ബിഗ് ബോസ് മത്സരാർത്ഥി ഡെയ്‌സി ഫിലോമിനയുടെ പേരക്കുട്ടിയല്ല ! മോഹൻലാൽ പരിചയപ്പെടുത്തിയത് തെറ്റ് ! രൂക്ഷ വിമർശനവുമായി ഫിലോമിനയുടെ മകൻ രംഗത്ത് !!

ബിഗ് ബോസ് വീണ്ടും മലയാളികളുടെ സ്വീകരണ മുറിയിൽ എത്തിയിരിക്കുകയാണ്, പതിവുപോലെ ഒരുപാട് പുതുമുഖങ്ങളും സജീവമാണ്, അത്തത്തിൽ ബിഗ് ബോസിൽ ആ കൂട്ടത്തിൽ നമുക്ക് പ്രിയങ്കരിയായ ഒരു അഭിനേത്രി നടി ഫിലോമിനയുടെ കൊച്ചുമകൾ ഡെയ്സി ഡേവിഡും ഉണ്ട് എന്ന രീതിയിൽ  നിരവധി വാർത്തകൾ സജീവമായിരുന്നു. ബിഗ്‌ബോസിൽ മോഹൻലാൽ  മത്സരാർഥിയായായ ഡെയ്സിയെ ക്ഷണിച്ചതും ഫിലോമിനയുടെ കൊച്ചുമകൾ എന്ന പേര് പറഞ്ഞാണ് പരിചയപ്പെടുത്തിയത്.

വളരെ കുറഞ്ഞ സമയം കൊണ്ട് ഡെയ്സി ബിഗ് ബോസിൽ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഡെയ്‌സി ഫിലോമിനയുടെ കൊച്ചുമകൾ അല്ല എന്ന എന്ന് തുറന്ന് പറഞ്ഞുകൊണ്ട് രൂക്ഷ വിമർശനവുമായി ഫിലോമിനയുടെ മകൻ ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്.  ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ജോസഫിന്റെ പ്രതികരണം. അദ്ദേഹത്തിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ കൂടുതൽ ശ്രദ്ധ നേടുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഫിലോമിനയുടെ മകൻ ആണ്, ഈ പറയുന്ന കുട്ടി ആരാണെന്നോ, ഇവരുമായിട്ടുള്ള ബന്ധമോ തനിക്ക് അറിയില്ല. പിന്നീട് യവരെ കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോഴും അതുപോലെ മറ്റ് വീഡിയോകൾ കണ്ടപ്പോഴാണ് മനസ്സിലായത്. അമ്മയുടെ ഏക സഹോദരന്റെ മകളുടെ മകളാണെന്ന്. ഫിലോമിനയ്ക്ക് ഒരെയൊരു പേരക്കുട്ടി മാത്രമേയുള്ളു. അത് എന്റെ മകളാണ്. അമ്മയുടെ സഹോദരന്റെ കുടുംബവുമായി തങ്ങൾക്ക് ഇപ്പോൾ ഒരു ബന്ധവുമില്ല.

ഇത്രയും വലിയൊരു ഷോയിലേക്ക് മോഹൻലാൽ ഇവരെ പരിചയപ്പെടുത്തിയത് ഫിലോമിനയുടെ പേരക്കുട്ടി എന്ന പേരിലാണ് പരിചയപ്പെടുത്തിയതെന്നും മകൻ ജോസഫ് എടുത്ത് പറയുന്നു. ഷോയിൽ എത്തിയ ഡെയ്സി പറഞ്ഞതും ഇങ്ങനെ ആയിരുന്നു ‘നടി ഫിലോമിന എന്റെ അമ്മമ്മയാണ്. പക്ഷെ ആ പേര് വെച്ച് എവിടെയെങ്കിലും കേറിപറ്റാനോ സഹായം ചോദിക്കാനോ താൽപര്യമില്ല. എനിക്ക് എന്റേതായ ഐഡന്റിറ്റി വളർത്തിയെടുത്ത് ആളുകളാൽ തിരിച്ചറിയപ്പെടാനാണ് താൽപര്യം’ എന്ന് പറഞ്ഞുകൊണ്ടാണ് ബിഗ് ബോസ് വേദിയിൽ ഡെയ്‌സി തന്നെ തന്നെ പരിചയപ്പെടുത്തിയത്.

ഇതിനോടകം തന്നെ ഡെയ്സി സമൂഹ മാധ്യമങ്ങളിൽ വളരെ ശ്രദ്ധ നേടിക്കഴിഞ്ഞു, വിവാഹ ഫോട്ടോഗ്രഫിയിലും, ഫാഷൻ ഫോട്ടോഗ്രഫിയിലും ഇതിനോടകം തന്റെ കഴിവ് തെളിയിച്ച താരം ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സെലിബ്രിറ്റി ഫോട്ടോഗ്രാഫറുമാണ്. പഴയ രീതികൾ പിന്തുടരാതെ വെഡ്ഡിംഗ് ഫോട്ടോഗ്രഫിയിൽ എപ്പോഴും തൻറേതായ പരീക്ഷണങ്ങൾ നടത്താറുള്ള ഡെയ്‍സി നാരീസ് വെഡ്ഡിംഗ്സ് എന്ന പേരിൽ ഒരു സ്ഥാപനം നടത്തുന്നുണ്ട്. വിവാഹ ഫോട്ടോഗ്രഫിയിൽ വനിതാ ഫോട്ടോഗ്രാഫർമാരുടെ ഒരു സംഘത്തെയാണ് ഡെയ്‍സി തനിക്കൊപ്പം വളർത്തുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *