ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച്‌ ആഘോഷിക്കൂ ! ഈ നിമിഷം ഞാൻ ആഘോഷിക്കുന്നു ! അഭയയുടെ പോസ്റ്റ് ശ്രദ്ധ നേടുന്നു !

ഒരുമിച്ച് ജീവിക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ചതുമുതൽ ഏറ്റവും കൂടുതൽ വിമർശനം നേരിട്ട താര ജോഡികളാണ് അമൃതയും ഗോപി സുന്ദറും.  എന്നാൽ വിമർശനങ്ങൾക്കു കാതുകൊടുക്കാതെ തങ്ങളുടെ ജീവിതം ആസ്വദിക്കുന്ന തിരക്കിലായിരുന്നു താരങ്ങൾ. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായി അമൃതെയും ഗോപി സുന്ദറും വേർപിരിഞ്ഞു എന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ‌ അമൃതയെ ​ഗോപി സുന്ദർ അൺ ഫോളോ ചെയ്തിട്ടുണ്ട്. പ്രണയത്തിലാണെന്ന് അറിയിച്ച് കൊണ്ടിട്ട പോസ്റ്റും കാണാനില്ല. എപ്പോഴും ​ഗോപി സുന്ദറിനെ ​ടാ​ഗ് ചെയ്ത് പോസ്റ്റുകളിട്ടിരുന്ന അമൃത ഇപ്പോൾ അതും നിർത്തി. ഇതോടെയാണ് ഇരുവരും വേർപിരിഞ്ഞെന്ന അഭ്യൂഹങ്ങൾ കടുത്തത്.

ഇരുവരും വേർപിരിഞ്ഞു എന്ന രീതിയിൽ തന്നെ വർത്തകൾ ശ്രദ്ധ നേടിയെങ്കിലും താരങ്ങൾബ് ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല എന്നതുതന്നെയാണ് ഏറ്റവും ശ്രദ്ദേയമായ കാര്യം, മറ്റു താരങ്ങളെ അപേക്ഷിച്ച് സമൂഹ മാധ്യമങ്ങളിൽ കൂടുതൽ ആക്റ്റീവ് ആയ താരങ്ങളായിരുന്നു അമൃതയും ഗോപിയും. കഴിഞ്ഞ ദിവസമാണ് അമൃത കൊച്ചിയിലെ തന്റെ പുതിയ വീട്ടിലേക്ക് താമസം മാറിയത്. തന്റെ വീടിന്റെ പാലുകാച്ച് വീഡിയോ അമൃത സ്റ്റോറി ആയി പങ്കുവെച്ചിരുന്നു. എന്നാൽ ഈ വിശേഷം പങ്കുവെച്ചപ്പോൾ ഗോപി സുന്ദറിനെ ടാഗ് ചെയ്യുകയോ അദ്ദേഹത്തിനെ മിസ് ചെയ്യുന്നതായോ അമൃത സൂചിപ്പിച്ചിരുന്നില്ല.

അതുപോലെ തന്നെ അത്രയും വലിയ സന്തോഷ നിമിഷത്തിൽ പോലും അമൃതയുടെ  മുഖമൊക്കെ വാടി കണ്ണൊക്കെ കരഞ്ഞ പോലെ ഉണ്ടെന്നും സോഷ്യൽ മീഡിയ കണ്ടെത്തി. അതുകൊണ്ട് തന്നെ എപ്പോഴും ഗോപി സുന്ദറിനെ ടാഗ് ചെയ്തുകൊണ്ട് എന്റെ സ്വന്തം, മൈൻ, ഹസ്ബൻഡ് തുടങ്ങിയ ഹാഷ് ടാഗുകളിൽ കുറിപ്പുകളും പോസ്റ്റുകളും ചെയ്യുന്ന അമൃതയ്ക്ക് ഇപ്പോൾ ഇതെന്താണ് സംഭവിച്ചതെന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.  ഇപ്പോഴിതാ പ്രശസ്ത ഗായികയും ഗോപി സുന്ദറിന്റെ മുൻ കാമുകിയുമായ അഭയ ഹിരണ്മയി പങ്കുവെച്ച ഒരു പുതിയ പോസ്റ്റാണ് ഏറെ ശ്രദ്ധ നേടുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായിട്ടുള്ള താരമാണ് അഭയ ഹിരണ്‍മയി. അഭയയുടെ പോസ്റ്റ് അതിലെ ക്യാപ്‌ഷൻ കൊണ്ടാണ് ശ്രദ്ധനേടുന്നത്. ‘ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച്‌ ആഘോഷിക്കൂ. ഞാൻ കമ്പിത്തിരിയും മത്താപ്പും കത്തിച്ച്‌ ആഘോഷമാക്കുന്നു’ എന്നാണ് അഭയ തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷൻ.

ക്യാപ്ക്ഷന് അത്ര പുതുമ ഒന്നും ഇല്ലങ്കിലും ഇങ്ങനെ ഒരു സാഹചര്യത്തിൽ അഭയയുടെ വാക്കുകൾ വലിയ ശ്രദ്ധ നേടുകയാണ്, അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്കിടയില്‍ അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കിട്ടതാണ് ചര്‍ച്ചയായിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഗോപി സുന്ദര്‍ അമൃത വേര്‍പിരിയലിനെ കുറിച്ച്‌ പറഞ്ഞുള്ള കമന്റുകളാണ് ഏറെയും.

 

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *