അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് ! കേരളം കണ്ട മാന്യനായ, ഏറ്റവും വലിയ ഇതിഹാസമാണ് രഞ്ജിത്ത് ! സജി ചെറിയാൻ !

സംസ്ഥാന അവാർഡ് വിഷയം ഇപ്പോൾ വലിയ വിവാദമായി മാറുകയാണ്,  ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വിനയൻ. അവാർഡ് നിർണ്ണയത്തിൽ ജൂറി അംഗങ്ങളെ സ്വാധീനിച്ചുവെന്നും ഇടപെട്ടുവെന്നുമുള്ള വിനയന്റെ ആരോപണം സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ തള്ളി. രഞ്ജിത്ത് കേരളം കണ്ട മാന്യനായ ഇതിഹാസമാണെന്ന് മന്ത്രി പറഞ്ഞു.

സർക്കാർ പൂർണ്ണമായും രഞ്ജിത്തിനെ സപ്പോർട്ട് ചെയ്തുകൊണ്ടാണ് സംസാരിച്ചത്. അവാർഡ് നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന് റോൾ ഉണ്ടായിരുന്നില്ലെന്നും ഇടപെടാൻ കഴിയില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം. അദ്ദേഹം ചെയർമാനായ ചലച്ചിത്ര അക്കാദമി ഭംഗിയായാണ് മുന്നോട്ട് പോകുന്നത്. അക്കാദമി സാംസ്സ്‌കാരിക വകുപ്പിന് അഭിമാനിക്കാവുന്ന പ്രവർത്തനങ്ങളാണ് ചലച്ചിത്ര അക്കാദമിയുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത്. അങ്ങനെയുള്ള ആളെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.

ഇപ്പോൾ സംസ്ഥാന അവാർഡ് ലഭിച്ചവർ എല്ലാം അർഹർ ആയവർ ആണെന്നും, അതിൽ ഇനി ഒരു പുനഃപരിശോധന ഇല്ലെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലെ തന്നെ പ്രമുഖരടങ്ങിയ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. ചലച്ചിത്ര അക്കാദമി ചെയർമാന് അവാർഡ് നിർണ്ണയത്തിൽ ഇടപെടാനാകില്ല. അവാർഡ് നിർണ്ണയ സമിതിയാണ് ജേതാക്കളെ കണ്ടെത്തിയത്. അവാർഡുകൾ നൽകിയത് അർഹതപ്പെട്ടവർക്ക് തന്നെയാണെന്നും അവാർഡ് കിട്ടാതെ പോയവരാരും മോശമാണെന്ന് പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു.

വിനയൻ ഉന്നയിച്ചിരിക്കുന്ന ആരോപണത്തിന് ഒരു അന്വേഷത്തിന്റെ പോലും ആവിശ്യം ഉണ്ടെന്ന് തോന്നുന്നില്ല, തെളിവുണ്ടെങ്കിൽ ഹാജരാക്കിയാൽ നോക്കാം. പരാതിയുണ്ടെങ്കിൽ അവർ നിയമപരമായി പോകട്ടെയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സംവിധായകൻ വിനയൻ രംഗത്തെത്തി. കോടതിയെ സമീപിക്കുമെന്നും വിനയൻ പറയുന്നു. അതേസമയം രഞ്ജിത്തിനെതിരെ ശക്തമായ തെളിവുകൾ സഹിതവുമാണ് വിനയൻ സംസാരിക്കുന്നത്,

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *