‘മാധ്യമ പ്രവർത്തകയായ സഹോദരി എന്നോട് ക്ഷമിക്കണം’ ! വിവാദത്തിനൊടുവിൽ മാപ്പ് പറഞ്ഞ് വിനായകൻ ! കുറിപ്പ് വൈറലാകുന്നു !

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ സംസാര വിഷയം വിനായകനും ‘ഒരുത്തി’ എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന കോലാഹലങ്ങളും, അതിനു പുറകെ നടന്ന പ്രതികരണങ്ങളും പ്രതിഷേധങ്ങളുമാണ്. വിനായകൻ വാർത്താ സമ്മേളനത്തിനിടെ മാധ്യമപ്രവർത്തകയെ അധിക്ഷേപിച്ച് സംസാരിച്ചതിൽ ക്ഷമ ചോദിച്ച് നടൻ വിനായകൻ. ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു താരത്തിന്റെ ക്ഷമാപണം. മീടുവിനേക്കുറിച്ച് വിനായകൻ നടത്തിയ പരാമർശങ്ങളും സ്ത്രീ വിരുദ്ധ പരാമർശങ്ങളും  വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു . മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ വിഷമം നേരിട്ടതിൽ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.

നടന്റെ കുറിപ്പ് ഇതിനോടകം ഏറെ ശ്രദ്ധ നേടിയിരിക്കുക ആയിരുന്നു, വിനായകൻ കുറിച്ചത്, നടന്റെ വാക്കുകൾ, നമസ്കാരം, ഒരുത്തീ സിനിമയുടെ പ്രചരണാർത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തിൽ ഞാൻ ഉദ്ദേശിക്കാത്ത മാനത്തിൽ മാധ്യമ പ്രവർത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേൽ [ഒട്ടും വ്യക്തിപരമായിരുന്നില്ല] വിഷമം നേരിട്ടതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
വിനായകൻ.  എന്നായിരുന്നു താരത്തിന്റെ കുറിപ്പ്. കഴിഞ്ഞ ദിവസം ചിലർ വിനായകന്റെ അമ്മയെ കുറിച്ച് ,മോശമായി പറഞ്ഞുകൊണ്ട് ഈ വിഷയത്തിൽ പ്രതികരിച്ചത് വിനായകൻ പങ്കുവെച്ചിരുന്നു.  നിരവധി പ്രമുഖർ അടക്കം വിനായകൻ വിമർശിച്ച് രംഗത്ത് വന്നിരുന്നു.

എന്റെ ജീവിതത്തിൽ  ഞാൻ ഇതുവരെ  പത്ത് പെണ്ണുങ്ങളോടൊപ്പം സെ,ക്സ് ചെയ്തിട്ടുണ്ട്. ഈ പത്ത് പേരോടും ഞാൻ തന്നെയാണ് ചോദിച്ചത് നിങ്ങൾക്ക് ഇതിന് താൽപര്യമുണ്ടോയെന്ന്. നിങ്ങൾ പറയുന്ന മീ ടൂ ഇതാണെങ്കിൽ ഞാൻ ഇനിയും ചോദിക്കും. ഇതാണോ നിങ്ങൾ പറഞ്ഞ മീ ടൂ. ഇതല്ലെങ്കിൽ എന്താണ് നിങ്ങൾ പറയുന്ന മീ ടൂ. നിങ്ങളെനിക്ക് പറഞ്ഞു താ. എന്നായിരുന്നു വിനായകൻ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *