മറ്റേതു സാധാരണ ദമ്പതിമാരെ പോലെ ഞങ്ങളും വഴക്ക് ഉണ്ടാക്കാറുണ്ട് ! പക്ഷെ അതെല്ലാം രാത്രീ അവസാനിക്കുന്നതിന് മുമ്പ് തീർക്കാറുമുണ്ട് ! 17 വർഷങ്ങൾ ! ആശംസകൾ അറിയിച്ച് ആരാധാകർ !

കുഞ്ചാക്കോ ബോബൻ മലയാളികളുടെ എക്കാലത്തെയും പ്രിയങ്കരനായ അഭിനേതാവാണ്. അദ്ദേഹം കഴിഞ്ഞ 25 വർഷമായി മലയാള സിനിമ രംഗത്ത് സജീവമാണ്, കരിയറിൽ വിജയപരാജയങ്ങൾ ഒരുപോലെ കയറി ഇറങ്ങിയപ്പോൾ അതൊന്നും അദ്ദേഹത്തെ കാര്യമായി ബാധിച്ചിരുന്നില്ല, അതുപോലെ വ്യക്തി ജീവിതത്തിൽ ഒരു കുഞ്ഞ് ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് വിഷമിച്ചു, ഇന്ന് ചാക്കോച്ചൻ ജീവിതത്തിലും പ്രൊഫെഷനില് ഒരുപോലെ വിജയിച്ചു നില്കുന്നു. മകൻ ഇസഹാക്ക് ആണ് ഇന്ന് ചാക്കോച്ചന്റേയും പ്രിയയുടെയും ലോകം.

ചാക്കോച്ചനെ പോലെ നമുക്ക് വളരെ പരിചിതമാണ് അദ്ദേഹത്തിന്റെ കുടുംബവും.  ഒരു സമയത്ത് പെൺകുട്ടികളുടെ ഹരമായിരുന്നു ചാക്കോച്ചൻ. റൊമാന്റിക് ഹീറോ, ആ സമയത്ത് ഏവരെയും വിഷമിപ്പിച്ചുകൊണ്ട് 2005 ഏപ്രിൽ രണ്ടിന് ചാക്കോച്ചൻ വിവാഹിതനായി. അദ്ദേഹത്തിന്റെ ആദ്യത്തെ ഹിറ്റ് ഗാനം ‘ഓ പ്രിയേ’ എന്ന് പാടി അഭിനയിച്ചത് വെറുതെ ആയിരുന്നില്ല. പ്രിയ തന്നെ ജീവിതസഖി ആയതോടെ ആരാധകരും ആവേശത്തിൽ ആയിരുന്നു.

ഇപ്പോഴിതാ വീണ്ടുമൊരു ഏപ്രില്‍ 2  വരുമ്പോള്‍ തങ്ങളുടെ  വിവാഹ ജീവിതത്തിന്റെ പതിനേഴ് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് താരദമ്പതിമാര്‍. ഇത്തവണയും മകന്‍ ഇസഹാക്കിന്റെ സാന്നിധ്യത്തില്‍ ചെറിയൊരു വിവാഹ വാര്‍ഷികാഘോഷമാണ് ചാക്കോച്ചനും പ്രിയയും സംഘടിപ്പിച്ചത്. ഇതിനൊപ്പം പതിനേഴ് വര്‍ഷത്തോ ദാമ്പത്യ ജീവിതത്തില്‍ പ്രിയ തനിക്ക് എന്തായിരുന്നു എന്നതിനെ പറ്റി നടന്‍ എഴുതിയിരിക്കുകയാണ്. ചാക്കോച്ചന്റെ വാക്കുകൾ ഇങ്ങനെ, ഔദ്യോഗികമായി ഞങ്ങളൊരുമിച്ചതിന്റെ മധുരപതിനേഴ്. പ്രിയപ്പെട്ട ഭാര്യ, നിങ്ങളോടൊപ്പമുള്ള ജീവിതം മികച്ചതായി തന്നെ തുടരുകയാണ്. ഈ ഡിജിറ്റല്‍ ലോകത്ത് നിങ്ങളാണ് എന്റെ ഹൈ സ്പീഡ് വൈഫൈ.

എന്റെ ജീവിതത്തില്‍ സംഭവിക്കുന്നതെല്ലാം നീ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതിനെ കുറിച്ച് ഓർത്ത്  എനിക്ക് അത്ഭുതപ്പെടാതെ ഇരിക്കാനാവില്ല. എന്നെ, എന്റെ കുടുംബത്തെ, എന്റെ പ്രൊഫഷനെ, എന്റെ സുഹൃത്തുക്കളെ, എന്റെ ജീവിതം മുഴുവന്‍ സന്തുലിതമായി നിലനിര്‍ത്തുന്നു. സാധാരണ കാണുമ്പോലെ മറ്റേതൊരു ദമ്പതികളെയും പോലെ ചെറിയ വഴക്കുകളുടെ നിമിഷങ്ങള്‍ ഞങ്ങള്‍ക്കും ഉണ്ടായിരുന്നു. പക്ഷേ അതെല്ലാം രാത്രി അവസാനിക്കുന്നതിന് മുമ്പ് കാര്യങ്ങള്‍ ഒത്തു ചേര്‍ന്ന് അടുത്ത ദിവസത്തെ ഏറ്റവും മികച്ച ഒന്നാക്കി മാറ്റുന്നത് ഞങ്ങള്‍ ഒരു പോയിന്റാക്കി മാറ്റി.

നിങ്ങൾ കാണുന്നപോലെ  ഇന്ന് ഞാന്‍ ഈ സിനിമകളില്‍ നന്നായി അഭിനയിക്കുന്നു എങ്കില്‍, എന്നെ എന്നില്‍ തന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചതിന്റെയും, എല്ലാറ്റിനെയും വ്യത്യസ്തമായ വീക്ഷണകോണില്‍ കാണാനും മികച്ചതിന് വേണ്ടി പരിശ്രമിക്കാനും എന്നെ പ്രേരിപ്പിച്ചതിന്റെ പ്രധാന ക്രെഡിറ്റ് നിനക്കാണ്’. ഓ പ്രിയേ ‘ എന്റെ ആദ്യ സിനിമയില്‍ തന്നെ പാടാന്‍ ആ പേര് തന്നതില്‍ ദൈവം ഒരു തെറ്റും ചെയ്തില്ല. കാരണം എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം നിങ്ങളാണ്. ഇത് വളരെ ലളിതവും എന്നാല്‍ മധുരതരവുമായ ഒരു ആഘോഷമായിരുന്നു.. അതിനിടയില്‍ ഞങ്ങളുടെ ലില്‍ ബോയിക്കൊപ്പം വളരെ മധുരമുള്ളതായി തോന്നി എന്നുമാണ് ചാക്കോച്ചൻ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *