എനിക്കൊരു കസേര കിട്ടാൻ 20 വർഷം കാത്തിരിക്കേണ്ടി വന്നു ! ഒരു പറ്റം സിനിമാകാർക്ക് അത് ഉൾക്കൊള്ളാനായില്ല ! ജീവിതം മാറിയത് ആ ഒരൊറ്റ സിനിമകൊണ്ട് !

മലയാള സിനിമയും കടന്ന് ഇന്ന് ഒരൊറ്റ സിനിമ കൊണ്ട് ലോകശ്രദ്ധ നേടിയ നടനായി മാറിയിരിക്കുകയാണ് വിനായകൻ. സിനിമ ജീവിതത്തിന്റെ തുടക്കത്തിൽ  വളരെ ചെറിയ വേഷങ്ങൾ ചെയ്തുവന്ന വിനായകൻ ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തെ കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. തന്റെ ജീവിതം തന്നെ മാറിയത് ആ ഒരൊറ്റ സിനിമ കൊണ്ടാണെന്ന് പറയുകയാണ് വിനായകൻ.

ഒരു സമയത്ത് വലിയ ഹിറ്റായി മാറിയ ചിത്രമാണ് രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപ്പാടം’.  ആ ചിത്രത്തിലെ കൃഷ്ണനെയും ഗംഗയെയും ബാലൻ ചേട്ടനെയും മലയാളികൾക്ക് ഒരിക്കലും മറക്കാൻ കഴിയില്ല. ആ ചിത്രമില്ലായിരുന്നെങ്കിൽ താൻ ഇന്നും ഒരു ജൂനിയർ ആർടിസ്റ്റായി നിന്നു പോയേനെ എന്ന് പറഞ്ഞിരിക്കുകയാണ് വിനായകൻ.

രാജീവിന്റെ ഈ സിനിമ ഇല്ലായിരുന്നെങ്കിൽ ഞൻ ഇന്നും ജൂനിയർ ആർട്ടിസ്റ്റായി തന്നെ സിനിമയിൽ നിലനിന്നേനെ,  കമ്മട്ടിപ്പാടം കൊണ്ടാണ് എല്ലാം സെറ്റായത്. അതിന് മുൻപും ഹിറ്റായ സിനിമകളുണ്ടായിരുന്നു. എന്നാൽ ഒരു പറ്റം സിനിമാകാർക്ക് അത് ഉൾക്കൊള്ളാനായില്ല. എന്നാൽ കമ്മട്ടിപ്പാടത്തോട് കൂടി എന്നെ മാറ്റിനിർത്താൻ പറ്റാതെയായി” വിനായകൻ പറഞ്ഞു. ഈ ഇൻഡസ്ട്രിയിൽ എഴുതിവെക്കാത്ത ചില നിയമങ്ങളുണ്ട്. തനിക്കൊരു കസേര കിട്ടാൻ 20 വർഷമെടുത്തു. അതൊക്കെ പിന്നീടാണ് താൻ ചിന്തിച്ചതെന്നും സാർക്ക് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

സിനിമ എനിക്കിഷ്ടമായത് കൊണ്ടാണ് ഞാൻ ഇതിൽ തന്നെ യുദ്ധം ചെയ്ത് നിന്നത്, പിന്നെ സെറ്റിലെ പ്രൊഡക്ഷൻ പിള്ളേരുടെ സപ്പോർട്ട് എനിക്ക് എപ്പോഴുമുണ്ടായിരുന്നെന്നും മനസ് താഴുമ്പോൾ അവർ വന്ന് സഹായിക്കുകയും ചായയൊക്കെ ഇട്ട് തരുമെന്നും വിനായകൻ പറയുന്നു. അതുപോലെ തന്നെ ഒരുപക്ഷെ നമ്മളിൽ പലർക്കും വിനായകനെ കുറിച്ച് അറിയാത്ത ഒരു കാര്യമാണ് അദ്ദേഹം ഒരു സംഗീത സംവിധായകൻ കൂടിയാണ് എന്നത്. രാജീവ് രവിയുടെ കമ്മട്ടിപാടത്തിലെ ‘പുഴു പുലികൾ’ എന്ന ഗാനവും അൻവർ റഷീദിന്റെ ട്രാൻസിലെ ടൈറ്റിൽ ട്രാക്കും സംഗീത സംവിധാനം ചെയ്തിരിക്കുന്നത് വിനായകനാണ്.

അതുപോലെ തന്നെ തനിക്ക് ഇനിയും സംഗീതം ചെയ്യണം. ആക്സിഡന്റ് ആയി കിടന്നിരുന്ന സമയത്ത് കമ്പോസ് ചെയ്തുവെച്ച കുറെ ഗാനങ്ങളുണ്ട്. അതൊക്കെ കംപ്ലീറ്റ് ചെയ്യണം. പിന്നെ രണ്ട് സിനിമകൾ സംവിധാനം ചെയ്യണം. അത്ര ഒളളൂ.” മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *