തല ഉയർത്തി പിടിച്ച് ഈ നടന്നു വരുന്നത് കേരളം നെഞ്ചേറ്റിയ കറുത്ത മുത്താണ് ! വിനായകൻ വിമർശിക്കപ്പെടുന്നത് കളർ കൊണ്ടല്ല, മറിച്ച് കയ്യിലിരുപ്പ് കൊണ്ടാണ് ! കുറിപ്പ് !

ഇന്ന് മലയാള സിനിമയിൽ നിന്നും അന്യ ഭാഷകളിൽ താരമൂല്യമുള്ള ഒരു നടനാണ് വിനായകൻ. മലയാള സിനിമക്ക് അഭിമാനമായി മാറിയ അദ്ദേഹം കരിയറിൽ ഇനിയും ഒരുപാട് വിജയങ്ങൾ കൈവരിക്കാൻ കഴിവുള്ള നടൻ കൂടിയാണ്. പക്ഷെ വ്യക്തിപരമായ അദ്ദേഹത്തിന്റെ ചില പ്രവർത്തികൾ കാരണം വിനായകൻ ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിൽ മദ്യപിച്ച് എത്തി ബഹളം വെച്ചതിന് അദ്ദേഹത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിനെ തുടർന്ന് അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേര് എത്തിയിരുന്നു.

പലരും അദ്ദേഹത്തിന്റെ ജാതിപ്പേര് പറഞ്ഞുകൊണ്ട് ആ കാരണം കൊണ്ടാണ് വിനായകൻ പലപ്പോഴും ആക്രമിക്ക പെടുന്നത് എന്ന രീതിയിൽ ചർച്ചകൾ നടന്നിരുന്നു, ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വന്ന രണ്ടു കുറിപ്പുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, അതിൽ ആദ്യത്തേത് ജയേഷ് കുമാർ എന്ന ആൾ നമ്മുടെ അഭിമാന താരമായ ഐ എം വിജയന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത് ഇങ്ങനെ, തല ഉയർത്തി പിടിച്ച് ഈ നടന്നു വരുന്നത് കേരളം നെഞ്ചേറ്റിയ കറുത്ത മുത്താണ്.

അദ്ദേഹം ഇന്നിതുവരെ സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയിട്ടില്ല, പൊതു ഇടങ്ങളിൽ മ,ദ്യ,പിച്ചു പ്രശ്നങ്ങളുണ്ടാക്കിയിട്ടില്ല, മാധ്യമപ്രവർത്തകരോട് കയർത്തിട്ടില്ല, സർവ്വോപരി താൻ ദളിതനാണെന്ന് പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നുമില്ല. തികച്ചും പ്രൊഫഷണലായി സമൂഹത്തിന്റെ സ്നേഹാദരങ്ങൾ നേടി മുന്നോട്ടു പോകുന്നു. ഉള്ളിൻറെ ഉള്ളിൽ നിന്നുള്ള സ്നേഹാദരങ്ങൾ ഈ മനുഷ്യനോടുണ്ട്. പറഞ്ഞു വരുന്നതിത്ര മാത്രം. വിനായകൻ മാത്രമല്ല കേരളത്തിലെ ദളിത് റെപ്രസെന്റേഷൻ എന്ന് പ്രബുദ്ധർ മറന്നു പോകരുത്.. എന്നായിരുന്നു..

അതുപോലെ മാധ്യമ പ്രവർത്തകയും ടീച്ചറുമായി അഞ്ജു പാർവതി പ്രവീഷ് കുറിച്ചത് ഇങ്ങനെ,  ദളിതൻ ആയ വിനായകൻ, കറുത്തവൻ ആയ വിനായകൻ, ഇത്തരം ലേബൽ ചാർത്തി മികച്ച നടനായ ആ മനുഷ്യനെ സത്യത്തിൽ അപമാനിക്കുന്നത് ഇടത് ലിബറൽസ് ആണ്. ഇല്ലാത്ത ജാതി ബോധം ഉയർത്തിക്കാട്ടി അവരെ എന്നും കോംപ്ലക്സ് ഉള്ളവർ ആക്കി മാറ്റി അകറ്റി നിറുത്തിക്കുന്ന അടവ് നയം മാത്രമാണത്. വിനായകൻ വിമർശിക്കപ്പെടുന്നത് കളർ കൊണ്ടല്ല, മറിച്ച് കയ്യിലിരുപ്പ് കൊണ്ടാണ് എന്ന് ആരും മറന്ന് പോകരുത്.

വിനായകന്റെ  പ്രവൃത്തിക്ക് കയ്യടി കിട്ടാത്തത് അയാൾ ദളിതൻ ആയത് കൊണ്ടല്ല, മറിച്ച് തല്ലുക്കൊള്ളിത്തരം കൊണ്ടാണെന്ന് അറിയാഞ്ഞിട്ടുമല്ല. അയാളെ തിരുത്തി, അയാളുടെ ല,ഹ,രി,യോടുള്ള ആസക്തിയെ മാറ്റി, അയാളെ പോലൊരു പാൻ ഇന്ത്യൻ നടൻ ബീഹേവ് ചെയ്യേണ്ടത് ഈ രീതിയിൽ അല്ല എന്ന തിരിച്ചറിവ് കൊടുക്കുന്നതിനു പകരം ല,ഹ,രി,ക്ക് അടിമയായി എന്ത്‌ തോ,ന്ന്യാ,സം കാണിച്ചാലും ജാതികാർഡ് എടുത്തു കാട്ടി നിന്നെ പിന്തുണയ്ക്കാൻ ഞങ്ങൾ ഉണ്ടെന്ന് പറഞ്ഞുകൊണ്ട് അയാളിലെ നടനെ, കലാകാരനെ ഇല്ലാതെയാക്കും ഈ ഫാൻസ്‌ കൂട്ടം. കഷ്ടം എന്നും കുറിപ്പിൽ പറയുന്നു.. ഇല്ലാതാക്കുകയാണ് ! അഞ്ജു പാർവതിയുടെ

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *