അച്ഛന് ഒരുപാട് സമ്മര്‍ദ്ദം കൊടുക്കാതെ കല്യാണ ഒരുക്കങ്ങൾ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കാര്യങ്ങള്‍ നോക്കുന്നത് ! കേരള സർക്കാർ ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണ് ! ഗോകുൽ സുരേഷ് !

മലയാള സിനിമയുടെ സൂപ്പർ സ്റ്റാറും, ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മൂത്ത മകൾ ഭാഗ്യ സുരേഷിന്റെ വിവാഹമാണ് നാളെ, ഗുരുവായൂരിൽ വെച്ചാണ് വിവാഹം നടക്കുന്നത്. വിവാഹത്തിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും പ്രധാന വാർത്തയായി മാറുന്നത്. ഇപ്പോഴിതാ വിവാഹ ഒരുക്കങ്ങൾ കുറിച്ച് സുരേഷ് ഗോപിയുടെ മകനും യുവ നടനുമായ ഗോകുൽ സുരേഷ് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.

ഗോകുലിന്റെ ആ വാക്കുകൾ ഇങ്ങനെ, വിവാഹത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നതുകൊണ്ട് തന്റെ ഉത്തരവാദിത്തങ്ങള്‍ കൂടുതലാണ്, അച്ഛന് ഒരുപാട് സമ്മര്‍ദ്ദം കൊടുക്കാതെ ഞാനും എന്റെ സുഹൃത്തുക്കളും ചേര്‍ന്നാണ് കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്യുന്നതെന്ന് പറഞ്ഞ ഗോകുല്‍ സംസ്ഥാന സര്‍ക്കാര്‍ ഓരോ കാര്യങ്ങള്‍ പറഞ്ഞ് ഞങ്ങളെ ബുദ്ധിമുട്ടിക്കുകയാണെന്നും ആരോപിച്ചു. മനുഷ്യത്വമില്ലാത്ത കാര്യങ്ങളാണ് അവ‌ര്‍ ചെയ്യുന്നതെന്നും ഗോകുല്‍ ഒരു ഓണ്‍ലൈൻ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഞങ്ങൾ എല്ലാവരും ഏറെ കാത്തിരുന്ന ഒരു സന്തോഷമാണ് ഇതെങ്കിലും തിരക്കുകൾ കാരണം ഇതൊന്നും ശേരിക്കാൻ ആസ്വദിക്കാൻ പോലും കഴിയുന്നില്ല,   ഭാഗ്യയുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തുന്നത് വലിയ കാര്യമാണ്. അദ്ദേഹത്തിന്റെ സുരക്ഷ സര്‍ക്കാര്‍ നോക്കിക്കോളും, പക്ഷേ മറ്റ് പല കാര്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ഞങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി വരുന്നത് കൊണ്ട് ഒരുപാട് സജ്ജീകരണങ്ങള്‍ വേണം. കേരള പൊലീസും മറ്റ് ഉദ്യോഗസ്ഥരും ഞങ്ങളോട് വലിയ ഡിമാൻഡുകളാണ് വയ്ക്കുന്നത്’.

നിമിഷങ്ങൾക്ക് ഉള്ളിൽ പല ആവിശ്യങ്ങളാണ് പറയുന്നത്.   രണ്ട് മണിക്കൂറിന്റെ ഗ്യാപ്പില്‍ 600 ബാരിക്കേഡ് വേണമെന്ന് വിളിച്ച്‌ പറയുന്നു. അത് സംഘടിപ്പിക്കാൻ വളരെ ബുദ്ധിമുട്ടി. ഇവന്റ് മാനേജ്‌മെന്റ് ടീം അത് ചെയ്യും. എന്നാല്‍ അവസാന നിമിഷം ഇങ്ങനെ കുറേ ഡിമാൻഡ് വയ്ക്കുന്നത് അവര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മനുഷ്യത്വം ഇല്ലാത്ത കാര്യങ്ങളാണ് ചെയ്യുന്നത്. ഇപ്പോള്‍ തന്നെ എത്രയോ കിലോ മീറ്റര്‍ തുണി കെട്ടി മറച്ചിരിക്കുകയാണ്. ഇപ്പോള്‍ അതിന്റെ മൂന്നിരട്ടി കൂടി കവര്‍ ചെയ്യണമെന്ന് പറഞ്ഞിരിക്കുകയാണ്. മറ്റുള്ളവര്‍ പുറത്ത് നിന്ന് കാണുന്ന ചിരിയും സന്തോഷവും മാത്രമല്ല, ഞങ്ങളുടെ ടെൻഷനും വളരെ വലുതാണ്.

പ്രധാ,ന,മന്ത്രിയെ കൂടാതെ ലാലേട്ടൻ മമ്മൂക്ക എല്ലാവരും വിവാഹത്തിന് എത്തുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും കുടുംബത്തിലെ മുതിര്‍ന്നവരും ഒരുപാടുണ്ട്. അവര്‍ക്കൊന്നും ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വേദിയില്‍ എത്തിക്കണം. ഇപ്പോള്‍ ഇതൊക്കെയാണ് മനസില്‍ ഓടിയെത്തുന്നത്. അച്ഛനും അമ്മയും അനിയത്തിമാരും ഹോട്ടലില്‍ എത്തിക്കഴിഞ്ഞു. അവരെ യാത്രയാക്കിയതിന് ശേഷമാണ് ഞാനും സുഹൃത്തുക്കളും ഗുരുവായൂരിലേക്ക് എത്തിയത്’- ഗോകുല്‍ സുരേഷ് പറഞ്ഞു.

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *