“പുതിയ സന്തോഷ വർത്തയുമായി അജിത്തും ശാലിനിയും” !! ആശംസകളുമായി ആരാധകർ !!
നമ്മുടെ സ്വന്തം എന്നൊരു തോന്നലുള്ള അഭിനേത്രിയാണ് ശാലിനി, ബാലതാരമായി സിനിമയിൽ യെത്തിയതുകൊണ്ടാവാം നമുക്ക് അങ്ങനെ ഒരു തോന്നൽ, ഏതായാലും ഇപ്പോഴും ആ ഇഷ്ടത്തിന് ഒരു കുറച്ചിലുമില്ലന്നുള്ളതാണ് വാസ്തവം, ഇപ്പോൾ തമിഴകത്തിന്റെ മരുമകളാണ് താരം, സൂപ്പർ സ്റ്റാർ തല അജിത്തിന്റെ സഹധർമിണി, ‘എന്റെ മാമാട്ടിക്കുട്ടിഅമ്മക്ക്’ എന്ന ചിത്രത്തിലൂടെയാണ് ശാലിനി അഭിനയ രംഗത്ത് എത്തുന്നത്, ആദ്യ ചിത്രത്തിന് തന്നെ ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള കേരളം സ്റ്റേറ്റ് അവാർഡ് ശാലിനിക്ക് ലഭിച്ചിരുന്നു…
ബാലതാരമായി തന്നെ തമിഴിലും, കന്നഡയിലും, തെലുങ്കിലും അഭിനയിച്ച താരത്തിന് ആ സമയത്തുതന്നെ നിരവധി ആരാധകരുണ്ടായിരുന്നു, ബാലതാരമായി തന്നെ ഏകദേശം അൻപത്തി ഒന്ന് ചിത്രങ്ങൾ ബേബി ശാലിനി ചെയ്തിരുന്നു, ചേച്ചിയുടെ പുറകെ അനിയത്തി ബേബി ശാമിലിയും സിനിമയിൽ എത്തുകയും, ശാമിലിയും നിരവധി ചിത്രങ്ങൾ അഭിനയിക്കുകയും ചെയ്‌തിരുന്നു…
ശാലിനി ആദ്യമായി നായികയായി എത്തുന്നത് ഇവർ ഗ്രീൻ സൂപ്പർ റൊമാന്റിക് ചിത്രം അനിയത്തിപ്രാവിലൂടെയാണ്, മലയാളത്തിലും തമിഴിലും കൂടി ശാലിനി അഭിനയിച്ചത് വെറും 12 ചിത്രങ്ങൾ മാത്രമായിരുന്നു, എന്നിരുന്നാലും ആരാധകരുടെ കാര്യത്തിൽ ആ ചിത്രങ്ങൾ ധാരാളമായിരുന്നു, 2000 ത്തിലാണ് അജിത്തും ശാലിനിയും വിവാഹിതർ ആകുന്നത്, ഇവർക്ക് രണ്ടു മക്കളുണ്ട്, മൂത്തത് മകൾ അനൗഷ്ക, ഇളയ മകൻ ആദ്‌വിക്…
ഇപ്പോൾ കഴിഞ്ഞ ദിവസം അവരുടെ ജീവിത്തിലെ സന്തോഷം നിറഞ്ഞ ഒരു ദിവസമായിരുന്നു. മെയ് ഒന്നിനായിരുന്നു അജിത്തിന്റെ ജന്മദിനം അതിന്റെ ആഘോഷ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആയിരിക്കുന്നത്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കില്‍ അജിത്തും കറുത്ത നിറമുള്ള ഗൗണില്‍ അതീവ സുന്ദരിയായിട്ടുമാണ് ശാലിനി എത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയിൽ സജീവമല്ലാത്തത് കൊണ്ട് ഇവരുടെ ചിത്രങ്ങൾ അധികവും പുറത്തുവരാറില്ല…
അതുകൊണ്ടുതന്നെ ഏറെ നൽകുകൾക്ക് ശേഷം ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രം ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്, അജിത്തിന്റെ ജന്മദിനത്തിൽ അദ്ദേഹത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ചർച്ചയാകുന്നത്, മറ്റു നടന്മാരെ അപേക്ഷിച്ച് ആഡംബരങ്ങൾ ഒന്നും ഇല്ലാതെ വളരെ ലളിതമായ ജീവിതമാണ് അദ്ദേഹവും കുടുംബവും നയിക്കുന്നത്, ശാലിനിയും അതേ ജീവിതമാണ് പിന്തുടരുന്നത്, തമിഴ് നാട്ടിൽ മാതൃകാപരമായ നിരവധി കാര്യങ്ങൾ അദ്ദേഹം ചെയ്യാറുണ്ട്….
അടുത്തിടെ ശാലിനി വീണ്ടും അഭിനയത്തിലേക്ക് എത്തുന്നു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു, പക്ഷെ തനിക്ക് അതിൽ ഒട്ടും താല്പര്യമില്ലന്ന് ശാലിനി പറയുന്നു, സിനിമയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോകാൻ തനിക്ക് സാധിക്കില്ല. സിനിമയിലേക്കാളും സംതൃപ്തിയും സന്തോഷവും കുടുംബ ജീവിതത്തില്‍ അനുഭവിക്കുന്നുണ്ട്.അജിത്തിന് ഇപ്പോഴും താൻ അഭിനയിക്കുന്നത് ഇഷ്ടമുള്ള കാര്യമാണ് പക്ഷെ എനിക്കിനി അതിനു കഴിയില്ല എന്നും, കൂടാതെ എന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും ഒരിക്കലും അജിത് നോ പറയാറില്ലന്നും താരം പറയുന്നു…
Leave a Reply