
ക്രിമിനൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെൻകിലും സത്യ സന്ധമായി ഒന്നു ചിന്തിക്കുമോ ! കുറിപ്പുമായി വിനയൻ !
ഇപ്പോൾ കേരളമാകെ ചർച്ചചെയ്യുന്നത് മലയാള സിനിമ വ്യസായത്തെ പാടെ പിടിച്ചു കുലുക്കികൊണ്ട് പുറത്തുവന്ന ഹേമ കമ്മീഷൻ റിപ്പോർട്ടാണ്. സിനിമ രംഗത്തെ പ്രമുഖ താരങ്ങളെയും അതുപോലെ അമ്മ താര സംഘടനയെയും രൂക്ഷമായി വിമർശിച്ചാണ് റിപ്പോർട്ടുകൾ വന്നിട്ടുള്ളത്. ഇപ്പോഴിതാ ഈ വിഷയത്തിൽ സംവിധായകൻ വിനയൻ പ്രതികരിച്ചത് ഇങ്ങനെ, അദ്ദേഹം പങ്കുവെച്ച കുറിപ്പിലെ വാക്കുകൾ.. ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിയിൽ വന്നിരിക്കുന്ന ഈ സാഹചര്യത്തിൽ മലയാള സിനിമയെ ഇന്നും നിയന്ത്രിക്കുന്ന പ്രമുഖരേ.. ദയവായി നിങ്ങളുടെ മനസ്സാക്ഷിയുടെ കണ്ണാടിയിലേക്കൊന്നു നോക്കൂ….നിങ്ങളുടെ മുഖം വികൃതമല്ലേ…
സിനിമ എന്ന മേഖലയോടുള്ള ആഗ്രഹം കൊണ്ട് ആ രംഗത്തേക്കു കടന്നു വരുന്ന സ്ത്രീ,ക,ളെ ചൂ,ഷ,ണം ചെയ്യുന്നതിൽ നിന്നും അവർക്കു സംരക്ഷണം കൊടുക്കേണ്ടതിന്റെ പ്രഥമ കടമ സംഘടനകൾക്കാണ്.. അതിലവർ എടുക്കുന്ന നിലപാടുകൾ ഏമാനെ സുഖിപ്പിക്കുന്നതാകരുത്. സ്ത്രീ സുരക്ഷ പോലെ തന്നെ ഗൌരവതരമാണ് സിനിമയിലെ തൊഴിൽ വിലക്കിന്റെ മാഫിയാ വൽക്കരണം. ആ ഉമ്മാക്കിയാണല്ലോ ഈ പീ ഢ ന ങ്ങളുടെ എല്ലാം ബ്ലാക്ക്മെയിൽ തന്ത്രം. വൈരവിര്യാതന ബുദ്ധിയും പ്രതികാരവും നിറഞ്ഞ നിങ്ങളുടെ ക്രൂ,ര വി,നോ,ദത്തിനു വിധേയനായ ഒരാളാണല്ലോ ഞാനും..

ഒരിക്കൽ ഇത്തരത്തിൽ നിങ്ങളെ വിമർശിച്ചതിന്റെ പേരിൽ, മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എന്റെ പന്ത്രണ്ടോളം വർഷം വിലക്കി നശിപ്പിച്ചവരാണു നിങ്ങൾ.. ഏതു പ്രമുഖന്റെയും മുഖത്തു നോക്കി കാര്യങ്ങൾ തുറന്നു പറയാൻ ഏതു ജൂനിയർ ആർട്ടിസ്റ്റിനും ധൈര്യം കൊടുക്കുന്ന ഒരു സംഘടന മലയാളസിനിമയിൽ ഉണ്ടായതിന്റെ രണ്ടാം വർഷം നിങ്ങൾ അതിനെ തകർത്ത് നിങ്ങളുടെ ചൊൽപ്പടിക്കു നിൽക്കുന്ന ഒരു സംഘടന ഉണ്ടാക്കിയത് എന്തിനാണ്..
അവിടെ നിന്നല്ലേ ഈ തെ,മ്മാ,ടി,ത്ത,ര,ങ്ങളുടേയും ആധുനിക സിനിമാ ഗു,ണ്ട,യിസത്തിന്റെയും വേലിയേറ്റം മലയാള സിനിമയേ കൂടുതൽ മലീമസമാക്കാൻ തുടങ്ങിയത്.. ക്രി,മി,,നൽ പച്ഛാത്തലമുള്ള ഡ്രൈവർമാരും പിണിയാളുകളുമൊക്കെ എങ്ങനെ സിനിമയിൽ നുഴഞ്ഞു കേറി എന്ന് നമ്മുടെ സിനിമാ പ്രമുഖർ ഇനിയെൻകിലും സത്യ സന്ധമായി ഒന്നു ചിന്തിക്കുമോ എന്നും വിനയൻ പങ്കുവെച്ച കുറിപ്പിൽ ചോദിക്കുന്നു..
Leave a Reply