷ്ട ചിത്രങ്ങളിൽ ഇടം നേടിയ ഒരു ചിത്രമാണ് 1997 ഏപ്രില്‍ 4ന് റിലീസ് ചെയ‌്ത വര്‍ണ്ണപകിട്ട്. മീന മോഹൻലാൽ കൂട്ടുകെട്ടിൽ ഗംഭീര വിജയം നേടിയ ചിത്രം ഇന്നും മിനിസ്‌ക്രീനിൽ സൂപ്പർ ഹിറ്റാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ 25 മത് വാർഷികം ആഘോഷിക്കുന്ന നിമിഷത്തിൽ തിരക്കഥാകൃത്ത് ബാബു ജനാര്‍ദ്ദനന്‍ പങ്കുവെച്ച കാര്യങ്ങളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വളരെയേറെ പ്രതിബന്ധങ്ങള്‍ തരണം ചെയ‌്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. 180 ദിവസങ്ങള്‍ തിയേറ്ററുകളില്‍ നിറഞ്ഞോടിയെങ്കിലും നിര്‍മ്മാതാവിന് കനത്ത സാമ്പത്തിക നഷ്‌ടം സംഭവിക്കുകയായിരുന്നു.

അത്തരത്തിൽ നഷ്ടം ഉണ്ടാകാൻ പ്രധാന കാരണം അക്കാലഘട്ടത്തില്‍ 2.5 കോടി മുതല്‍മുടക്കിലാണ് വര്‍ണ്ണപകിട്ട് പൂര്‍ത്തിയാക്കിയത്. അതായത് അന്നത്തെ മൂന്ന് മോഹന്‍ലാല്‍ ചിത്രങ്ങളുടെ ബഡ്‌ജറ്റ്. വിദേശത്തും മറ്റും ചിത്രീകരിക്കേണ്ടി വന്നതാണ് ചിത്രത്തിന് ഇത്രയും വലിയ ബഡ്ജറ്റ് ഉണ്ടാകാൻ കാരണം. മീനയ്‌ക്ക് പുറമെ ദിവ്യാ ഉണ്ണി ആയിരുന്നു മറ്റൊരു നായിക. ദിവ്യാ ചിത്രത്തിലേക്ക് എത്തിയത് വലിയൊരു കഥയാണെന്നും അദ്ദേഹം ഓർക്കുന്നു.

അന്ന് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ പൂർത്തിയാക്കിയത് കോട്ടയത്തായിരുന്നു. അക്കാലത്ത് അത്യാവശ്യം സിനിമകളിൽതിളങ്ങി നിന്ന ഒരു നായികയെ വിളിച്ച് ദിലീപ് അവതരിപ്പിച്ച പോളച്ചന്‍ എന്ന കഥാപാത്രം വിവാഹം കഴിക്കുന്ന നാന്‍സി എന്ന കഥാപാത്രമായിരുന്നു അത്. പക്ഷേ, കഥയില്‍ നടന്‍ ഗണേശിന്റെ കഥാപാത്രം ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞപ്പോൾ  ആ നടി ഇതിൽ നിന്നും പിന്മാറി. കാരണം ‘ഗണേഷിന്റെ കഥാപാത്രം ആക്രമിക്കുന്ന രീതിയില്‍ കഥ വന്നാല്‍ അത് തന്റെ ഇപ്പോഴത്തെ  ഇമേജിനെ ബാധിക്കും’ എന്നായിരുന്നു അവരുടെ പേടി.

അതിനു ശേഷം മറ്റൊരു നടിയെ സമീപിച്ചിരുന്നു എങ്കിലും അവരും മറ്റൊരു കാരണം പറഞ്ഞ് ഒഴിവായി. ആ സമയത്താണ് മോഹൻലാലിന് ‘ഇരുവര്‍’ എന്ന സിനിമയുടെ ചിത്രീകരണത്തിനു പോകാനുള്ള തിരക്കായതിനാല്‍ പെട്ടെന്നു സിനിമ പൂര്‍ത്തിയാക്കാനുള്ള സമ്മര്‍ദ്ദവും കൂടിവന്നു. അപ്പോഴാണ്, ഒരു മാഗസിന്റെ കവറില്‍ ദിവ്യ ഉണ്ണിയുടെ ചിത്രം ഞങ്ങൾ കണ്ടത്. ഞാന്‍ ഐ.വി.ശശിയോടു കാര്യം പറഞ്ഞു.

അങ്ങനെ ഞങ്ങള്‍ ദിവ്യ ഉണ്ണിയുടെ വീട്ടില്‍ പോയി. ആ സമയത്ത് അവർ  ‘കല്യാണ സൗഗന്ധികം’ എന്ന സിനിമയില്‍ മാത്രമേ നായികയായി അഭിനയിച്ചിട്ടുള്ളൂ. ഈ കാര്യം പറഞ്ഞപ്പോൾ മോഹന്‍ലാലിന്റെ സിനിമയിേലക്കാണ് ക്ഷണിക്കുന്നതെന്നു കേട്ടപ്പോള്‍ ദിവ്യ ഉണ്ണിയോ അവരുടെ അമ്മയായ ടീച്ചറോ വിശ്വസിച്ചില്ല. ശേഷം ഞങ്ങൾ ‘മാണിക്യക്കല്ലാൽ’ എന്ന ഗാനം കേൾപ്പിച്ചു, അപ്പോഴും അവർക്ക് വിശ്വാസം വന്നില്ല, കാരണം അതിന്റെ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലാലേട്ടന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കാൻ ശ്രമിച്ചിട്ട് പോലും നടക്കാത്ത വിഷമത്തിൽ ഇരിക്കുന്ന ദിവ്യയോടാണ് ഈ കാര്യം പറയുന്നത്. അങ്ങനെ അവർ വന്നു,  ആ ചിത്രത്തിന് ശേഷമാണ് ദിവ്യയുടെ കരിയറിൽ ഉയർച്ച ഉണ്ടായത് എന്നും അദ്ദേഹം പറയുന്നു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *