കേരളത്തിൽ വരുന്ന ലോക്സഭാ തെര‍ഞ്ഞെടുപ്പിൽ ബിജെപി 5 സീറ്റുകൾ നേടും ! പദയാത്രയിൽ സുരേഷ് ഗോപിക്ക് ലഭിച്ച ജനപിന്തുണ മാറ്റത്തിന്റെ തുടക്കം ! പ്രകാശ് ജാവ്ദേക്കർ

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ ഉറ്റുനോക്കുന്ന ഒരു സംസഥാനമായിരിക്കും കേരളം, കാരണം ഇതുവരെ കേരളത്തിൽ സ്ഥാനം ഉറപ്പിക്കാൻ കഴിയാത്ത ബിജെപിക്ക് ഇപ്രാവശ്യം അത് സാധ്യമാകും എന്ന് തന്നെയാണ് അഖിലേന്ത്യാ നേതാക്കൾ ഉൾപ്പടെ പറയുന്നത്. ഇപ്പോഴിതാ അത്തരത്തിൽ കേരളത്തെ കുറിച്ച് കേരള ബിജെപിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ പറയുന്നത്. സുരേഷ് ​ഗോപിയുടെ പദയാത്രക്ക് ലഭിച്ച സ്വീകാര്യത കേരളവും മാറ്റമാ​ഗ്രഹിക്കുന്നതിന് തെളിവാണെന്ന് ജാവദേക്കർ. വഴിയരികയിൽ ജനം കാത്ത് നിന്ന് അദ്ദേഹത്തെ ആദരിക്കുകയായിരുന്നു, ഇതെല്ലം മുത്തിയ തുടക്കത്തിന്റെ ലക്ഷണങ്ങളാണ്. തെലങ്കാന തെരഞ്ഞെടുപ്പിന് ശേഷം കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രവർത്തിക്കാനാണ് ജാവ്ദേക്കറുടെ തീരുമാനം.

ഈ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി ഏറ്റവും കുറഞ്ഞത് അഞ്ചു സീറ്റ് എങ്കിലും പിടിക്കും എന്നാണ് അദ്ദേഹം പറയുന്നത്. കേരള ബിജെപിയുടെ സംഘടനാ ചുമതലയുള്ള പ്രകാശ് ജാവ്ദേക്കർ മാസങ്ങളായി തെലങ്കാനയിൽ ക്യാമ്പ് ചെയ്താണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഏകോപിപ്പിക്കുന്നത്. കുറഞ്ഞത് അറുപത് സീറ്റുകൾ നേടി ഇത്തവണ തെലങ്കാന ബിജെപി പിടിക്കുമെന്ന് പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. കോൺ​ഗ്രസും ബിആ‌ർഎസും എംഐഎമ്മും ഒന്നാണെന്ന് ജനം തിരിച്ചറിഞ്ഞു. കോൺ​ഗ്രസ് വിജയിക്കുമെന്ന് സർവേ ഫലങ്ങളുണ്ടെങ്കിലും യാഥാർത്ഥ്യം തങ്ങൾക്കറിയാം എന്നും അദ്ദേഹം പറയുന്നു.

വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വലിയ ഒരുക്കങ്ങൾ തന്നെയാണ് ബിജെപി കേരളത്തിൽ പ്ലാൻ ചെയ്യുന്നത്. ശബരിമല ക്ഷേത്രം സ്ഥിതി ചെയ്യുന്ന ലോക്‌സഭാ മണ്ഡലമായ പത്തനംതിട്ടയിൽ അയ്യപ്പ സാനിധ്യം തന്നെ മുറുകെ പിടിക്കാൻ ഒരുങ്ങുകയാണ് ബിജെപി. ‘മാളികപ്പുറം’ എന്ന സിനിമയിൽ അയ്യപ്പനായി എത്തിയ ഉണ്ണി മുകുന്ദനെ പത്തനംതിട്ട മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി നിർത്താനാണ് പാർട്ടി ഗൗരവമായി ആലോചിക്കുന്നത്. പാർട്ടി പരിഗണനയിൽ കുമ്മനം രാജശേഖരൻ, ഉണ്ണി മുകുന്ദൻ എന്നീ രണ്ട് പേരുകളാണ് ഉള്ളത്.

അ,തേസമയം പാല,ക്കാട് കേന്ദ്രമന്ത്രിയായ രാജീവ് ചന്ദ്രശേഖരനെയാണ് പരിഗണിക്കുന്നത്. അതുപോലെ തന്നെ തിരുവനന്തപുരത്ത് യുഡിഎഫിന് വേണ്ടി ശശി തരൂർ തന്നെ നാലാം വട്ടവും ഇറങ്ങിയാൽ ചിലപ്പോൾ ധനമന്ത്രി നിർമല സീതാരാമനെ ഇവിടെ നിന്ന് പരിഗണിച്ചേക്കാനുള്ള സാധ്യതയും ഏറെയാണ്. അതുപോലെ വയനാട്ടിൽ ബിഡിജെസ് നേതാവ് തുഷാർ വെള്ളാപ്പള്ളിക്കായിരിക്കും സീറ്റ്.

അതു,പോലെ അനി,ൽ ആന്റണി ആലപ്പുഴയിൽ നിന്ന് മത്സരിച്ചേക്കും എന്നും റിപോർട്ടുണ്ട്. ഇടുക്കി, കോട്ടയം സീറ്റുകളോ അല്ലെങ്കിൽ ചാലക്കുടി സീറ്റിലോ അനിലിനെ പരിഗണിച്ചേക്കും. അതേസമയം ഇത്തവണ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിച്ചേക്കില്ല, ഇനി മാറ്റങ്ങൾ ഉണ്ടാകുകയാണെകിൽ ചിലപ്പോൾ അദ്ദേഹത്തെ പത്തനംതിട്ടയിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ഉണ്ട്..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *