വിനയൻ്റെ ചിത്രത്തിൽ പൃഥ്വിരാജ് ഇനി അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കൾക്ക് വാക്കു കൊടുത്തിട്ടാണ് ആ പ്രശ്നം തീർത്തത് ! അല്ലെന്ന് രാജുവിന് പറയാൻ പറ്റുമോ ! വിനയൻ പറയുന്നു !

ഇന്ന് യുവ താരനിരയിൽ ഏറ്റവും കൂടുതൽ ശ്രദ്ധനേടിയ നടനാണ് പൃഥ്വിരാജ്. അതുപോലെ തന്നെ മലയാള സിനിമയിലെ ഏറ്റവും പ്രഗത്ഭനായ സംവിധയകനാണ് വിനയൻ. മലയാള സിനിമക്ക് ഒരുപാട് നാണയകന്മാരെ സംഭാവന ചെയ്ത ആളുകൂടിയാണ് വിനയൻ. ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ, കലാഭവൻ മണി അങ്ങനെ ഒരുപാട് താരങ്ങൾ. പക്ഷെ സിനിമ രംഗത്ത് ഒരുപാട് പ്രതിസന്ധികളെ നേരിട്ട ആളുകൂടിയാണ് വിനയൻ.

അത്തരത്തിൽ അദ്ദേഹം ഇതിനുമുമ്പ് പങ്കുവെച്ച ഒരു കുറിപ്പിൽ പറയുന്ന കാര്യങ്ങളാണ് ഇപ്പോൾ വീണ്ടും ശ്രദ്ധനേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യം എന്ന സിനിമ തനിക്ക് ഒരുപാട് പ്രിയപെട്ടതാണെന്നും ആ സിനിമ ചെയ്യുന്ന സമയത്ത് തനിക്ക് പല തരത്തിലുള്ള പ്രശ്ങ്ങൾ നേരിടുന്ന സമയമായിരുന്നു എന്നും ചില സംഘടന  പരമായ പ്രശ്നങ്ങൾ, ‘സത്യവും’, തൊട്ടടുത്ത ചിത്രമായ ‘അത്ഭുതദ്വിപും’ എൻെറ മറ്റൊരു ഹൊറർ ഫിലിം ആയിരുന്ന ‘വെള്ളിനക്ഷത്രം’, സത്യവും, പൃഥ്വിരാജിന് ആദ്യമായി ക്രിട്ടിക്സ് അവാർഡ് കിട്ടിയ ‘മീരയുടെ ദുഖം’ പോലെയും ‘അത്ഭുതദ്വീപും’ രാജുവിൻെറ ആദ്യകാല വളർച്ചയിൽ ഗുണമേ ചെയ്തുള്ളു.

മറിച്ച് യാതൊരു ദോഷവും ചെയ്തിട്ടില്ല, ഇപ്പൊൾ രാജു മലയാളത്തിലെ സൂപ്പർസ്റ്റാർ ആയിരിക്കുന്നു, അതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു, ആ നടന്റെ വളർച്ചയിൽ ചെറിയ ഒരു പങ്ക് വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം.  ഇനിയും ആ വളർച്ച തുടരട്ടെ എന്ന് ആശംസിക്കുന്നു. അതു പോലെ തന്നെ സത്യത്തിലെ ഷാജികുമാർ ഉൾപ്പടെ എല്ലാ ടെക്നീഷ്യൻ മാർക്കും അന്നത്തെ പുതുമുഖ നായികയായിരുന്ന പ്രിയാമണി അടക്കം എല്ലാ താരങ്ങൾക്കും നല്ലതേ ഭവിച്ചിട്ടുള്ളു.. ഇനിയും അതുണ്ടാവട്ടെ എന്നും ആഗ്രഹിക്കുന്നു പ്രാർഥിക്കുന്നു എന്നും അദ്ദേഹം കുറിക്കുന്നു..

ചില സംഘടന പ്രശ്നം എന്ന് അദ്ദേഹം ഉദ്ദേശിച്ചത്, താര സംഘടനയായ അമ്മ യുമായി അദ്ദേഹം പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടാകുകയും അദ്ദേഹത്തെ സംഘടന വിലക്കുകയും ചെയ്തിരുന്നു,  എന്നാൽ അദ്ദേഹം പങ്കുവെച്ച ഈ കുറിപ്പിന് ഒരുപാട് കമന്റുകൾ വന്നിരുന്നു,  അതിൽ വളരെ പ്രധാനമായ ഒരു കമന്റ്റ്, അത്ഭുതദ്വീപ് എന്ന ചിത്രം ചെയ്‌തത്‌ തന്നെ പ്രിഥ്വിരാജിന്റെ വിലക്ക് തീര്‍ക്കാനണന്ന് ബഹുമാനപ്പെട്ട മല്ലിക ചേച്ചി തന്നെ പബ്ലിക്കായി പ്രസംഗിച്ചതിന്റെ വീഡിയോ ഇപ്പോഴുമുണ്ട് .. വിനയന്‍ സാറാണ്  ഇന്ദ്രജിത്തിനെയും രാജുവിനെയും നിലനിര്‍ത്തിയതെന്നും അവര്‍ പറയുമ്പോള്‍.. അത്ഭുതദ്വീപ് കഴിഞ്ഞ് 17 വര്‍ഷമായി സംവിധായകന്‍ വിനയന്റെ ചിത്രത്തില്‍ പ്രിഥ്വിരാജ് അഭിനയിച്ചിട്ടില്ലായെന്ന കാര്യം നമ്മള്‍ ഓര്‍ക്കണം.

‘സത്യം’ എന്ന ചിത്രത്തിൽ  അഭിനയിച്ച തിലകൻ ചേട്ടനും പ്രിത്വിരാജുമൊഴിച്ച് ബാക്കി  എല്ലാവരും അമ്മ സംഘടനയോട് മാപ്പ് പറഞ്ഞ് തിരിച്ച് കയറിപക്ഷെ, തിലകൻ ചേട്ടൻ മാപ്പ് പറഞ്ഞില്ല എന്നും പ്രിത്വിരാജ് ഇനി മേലിൽ സംവിധായകൻ വിനയൻ്റെ ചിത്രത്തിൽ അഭിനയിക്കുകയില്ലയെന്ന് അമ്മയിലെ നേതാക്കൾക്ക് വാക്കു കൊടുത്തിട്ടാണ് രാജു  ആ പ്രശ്നം അന്നു തീർത്തത്. അതും ഒരു കണക്കിന് മാപ്പു തന്നല്ലെ.. ഞാൻ ഈ പറയുന്നത് കള്ളമാണന്ന് പ്രിത്വിരാജിന് പറയാൻ പറ്റുമോ… എന്നായിരുന്നു കമന്റ്..

ഇതിനു വിനയെന്റെ മറുപടി, അങ്ങനെ… ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല… ഒരാളുടെ ചിത്രത്തില്‍ അഭിനയിക്കുന്നതോ ക്യാരക്ടര്‍ തിരഞ്ഞെടുക്കുന്നതോ തികച്ചും ഒരു താരത്തിന്റെ വ്യക്തിപരമായ തീരുമാനങ്ങളാണ്.. പൊതുവായിട്ടൊള്ള കാര്യങ്ങള്‍ പറയുമ്പോള്‍ അത്തരം വ്യക്തിപരമായ കാര്യങ്ങളിലേക്കു പോകരുത്. പിന്നെ  ഇന്ന് കൂഞ്ഞാലിമരക്കാര്‍ കഴിഞ്ഞാല്‍ പിന്നെ മലയാളത്തിലെ ഏറ്റവും വലിയ ബിഗ്ബഡ്ജറ്റ് ചിത്രമായ പത്തൊന്‍പതാം നൂറ്റാണ്ട് സംവിധാനം ചെയ്യാന്‍ കഴിയുന്നത് എന്റെ കരിയറിലെ ഏറ്റവും വലിയ ഭാഗ്യമായി താൻ കാണുന്നു എന്നും അദ്ദേഹം പറയുന്നു

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *