എന്തിനാണു രഞ്ജിത്തേ നിങ്ങളിത്ര തരം താണ തരികിടകള്‍ക്കു പോണത് ! ഇവനൊക്കെ ഇങ്ങനെ ചെയ്യുന്നത് കമ്മ്യൂണിസ്റ്റ് ഭരണത്തിലാണല്ലോയെന്ന് ഓര്‍ക്കുമ്പോള്‍ ! വിമർശന കുറിപ്പുമായി വിനയൻ !

ഇപ്പോഴിതാ സംവിധായകൻ വിനയൻ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ അക്കാഡമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടുവെന്ന ഗുരുതര വെളിപ്പെടുത്തലാണ് അദേഹം നടത്തിയിരിക്കുന്നത്. തന്റെ സിനിമയായ പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ അദ്ദേഹം വല്ലാതെ കഷ്ടപ്പെട്ട് എന്നാണ് വിനയൻ ആരോപിക്കുന്നത്. സംസ്ഥാന സർക്കാരിനോടും മന്ത്രിയോടും ചോദ്യങ്ങൾ ചോദിച്ചുകൊണ്ടാണ് വിനയൻ സമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

അവാർഡ് ജൂറിയോടും, അവാർഡ് ജേതാക്കളോടും  എല്ലാ ബഹുമാനത്തോടും കൂടിയാണ് ഞാൻ ഇത് ഇവിടെ എഴുതുന്നത്, സിനിമാ അവാര്‍ഡു നിര്‍ണ്ണയത്തില്‍ ചലച്ചിത്ര അക്കാദമി ചെയര്‍മാന് ഇട പെടാനും ജുറി അംഗങ്ങളെ നിയന്ത്രിക്കാനും അതു വഴി തനിക്കു വിരോധമുള്ളവരുടെ ചിത്രങ്ങളെ അവാഡില്‍നിന്നും ഒഴിവാക്കാനുമുള്ള അധികാരമുണ്ടോ? അങ്ങനെ ചെയ്താല്‍ അത് അധികാര ദുര്‍വിനിയോഗം അല്ലേ..

ആ രീതിയില്‍ അക്കാദമി ചെയര്‍മാന്‍ നിരന്തരമായി ഇടപെടുന്നു എന്ന പരാതി വളരെ സീനിയറായ ഒരു ജൂറി അംഗം ബഹുമാനപ്പെട്ട സാംസ്‌കാരിക വകുപ്പു മന്ത്രിയെ അറിയിക്കുവാനായി മന്തിയുടെ പി എസ്സിനെ തന്നെ വിളിച്ചു പറയുകയും, ചലച്ചിത്ര അക്കാദമിയുടെ സെക്രട്ടറിയെ അറിയിക്കുകയും ചെയ്തിട്ടും പക്ഷപാതം കാണിച്ച ആ ചെയര്‍മാനെ പ്രസ്തുത അവര്‍ഡ് പ്രഖ്യാപിക്കുന്നതു വരെയെങ്കിലും മാറ്റി നിര്‍ത്താനും നീതി നടപ്പാക്കുവാനും കഴിയാഞ്ഞത് ആരുടെ വീഴ്ച്ചയാണ്.. അതോ സാംസ്‌കാരിക വകുപ്പ് അറിഞ്ഞുകൊണ്ടാണോ ചെയര്‍മാന്‍ രഞ്ജിത് ഈ കളി കളിച്ചത്.

എല്ലാ തെളുവുകളോടും കൂടിയാണ് ഞാൻ ഇത് ഇവിടെ എഴുതുന്നത്. ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ രഞ്ജിത് പ്രതികരിക്കട്ടെ, ഞാൻ അത് മാധ്യമങ്ങൾക്ക് കൊടുത്തുകൊള്ളാം. നിങ്ങളേ പറ്റി എനിക്ക് അവജ്ഞ തോന്നു രഞ്ജിത്തേ.. ഈ സ്റ്റേറ്റ് അവാര്‍ഡ് അത്ര വലിയ സംഭവമാണോ? അത് കിട്ടുന്നവര്‍ അത്ര വലിയ മഹാന്‍മാരാണോ? അതോ പത്തൊന്‍പതാം നൂറ്റാണ്ടിനു ഒന്നു രണ്ട് അവാര്‍ഡു കൂടി കിട്ടി പോയാല്‍ രഞ്ജിത്തിനു നാണക്കേടാവുമോ? ഇതൊന്നും അല്ലെങ്കില്‍ ഈ പടത്തെ തഴയുവാന്‍ ഇത്രയേറെ ഗുസ്തി പിടിച്ചതിന്റെ പിന്നില്‍ വല്ല രാഷ്ട്രീയ കാരണങ്ങളുമുണ്ടോ?ഏതായാലും ഈ പിന്നാമ്പുറക്കളി ഒക്കെ മനസ്സിലാക്കുന്ന ഏതൊരാള്‍ക്കും ഈ അവാര്‍ഡിനോടൊക്കെ പുഛമേ തോന്നു..

എന്റെ അറിവിൽ  മിസ്റ്റര്‍ രഞ്ജിത്തല്ലാതെ മറ്റൊരാളും ഈ കേരളത്തില്‍ ഇന്നേവരെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനെ ഇത്ര തരംതാണ അവസ്തയില്‍ എത്തിച്ചിട്ടില്ല.. ബഹുമാന്യനായ സാസ്‌കാരിക മന്ത്രി ശ്രീ സജീ ചെറിയാനും ഇക്കാര്യത്തില്‍ മറുപടി പറയേണ്ടതുണ്ട്.. ഒരു ജൂറി അംഗം തന്നെ ചെയര്‍മാന്‍ രഞ്ജീത്തിന്റെ അവിഹിതമായ ഇടപെടലിനെ പ്പറ്റി മന്ത്രിയുടെ പി എസ്സിനേ വിളിച്ചു പറഞ്ഞു.. എന്നിട്ട് താങ്കള്‍ എന്തു ചെയ്തു.. ഇത്തരം അവതാരങ്ങളുമായി മുന്നോട്ടു പോകാന്‍ തന്നെയാണോ തീരുമാനം… എങ്കില്‍ … ബലേ ഭേഷ്…. എന്നേ പറയാനുള്ളു.. എന്നും അദ്ദേഹം കുറിച്ചു…

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *