കാലത്തിന് മുന്നേ സഞ്ചരിച്ച സുരേഷ് ഗോപിയുടെ ആ ചിത്രം അമിതാഭ് ബച്ചന് ഉണ്ടാക്കിയ നഷ്ടം വളരെ വലുതായിരുന്നു ! ആ അറിയാക്കഥ !

ഒരു സമയത്ത് സൗത്തിന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിന്ന നടനായിരുന്നു സുരേഷ് ഗോപി, അദ്ദേഹത്തിന്റെ മലയാളത്തിലെ സിനിമകൾ മൊഴിമാറ്റി അന്യ ഭാഷകളിൽ എത്തിയതോടെ അദ്ദേഹം അവിടെ വലിയ സ്റ്റാർ ആയി മാറുകയായിരുന്നു. ഒരു സമയത്ത് കേരളത്തിൽ അല്ലു അർജുൻ സിനിമകൾ പോലെ ആയിരുന്നു ആന്ധ്രയിൽ സുരേഷ് ഗോപിയുടെ സിനിമയ്ക്കുള്ള വാല്യൂ. നമ്മൾ ഇന്ന് ഈ കാണുന്ന പോലെ മലയാളത്തിലെ ആക്ഷൻ സിനിമകളുടെ മാർക്കറ്റ് വാല്യൂ കൂടാൻ കാരണം സുരേഷ് ഗോപിയാണ്. 1994 വിഷുക്കാലത്ത് റിലീസ് ചെയ്ത കമ്മീഷണർ കേരളത്തിൽ തരംഗം സൃഷ്ടിച്ചു വൻ വിജയം ആയപ്പോൾ അതിന്റ തെലുങ്കു, തമിഴ് ഡബ്ബ് പതിപ്പുകൾ ഇറങ്ങുകയും, ആ രണ്ടു പതിപ്പുകളും വിതരണക്കാരെ പോലും അമ്പരപ്പിച്ചു കൊണ്ട് വമ്പൻ  വിജയം വരിക്കുകയും ചെയ്തു.

സുരേഷ് ഗോപിയുടെ ഈ വിജയം കണ്ടുകൊണ്ടുതന്നെ അന്ന് മറ്റു ഭാഷകളിൽ നിന്ന് പോലും പല വമ്പൻ നിർമ്മാണ കമ്പനികളും സുരേഷ് ഗോപിയുടെ ചിത്രങ്ങൾ നിർമ്മിക്കാൻ തയ്യാറായി എത്തിയിരുന്നു. അത്തരത്തിൽ സാക്ഷാൻ അഭിതാഫ് ബച്ചൻ ഒരു സുരേഷ് ഗോപി ചിത്രം നിർമ്മിക്കുകയും അത് വലിയ പരാജയമായി മാറുകയും ചെയ്തിരുന്നു. ‘സ്ഫടിക’ത്തിനു ശേഷം ഭദ്രന്റെ സംവിധാനത്തിൽ സുരേഷ് ഗോപി, തിലകൻ, രതീഷ്, വിജയശാന്തി, ഗീത എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1996ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് യുവതുർക്കി.

ഈ ചിത്രമാണ് നിർമ്മിച്ചത് അമിതാഭ് ബച്ചൻ കോർപ്പറേഷൻ ലിമിറ്റഡ് നിർമ്മാണ കമ്പനിയാണ്, അവർ പങ്കാളിയായ ഏക മലയാള സിനിമ തുടങ്ങിയ വലിയ പ്രത്യേകതകളോടെയായിരുന്നു ‘യുവതുർക്കി’ 1996-ലെ ഓണത്തിന് റിലീസ് ചെയ്തത്. തൊണ്ണൂറുകളിൽ മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം തുല്യ താരമൂല്യമുണ്ടായിരുന്ന സുരേഷ് ഗോപി ക്കൊപ്പം തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ വിജയശാന്തിയുടെ സാന്നിധ്യം കൊണ്ടും ചിത്രം വലിയ പ്രതീക്ഷകളോടെയാണ് തീയേറ്ററിൽ എത്തിയത്.

പക്ഷെ ഈ പ്രതീക്ഷകൾ എല്ലാം തകർത്തുകൊണ്ടാണ് ചിത്രം ബോക്സ്ഓഫീസിൽ വലിയ പരാജയം ഏറ്റുവാങ്ങിയത്. ‘ഏകലവ്യനും’ ‘മാഫിയ’യും ‘കമ്മീഷണറും’ ബോക്സ് ഓഫീസിൽ തീർത്ത തരംഗത്തിന്റെ വെളിച്ചത്തിൽ സുരേഷ് ഗോപിയുടെ വമ്പിച്ച ജനപ്രീതിയും തിയേറ്ററുകളെ ഇളക്കിമറിക്കാൻ പോന്ന ഗാംഭീര്യവും കൈമുതലാക്കിയായിരുന്നു ഭദ്രൻ ‘യുവതുർക്കി’ ഒരുക്കിയത്.

അക്കാലത്ത് മലയാളി പ്രേ,ക്ഷകർക്ക് അത്രകണ്ട് പരിചിതമല്ലാത്ത ഡൽഹി രാഷ്ട്രീയത്തിലെ സംഭവ വികാസങ്ങളും, വിവാദ കഥാപാത്രങ്ങളുമായിരുന്നു ‘യുവതുർക്കി’ക്ക് പ്രമേയമായത്. ഭൂരിഭാഗവും ദില്ലിയിലെ മർമ്മപ്രധാന സ്ഥലങ്ങളിൽ ഷൂട്ട് ചെയ്യുകയും പൂർണതയ്ക്കു വേണ്ടി നിർമ്മാണക്കമ്പനി വിട്ടുവീഴ്ച ചെയ്യുകയും ചെയ്തതോടെ വൻ ബജറ്റിലേക്ക് ‘യുവതുർക്കി’യുടെ നിർമ്മാണച്ചെലവ് നീങ്ങി.

തെന്നിന്ത്യൻ ബിഗ് ബഡ്‌ജറ്റ്‌ ചിത്രങ്ങളെ വെല്ലുന്ന രീതിയിലുളള ഗുണനിലവാരം പുലർത്തുന്ന സിനിമയായിട്ടാണ് ‘യുവതുർക്കി’ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. കാലത്തിന് മുമ്പേ സഞ്ചരിച്ച, മലയാള സിനിമയ്ക്ക് അത്രകണ്ട് പരിചിതമല്ലാത്ത മേക്കിംഗ് രീതി ഒരു വിഭാഗം പ്രേക്ഷകരെ മാത്രം ആകർഷിച്ചപ്പോൾ ആദ്യദിവസങ്ങളിലെ ആരവം കെട്ടടങ്ങി. മികച്ച നിലവാരത്തിലും ബജറ്റിലും നിർമ്മിക്കപ്പെട്ട സിനിമയുടെ കളക്ഷൻ കുത്തനെ ഇടിഞ്ഞു. സെവൻ ആർട്സിനും അമിതാഭ് ബച്ചൻ കോർപ്പറേഷനും ചിത്രം വൻനഷ്ടമാണുണ്ടാക്കിയത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *