ഞാൻ വഴി തെറ്റി പോകാനുള്ള എല്ലാ ചാൻസും കാണുന്നുണ്ട്, ഒടുവിൽ പ്രിയയോട് തന്നെ അത് തുറന്ന് പറഞ്ഞു ! ചാക്കോച്ചൻ പറയുന്നു !

നമുക്ക് എല്ലാവർക്കും വളരെ അധികം ഇഷ്ടമുള്ള ഒരു നടനാണ് കുഞ്ചാക്കോ ബോബൻ. അദ്ദേഹം സിനിമ രംഗത്ത് ഏറെ പ്രതിസന്ധികളെ തരണം ചെയ്ത് ഇന്ന് ഈ മികച്ച നടൻ എന്ന വിശേഷണത്തിന് എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹം. ഒരു സമയത്ത് കരിയർ തന്നെ നിലച്ചുപോയി, പരാചിതനായി നിൽക്കുമ്പോഴാണ് അഞ്ചാം പാതിരാ എന്ന സിനിമ തേടി എത്തുന്നതും, ചിത്രം സൂപ്പർ ഹിറ്റായി മാറുന്നതും, ശേഷം പിന്നീടിങ്ങോട്ട് ചാക്കോച്ചന്റെ കാലമായിരുന്നു. ഇപ്പോൾ ‘ന്നാ താൻ കേസ് കൊട്’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന്റെ വിജയ തിളക്കത്തിൽ നിൽക്കുകയാണ് ചാക്കോച്ചൻ.

താൻ ചെയ്ത് സിനിമകളിൽ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചിത്രങ്ങളിൽ ഒന്നാണ് രാമന്റെ ഏദൻ തോട്ടം. ഒരുപാട് ഇൻവോൾവ് ചെയ്ത ചിത്രം കൂടി ആയിരുന്നു അത്. ആ ചിത്രത്തിന് ശേഷം ആ രീതിയിലുള്ള കുറെ മെസേജുകൾ എനിക്ക് വന്നിരുന്നു. അങ്ങനെ മെസേജുകൾ കൂടിവന്നപ്പോൾ ഞാൻ പ്രിയയോട് തന്നെ തുറന്ന് പറഞ്ഞു എന്നെയൊന്ന് ശ്രദ്ധിച്ചോണേ… ഞാൻ ചിലപ്പോ വഴി തെറ്റി പോകാൻ സാധ്യതയുണ്ട്. പിന്നെ അൽപ്പം ബുദ്ധി കൂടി ഉള്ള ഭാര്യ ആയതുകൊണ്ട് തന്നെ താൻ വഴിതെറ്റി പോയില്ല എന്നും ഏറെ രസകരമായി ചാക്കോച്ചൻ പറയുന്നു.

അതുപോലെ ഇല്ലാതിരുന്ന് ഞങ്ങള്ക് കിട്ടിയ മകൾ ഇസഹാക്ക് ആണ് ഇപ്പോൾ ഞങ്ങളുടെ ലോകമെന്നും, സത്യത്തിൽ  ഇസഹാക്ക് എന്ന പേര് സത്യത്തിൽ തങ്ങളുടെ മനസ്സിൽ എവിടെയും ഇല്ലായിരുന്നു. കാരണം തങ്ങൾ പ്രതീക്ഷിച്ചത് ഒരു പെൺകുഞ്ഞിനെയാണ് എന്നും ചാക്കോച്ചൻ പറയുന്നു. ഞങ്ങൾക്ക് ജനിക്കാൻ പോകുന്നത് ഒരു പെൺകുഞ്ഞ് ആകുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു.

ആ കാരണത്താൽ  തന്നെ ഞങ്ങൾ മകൾക്കായി സാറ എന്ന പേരും കണ്ടെത്തി വച്ചിരുന്നു. അതേ പ്രതീക്ഷയിൽ കാര്യങ്ങൾ മുൻപോട്ട് പോകുമ്പോഴാണ് മോന്റെ ജനനം. അങ്ങനെ മോന് പേര് തിരഞ്ഞപ്പോൾ പ്രിയ കണ്ടെത്തിയ പേരാണ് ഇസഹാക്ക്. ആ പേരിനു കാരണം ബൈബിളിൽ എബ്രഹാമിന്റെയും സാറായുടെയും വളരെ വൈകിയുണ്ടായ കുട്ടിക്ക് അവർ ഇട്ട പേരാണ് ഇസഹാക്ക്. സാറാ എന്ന പേര് ഇപ്പോഴും ഞങ്ങൾ സൂക്ഷിച്ചു വെച്ചിരിക്കുന്നു.

ഇപ്പോൾ ഞങ്ങൾ സാറക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്, ഇനി പ്രിയയുടെ  മുത്തശ്ശിയുടെ അടുത്ത പ്രാർത്ഥന ഞങ്ങൾക്ക് ഒരു പെൺകുട്ടി ഉണ്ടാകണേ എന്നാണ്. സർവേശ്വരൻ അനുഗ്രഹിച്ച് അങ്ങനെ സംഭവിക്കട്ടെ എന്നാണ് ഞങ്ങളും ആഗ്രഹിക്കുന്നത്,’എന്നാണ് ചാക്കോച്ചൻ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *