‘അമൃത സുരേഷ് എന്റെ കുട്ടിയാണ്’ ! അമൃതയെ ചേർത്ത് നിർത്തി സുരേഷ് ഗോപി ആ ബന്ധത്തെ കുറിച്ച് തുറന്ന് പറയുന്നു ! കയ്യടിച്ച് ആരാധകർ !
മലയാളികളുടെ പ്രിയങ്കരിയായ ഗായികയാണ് അമൃത സുരേഷ്. ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ ഏവരുടെയും പ്രിയങ്കരിയായ അമൃത ഇന്ന് ഒരു പിന്നണി ഗായികയും ഒപ്പം ഒരു സംഗീത സംവിദായകയുമാണ്. വിവാഹ ജീവിതത്തിൽ പരാജയം ഏർപ്പെട്ട അമൃത എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്നു. ഇപ്പോൾ നടൻ സുരേഷ് ഗോപി അമൃതയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. അതിലുപരി ആദ്യം അമൃതായാണ് പറഞ്ഞ് തുടങ്ങുന്നത്..
ചെറുപ്പകാലം മുതൽ താൻ സംഗീതം പടിക്കുന്നുണ്ട്, സ്റ്റാർ സിംഗറിൽ എത്തുന്നതിന് മുമ്പ് തന്നെ നാദിര്‍ഷക്കയുടെ ഷോയിലേക്കൊക്കെ പോവുമായിരുന്നു. കുട്ടി സിംഗര്‍ എന്ന പേരിലാണ് ഇക്ക എന്നെ പരിചയപ്പെടുത്താറുള്ളത്. അടിപൊളി പാട്ട് പാടിയാലും മെലഡി പാടിയാലും ഒരു വട്ടത്തിനൊപ്പം നിന്നാണ് പാടുന്നത്. സ്റ്റാര്‍ സിംഗറില്‍ വന്നതോടെയാണ് കോണ്‍ഫിഡന്‍സ് ലെവല്‍ കൂടിയത്. പ്രദീപേട്ടനാണ് എന്നെ നിര്‍ബന്ധിച്ച് ഈ ഷോയിലേക്ക് വിട്ടതെന്നായിരുന്നു അമൃത സുരേഷ് പറയുന്നത്.
ആ ഷോയിൽ നിന്നുമാണ് ആ വട്ടത്തില്‍ നിന്നും പുറത്ത് കടക്കാനും. കൂടുതൽ ആത്മ ധൈര്യം തന്ന ഒരു വേദികൂടിയായിരുന്നു അത്. ഇതിനിടയിലാണ് സുരേഷ് ഗോപി അമൃതയെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വരുന്നത്, അമൃതയുടെ പാട്ടുകളെക്കുറിച്ചും ആ കുടുംബവുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചുമായിരുന്നു സുരേഷ് ഗോപി സംസാരിച്ചത്. സ്റ്റാർ സിംഗറിൽ അമൃത പാടിയ ചില ഗാനങ്ങൾ ഇന്നും എന്റെ മനസ്സിൽ അതുപോലെയുണ്ട്. തകരയിലെ മൗനമേ എന്ന് പാട്ടുപാടിയിരുന്നു, ഒരു പക്ഷെ അത് ജാനകിയമ്മ കേട്ടിരുന്നുവെങ്കില്‍ ഇതും എന്റെ മകളാണ് എന്ന് പറയുന്ന തരത്തിലുള്ള പെര്‍ഫോമന്‍സാണ് കാഴ്ച വെച്ചത്. പക്ഷെ അന്നത്തെ വേഷം നന്നായിരുന്നില്ല.
അതുപോലെ പിന്നീട് മിന്‍സാരക്കനവിലെ ഗാനം അമൃത പാടിയിരുന്നു,വളരെ മനോഹരമായ വേഷത്തിലായിരുന്നു അത് പക്ഷെ ആ ചെരുപ്പ് മോശമായിരുന്നു, ഇതെന്താണ് ഈ കുട്ടിക്ക് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഞാൻ ശരത്തിനോട് ചോദിച്ചിരുന്നു. അതിന് ശേഷമായാണ് അമൃതയുമായും അമൃതയുടെ കുടുംബവുമായുള്ള അടുപ്പം തുടങ്ങുന്നത്. അഭിരാമിയും അമൃതയും അച്ഛനും അമ്മയുമെല്ലാം എന്റെ വീട്ടിൽ വരാറുണ്ട്. അമൃത എന്റെ വീട്ടിലെ ഒരു കുട്ടി തന്നെയായിട്ടാണ് ഞങ്ങൾ കാണുന്നത്. അമൃത മാത്രമല്ല അഭിരാമിയും.
രാധികയുടെ ഇഷ്ട പുത്രിയാണ് അമൃത. അപ്പോൾ അമൃത പറഞ്ഞു രാധിക ആന്റി എനിക്ക് സ്വന്തം മാല വരെ ഊരി തന്നിട്ടുണ്ട്, ആ ഷോയിൽ പാടാൻ വേണ്ടി, സ്‌പോണ്‍സറിനെപ്പോലെയൊന്നുമല്ല അവരെന്നെ കണ്ടത് മൂത്ത മകളെപ്പോലെയാണ്. എല്ലാം വാങ്ങിച്ച് തന്നത് അവരാണ്. ഏതെങ്കിലും ഡ്രസ് വെറുതെ കണ്ടാല്‍ അതും നീ വാങ്ങിച്ചോയെന്ന് വരെ പറഞ്ഞിരുന്നു. ചെരുപ്പ് വാങ്ങിക്കാനും പൈസ തന്നിരുന്നു. ആ വീട്ടില്‍ ഞങ്ങള്‍ക്ക് അത്രയും സ്ഥാനമുണ്ട് എന്നും ഏറെ വികാരാവതിയായി അമൃത പറയുന്നു.
Leave a Reply