ഒരുപാട് ദിവസങ്ങൾ ആരോടും ഒന്നും പറയാൻ പറ്റാതെ ക,രഞ്ഞ് തീർക്കുകയായിരുന്നു ! ആ അമൃതയെ ആർക്കും അറിയില്ല ! വാക്കുകൾ ശ്രദ്ധ നേടുന്നു !

കഴിഞ്ഞ കുറച്ച് ദിവസമായി സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞ ചർച്ചാ വിഷയമാണ് അമൃതയുംഗോപി സുന്ദറും. തങ്ങൾ ഒരുമിച്ച് ഒരു ജീവിതം തുടങ്ങാൻ പോകുന്നു എന്ന വാർത്ത ഇരുവരും പങ്കുവെച്ചത് മുതലാണ് ഇരുവരും ഏവരുടെയും ചർച്ചാ വിഷയമാകുന്നത്. ഈ സാഹചര്യത്തിൽ ഇപ്പോഴിതാ കുറച്ച് നാളുകൾക്ക് മുമ്പ് അമൃത തന്റെ കഴിഞ്ഞ കാലത്തെ കുറിച്ച് പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

അമൃതയുടെ ആ തുറന്ന് പറച്ചിൽ ഇങ്ങനെ, വളരെ ചെറുപ്പത്തിൽ തന്നെ ഒരുപാട് പെൺകുട്ടികൾ സ്വപ്നം കണ്ടിരുന്ന ജീവിതം ലഭിച്ച ലക്കി ​ഗേളായിരുന്നു എല്ലാവർക്കും അറിയുന്ന അമൃത സുരേഷ്. മറ്റുള്ളവർക്ക് സ്വപ്ന തുല്യമായി തോന്നിയ ജീവിതം എനിക്ക് ദുസ്വപ്നമായിരുന്നു.  നിങ്ങൾക്കറിയാവുന്ന അമൃത സുരേഷ് അല്ലാതെ മറ്റൊരു അമൃതയുണ്ട് . ഒന്നിനും കൊള്ളില്ലാത്ത ഒരു പെണ്ണ് അല്ലെങ്കിൽ ലോക അഹങ്കാരിയായ പെണ്ണ്…. ഈ രണ്ട് ടാ​ഗും ഞാൻ പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എനിക്ക് നേരത്തെ കിട്ടിയിട്ടുണ്ട്.

ഞാൻ കടന്ന് വന്ന വഴികൾ ഒരുപാട് ദു,ർഘടം പിടിച്ചതായിരുന്നു.  ഒരുപാട് ദിവസങ്ങൾ ആരോടും ഒന്നും പറയാൻ പറ്റാതെ കരഞ്ഞ് തീർക്കുകയായിരുന്നു. ആ അമൃതയെ ആർക്കും അറിയില്ല. ആ സ്വപ്ന തുല്യമായ ജീവിതം ഉപേക്ഷിച്ച് ഇറങ്ങുമ്പോൾ എന്റെ കൈയ്യിലുണ്ടായിരുന്നത് ഒരു സീറോ ബാലൻസ് അക്കൗണ്ടും രണ്ട് വയസുള്ള ഒരു കുഞ്ഞുമാണ്. ഞാൻ ആ തീരുമാനം എടുത്ത ദിവസം മാധ്യമങ്ങളിൽ നിന്ന് മാത്രം എനിക്ക്  വന്നത്  നൂറിൽ അ​ധികം ഫോൺ കോളുകളാണ്. ആദ്യം മിണ്ടാതിരുന്നു. പ്രതികരിക്കാൻ തുടങ്ങിയപ്പോൾ എല്ലാവരും എന്നെ അഹങ്കാരിയാക്കി എന്ന് വിളിച്ചു.

ഞാൻ എന്ത് ചെയ്താലും കുറ്റം മാത്രമായിരുന്നു ഫലം. നമ്മൾ നമ്മുടെ സ്വന്തം  തീരുമാനം പറയുമ്പോൾ തിരികെ ലഭിക്കുന്നത്  കുറ്റപ്പെടുത്തലുകളാണ്. നമ്മുടെ ശെരികൾ ചിലപ്പോൾ മറ്റുള്ളവർക്ക് തെറ്റായി തോന്നാം.  അങ്ങനെ അക്കാലത്ത് ഞാൻ ചിന്തിച്ച് തുടങ്ങി ഞാൻ ആരാണെന്ന്, ഞാൻ‌ എങ്ങനെ മുന്നോട്ട് പോകും, ജോലി ചെയ്യും, കുഞ്ഞിനെ വളർത്തും എന്നിങ്ങനെ ഒരുപാട്  കാര്യങ്ങൾ ചിന്തിച്ചു. പിന്നീടാണ് ഞാൻ എന്നിലെ എന്നെ തിരിച്ചറിഞ്ഞ്. അത്രയും  വലിയൊരു ദുസ്വപ്നത്തിൽ നിന്നും എഴുന്നേറ്റ് മകളേയും കൈയ്യിൽ പിടിച്ച് ജീവനോടെ ഞാൻ ഇന്നും ഉണ്ടല്ലോ.  അങ്ങനെ ചിന്തിച്ചപ്പോൾ  ഞാൻ എത്രത്തോളം ശക്തയായ സ്ത്രീയാണെന്ന് തിരിച്ചറിഞ്ഞു. പത്ത് വർഷം മുമ്പുള്ള അമൃത സുരേഷ് നാണക്കേടുള്ള, ചമ്മലുള്ള വ്യക്തിയായിരുന്നു. പക്ഷെ ഇന്ന് ഞാൻ അങ്ങനെയല്ല. ഞാൻ ശക്തയായ സ്ത്രീയാണ്. എല്ലാ സ്ത്രീകളും എപ്പോഴും സ്വയം വിലയിരുത്തണം എന്നും അമൃത പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *