പാപ്പുവിന്റെ മുഖത്തെ ആ സന്തോഷം എന്നും നിലനിൽക്കട്ടെ ! അമൃത സുരേഷിനൊപ്പമുള്ള ആദ്യ പിറന്നാള്‍ ഗോപി സുന്ദര്‍ ആഘോഷമാക്കിയത് ഇങ്ങനെ!

വിമർശനങ്ങളെ കാറ്റിൽ പരാതികൊണ്ട് അമൃതയും ഗോപി സുന്ദറും തങ്ങളുടെ ഓരോ സന്തോഷ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയാണ്. ഇന്ന് ഗോപിയുടെ പിറന്നാൾ ആയിരുന്നു. കഴിഞ്ഞ പത്ത് വർഷമായി ഈ ദിസവം അഭയ വളരെ വിപുലമായി ആഘോഷിച്ചിരുന്നു. ഇന്നിതാ തന്റെ ജന്മദിനം അമൃതകൊപ്പം ആഘോഷമാക്കിയിരിക്കയാണ്. ഗോപി സുന്ദർ അമൃതയെ ചേർത്ത് നിർത്തിക്കൊണ്ട് ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അമൃത കുറിച്ചത് ഒരായിരം ജന്മദിന ആശംസകൾ എന്നായിരുന്നു. ശേഷം ‘മൈൻ’ എന്റേത് എന്നും അമൃത കുറിച്ചിട്ടുണ്ട്.

നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ചും വിമർശിച്ചും രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ചുകൊണ്ട് മറ്റൊരു ചിത്രം കൂടി അമൃത പങ്കുവെച്ചിരിക്കുകയാണ്.  ഗുരുവായൂര്‍ ക്ഷേത്രസന്ദര്‍ശനം നടത്തിയതിന്റെ ചിത്രമാണ്  അമൃതയും ഗോപി സുന്ദറും പോസ്റ്റ് ചെയ്തിരുന്നു. അമൃതയുടെ മകളായ പാപ്പുവും ഇവരോടൊപ്പമുണ്ടായിരുന്നു. ചിരിച്ച മുഖത്തോടെയായി അമൃതയും പാപ്പുവും ഗോപിക്കൊപ്പം നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുകയായിരുന്നു. ഓം നമോ നാരായണായ എന്നായിരുന്നു ചിത്രത്തിന്റെ ക്യാപ്ഷന്‍.

അമൃതയെ പോലെ ഏവരെയും പ്രിയങ്കരിയാണ് പാപ്പുവും. നടുവില്‍ നില്‍ക്കുന്ന ആ മകളുടെ സന്തോഷം എന്നെന്നും നിലനില്‍ക്കട്ടെയെന്നായിരുന്നു ചിത്രത്തിന് താഴെ വന്ന കമന്റുകള്‍. പോസിറ്റീവായി മാത്രമല്ല നെഗറ്റീവായുള്ള കമന്റുകളും ഇവരുടെ പോസ്റ്റുകള്‍ക്ക് ലഭിക്കുന്നുണ്ട്. അതുപോലെ അമൃതയുടെ സഹോദരി അഭിരാമിയുടെ ആശംസാ കുറിപ്പും ഏറെ ശ്രദ്ധ നേടുന്നു. സോഷ്യല്‍ മീഡിയ ജീവിതത്തിന് മുകളിലും അതിനുമപ്പുറവും, നുണകള്‍ ഒരു സത്യം ..

നമ്മളെല്ലാവരും  സാധാരണ മനുഷ്യരായി  ജീവിക്കുന്നു, സ്‌നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു തുടങ്ങിയവ. ഒന്നും ശാശ്വതമല്ലാത്ത, ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍, ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി.. മാന്ത്രിക സംഗീതം നല്‍കുന്നവന്‍, എന്റെ സഹോദരിയെ പുഞ്ചിരിപ്പിക്കുന്നവന്‍, എന്നെ അവന്റെ മൂത്തമകള്‍ എന്ന് വിളിക്കുന്ന, തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്നവന്‍ സ്‌നേഹവും ബഹുമാനവും.

എന്റെ ദാ,ര്‍ശനിക ആമുഖത്തിന് ശേഷം നിങ്ങള്‍ക്ക് ആശംസകള്‍ നേരാന്‍ ഒരു നിമിഷം എടുക്കന്നു, സഹോദരാ.., നിങ്ങള്‍ക്ക് ജന്മദിനാശംസകള്‍.. നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ.. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു.. നമ്മുടെ മുന്നിലുള്ള വിധി എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ.. ആർക്കും അറിയില്ല. അതുകൊണ്ട് നമുക്ക് ആളുകളെ വിശ്വസിക്കാം.. സ്‌നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം.. നമുക്കെല്ലാവര്‍ക്കും ജീവിക്കാം സ്‌നേഹിക്കട്ടെ .. വിധിക്കരുത്.. മറ്റുള്ളവരുടെ പുഞ്ചിരിക്കായി പുഞ്ചിരിക്കാന്‍ നമുക്ക് പഠിക്കാം. ..

സു,ന്ദരമായ മനസ്സോടെ.. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകളോ സോഷ്യല്‍ മീഡിയയില്‍ നമ്മള്‍ കാണുന്ന കാര്യങ്ങളോ അന്വേഷിക്കരുത്. പ്രതീക്ഷിക്കാത്ത നാളെകളിലേക്ക്, ഒത്തിരി പ്രാര്‍ത്ഥനകളോടും എല്ലാവരോടും സ്‌നേഹത്തോടും കൂടി.. ഗോപി ചേട്ടന് വേണ്ടി ഈ ഹൃദയം നിറഞ്ഞ കുറിപ്പ് സമര്‍പ്പിക്കുന്നു ഒരിക്കല്‍ കൂടി ജന്മദിനാശംസകള്‍ ബ്രോ എന്നും അഭിരാമി കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *