‘രഞ്ജിത്തിന്റെ ‘ലീല’ വെറും മുത്തുച്ചിപ്പി ലെവൽ’ ! ഇവന്മാരാണ് സമൂഹത്തിന്റെ വേസ്റ്റ് ! എന്നിട്ട് ഇതിന് അവാർഡും ! വിമർശിച്ച് വിനായകൻ !

മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നടൻ വിനായകൻ, ജയിലർ എന്ന ഒരൊറ്റ സിനിമ കൊണ്ട് ലോകമറിയുന്ന നടനായി മാറിയിരിക്കുകയാണ്. ഉമ്മൻചാണ്ടിയെ അപമാനിച്ചു എന്ന കാരണം കൊണ്ട് ഏറെ  വിമര്ശിക്കപെട്ട നടൻ കൂടിയാണ് വിനായകൻ. എന്നാൽ ജയിലർ സിനിമ ഇറങ്ങിയ ശേഷം ഈ വിമർശിച്ചവർ തന്നെ അദ്ദേഹത്തെ പുകഴ്ത്തി പറയുകയായിരുന്നു. ഇപ്പോഴിതാ മനോരമ ന്യൂസിന് നല്കിയ അഭിമുഖത്തിൽ വിനായകൻ പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

സംവിധായകൻ രഞ്ജിത്തിന്റെ ലീല സിനിമയ്ക്കെതിരെ വിനായകൻ സംസാരിച്ചു. രഞ്ജിത് സംവിധാനം ചെയ്ത ലീല എന്ന സിനിമ വെറും മുത്തുച്ചിപ്പി ലെവൽ ആണെന്നും എഴുത്തുകാരന്റെയും സംവിധായകന്റെയും മനസിലുള്ള ഭീകരതയാണ് ഇത്തരം സൃഷ്ടികളിലൂടെ പുറത്ത് വരുന്നതെന്നും വിനായകൻ പറഞ്ഞു.  അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാനീ പുള്ളിയെ ഒക്കെ നേരത്തെ തുടച്ചു കളഞ്ഞതാണ്, ലീല എന്നൊരു സിനിമ കണ്ടിട്ടുണ്ടോ.. മുത്തുച്ചിപ്പി എന്നൊരു ബുക്ക് വായിച്ചിട്ടുണ്ടോ? അതും ഇതും തമ്മിലെന്താ വ്യത്യാസം..

ഇതൊക്കെയാണോ ഇവിടെ ഭയങ്കര ക്രിയേറ്റിവിറ്റി. നിങ്ങൾ  ആനയെ തൊട്ടിട്ടുണ്ടോ, അതിന്റെ തുമ്പികയ്യിൽ കിടത്തി ഒരു പെണ്ണിനെ ഭോഗിക്കുക എന്ന് പറഞ്ഞാൽ ഇവന്മാർ എന്തൊരു ഭീകരന്മാരാണെന്ന് ആലോചിച്ചു നോക്കിയേ.. ഇവന്റെയൊക്കെ മനസിലെ ട്രിപ്പ് ആണിത്. എന്നിട്ട് ഇതിന് അവാർഡും കൊടുക്കുന്നു. അത്രയും മോശപ്പെട്ടവനല്ല വിനായകൻ. ഇങ്ങനെയുള്ള ആൾക്കാരെ പൊളിച്ചുകളയണം, ഇവന്മാരാണ് സമൂഹത്തിന്റെ വേസ്റ്റ്. പേര് പറയാൻ പറ്റാതോണ്ട് ഞാൻ പറയാത്തതാ, പുള്ളിക്ക് ഞാൻ വെച്ചിട്ടുണ്ട്. അത് ഞാൻ പിന്നെ കൊടുക്കും. വിനായകൻ പറഞ്ഞു.

ഈ ചിന്താഗതിയുള്ള ഇവരെയൊക്കെയാണ് സമൂഹം എഴുത്തുകാരെന്നും സാഹിത്യകാരന്മാരെന്നും പറഞ്ഞ് ലേബൽ കൊടുക്കുന്നതെന്നും വിനായകൻ പറഞ്ഞു. സംസ്ഥാന അവാർഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഇടപെടലിനെ പറ്റി ചോദിച്ചപ്പോഴാണ് രഞ്ജിത്തിന്റെ സിനിമയായ ലീലയെ പറ്റി വിനായകൻ പറഞ്ഞത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *