‘എന്ത് സുന്ദരിയാണ് പ്രിയ, ബഹുമാനം’ ! ഗോപി സുന്ദറിന്റെ മുൻ ഭാര്യയും മകനും ഒന്നിച്ചുള്ള ചിത്രത്തിന് പ്രതികരണവുമായി അമൃത !

ഒരുമിച്ച് ജീവിക്കാൻ തുടങ്ങുന്നു എന്ന വാർത്ത പങ്കുവെച്ചത് മുതൽ സമൂഹ മാധ്യമങ്ങളിൽ എന്നും ഒരു ചർച്ചാ വിഷയമാണ് അമൃതയും ഗോപി സുന്ദറും. പക്ഷെ വിമർശനങ്ങളെ എല്ലാം കാറ്റിൽ പറത്തിക്കൊണ്ട് തങ്ങളുടെ ജീവിതം ഒരു ആഘോഷമാക്കുകയാണ് അവർ ഇരുവരും. ഗോപി സുന്ദറിന്റെ മകൻ മാധവ് സുന്ദർ സമൂഹ മാധ്യമങ്ങളിലൊക്കെ വളരെ സജീവമാണ്. അത്തരത്തിൽ ഇതിന് മുമ്പ് തന്റെ അമ്മ പ്രിയക്ക് ഒപ്പമുള്ള ഒരു ചിത്രം പോസ്റ്റ് ചെയ്യുകയും അതിന് നിരവധി പേര് ലൈക്കും കമന്റും നൽകിയിരുന്നു.

പ്രിയയെ കാണാൻ എന്ത് സുന്ദരി ആണെന്നും, ഈ അമ്മയാണ് നിങ്ങളുടെ ഭാഗ്യമെന്നും, നിങ്ങളോട് ബഹുമാനം എന്നും തുടങ്ങുന്ന നിരവധി പോസിറ്റീവ് കമന്റുകളാണ് ലഭിച്ചത്.  എന്നാൽ ആ കൂട്ടത്തിൽ മറ്റൊരു കാര്യവും ഏറെ ശ്രദ്ധ നേടിയിരുന്നു. അമൃത സുരേഷും ഇവരുടെ ഈ ചിത്രത്തിന് ലൈക്ക് ചെയ്ത് എത്തിയിരുന്നു.  മാധവിനെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്ന അമൃത ഈ ചിത്രത്തിന് ലൈക്ക് ചെയ്യുന്ന അമൃത ഇതിനുമുമ്പും മാധവ് പങ്കുവെച്ച ഇൻസ്റ്റ സ്റ്റോറി കോപ്പി അടിച്ച് പങ്കുവെച്ചതും ഏറെ ശ്രദ്ധ നേടിയിരുന്നു.

പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് ഇപ്പോഴും പ്രിയയുടെ ഒഫിഷ്യൻ പേര് എന്നതും മറ്റൊരു ശ്രദ്ധേയ കാര്യമാണ്. ഗോപി സുന്ദറിന്റെ മക്കൾ ഇതിനുമുമ്പും തങ്ങളുടെ അച്ഛനെ രൂക്ഷമായി വിമർശിച്ച് രംഗത്ത് വന്നിരുന്നു. മൂത്ത മകൻ മാധവ് തന്നെയാണ് പ്രതികരിച്ചിരുന്നത്. മാധവിന്റെ വാക്കുകൾ ഇങ്ങനെ, അച്ഛന്റെ മോശം സ്വഭാവങ്ങളും ഒരിക്കലും ഞങ്ങളെ സ്വാധീനിക്കുക പോലുമില്ല, ഒരിക്കലും അച്ഛനെ പോലെ ആകാന്‍ താന്‍ ആഗ്രഹിക്കുന്നില്ല എന്നുമാണ് മാധവ് പറഞ്ഞത്.

ഒരു ആരാധകർ  മാധവിനോട് കമന്റായി പറഞ്ഞത് നിങ്ങള്‍ നിങ്ങളുടെ അമ്മയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കുക എന്നും നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ സ്‌നേഹിക്കുന്ന ഒരുദിവസം നിങ്ങള്‍ നിങ്ങളുടെ അമ്മയുടെ സ്‌നേഹം തിരിച്ചറിയുമെന്നുമാണ്. ആ നിമിഷത്തിനായി കാത്തിരിക്കുന്നുവെന്നും തീര്‍ച്ചയായും അദ്ദേഹം നിങ്ങളുടെ അടുത്തേക്ക് തിരിച്ചു വരും എന്നുമായിരുന്നു.

അമ്മയാണ് ഞങ്ങൾക്ക് എല്ലാം. അതിൽ വലുതായി ഞങ്ങൾക്ക് മറ്റാരുമില്ല. ഞങ്ങളുടെ അച്ഛന്‍ തിരിച്ചു വരുമെന്ന കാര്യത്തില്‍ തനിക്ക് ഒരു പ്രതീക്ഷയുമില്ല. അല്ലെങ്കിലും ആ മടങ്ങിവരവ് ഞങ്ങള്‍ ആരും ഒട്ടും ആഗ്രഹിക്കുന്നില്ലെന്നും അങ്ങനെ ഒരു കാര്യം ആരും പ്രതീക്ഷിക്കേണ്ടെന്നും മാധവ് ഉറപ്പിച്ച് പറയുന്നുണ്ട്. അമ്മ ഞങ്ങളുടെ ദൈവമാണ് എന്ന മാധവിന്റെ വാക്കുകൾക്ക് കൈയ്യടിയാണ് ലഭിക്കുന്നത്.  അച്ഛന്റെ വഴിയേ പാട്ട് ലോകത്തേക്കാണ് മാധവനും താല്പര്യം. ഗിറ്റാറിസ്റ് കൂടിയായ മാധവിന്റെ വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടാറുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *