അതിന് രണ്ടുപേരും വിചാരിക്കണം, ഒരാള്‍ മാത്രമല്ല, രണ്ടുപേര്‍ക്കും അതിന്റെ പക്വത വേണം ! തന്റെ തീരുമാനം മേതിൽ ദേവിക പറയുന്നു !

ഒരു സമയത്ത് ഏറെ പ്രാധാന്യം നേടിയ ഒരു വാർത്ത ആയിരുന്നു മുകേഷും മേതിൽ ദേവികയും തമ്മിൽ പിരിയാൻ പോകുന്നു എന്നത്.  ഇവരുടെ വിവാഹവും ഏവരെയും ഞെട്ടിപ്പിച്ചിരുന്നു.  2013 പ്രശസ്ത നർത്തകിയായിരുന്ന മേതിൽ ദേവികയെ മുകേഷ് വിവാഹം ചെയ്തിരുന്നത്. ഒരു പൊളിറ്റീഷ്യനെ വിവാഹം ചെയ്യാൻ താൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും പക്ഷെ മുകേഷിന്റെ ആഗ്രഹം അതായിരുന്നെങ്കിൽ പിന്നെ എന്തിനാണ് തന്നെ വിവാഹം ചെയ്തതെന്നും ഒരു ഘട്ടത്തിൽ ചിന്തിച്ചിരുന്നുവെന്ന് മേതിൽ ദേവിക പറഞ്ഞിരുന്നു.

ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ ദേവിക നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. മുകേഷുമായി പിരിയുകയാണെന്നത് ഉറച്ചതീരുമാനമാണെന്ന് മേതില്‍ ദേവിക അഭിമുഖത്തില്‍ വളരെ വ്യകതമായി പറയുന്നുണ്ട്. ‘ഒരു തീരുമാനമെടുത്താല്‍ അതില്‍ നിന്ന് പിന്നെ മാറ്റമില്ല. ഒരു തീരുമാനമെടുക്കുകയെന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. ബാക്കി കാര്യങ്ങളൊക്കെ നിയമനപരമായി നടക്കും. എന്റെ തീരുമാനം ഞാന്‍ അറിയിച്ച് കഴിഞ്ഞു. അതില്‍ ഞാന്‍ സന്തുഷ്ടയാണ്.

ഞാൻ ഒരു നർത്തകിയാണ്, വിദേശത്തും അല്ലാതെയും നിരവധി പ്രോഗ്രാമുകൾ ചെയ്തിട്ടുണ്ട്. അതിനൊന്നും കിട്ടാത്തൊരു പബ്ലിസിറ്റിയായിരുന്നു ഞങ്ങള്‍ പിരിയുകയാണെന്ന് പറഞ്ഞപ്പോള്‍ കിട്ടിയത്. അത് ഞാനൊരു നര്‍ത്തകിയായതുകൊണ്ടൊന്നുമല്ല, ഒരു നടനും നടന്റെ ഭാര്യയുമായതുകൊണ്ടാണ്. ഞങ്ങൾ വേർപിരിയാൻ പോകുന്നു എന്നറിഞ്ഞതോടെ ഒരുപാട് മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. എല്ലാവർക്കും അറിയേണ്ടത് ഞാൻ ഇപ്പോൾ എവിടെയാണ് താമസിക്കുന്നത് എന്നാണ് തിരുവനന്തപുരത്താണ് എന്ന് പറഞ്ഞാൽ ഉടൻ ചോദിക്കും അവിടെ എവിടെയാണ് എന്നാണ്.

അപ്പോൾ ഞാന്‍ പറയും ഞാൻ ഞങ്ങളുടെ വീട്ടിലാണെന്ന്, അപ്പോള്‍ അടുത്ത ചോദ്യം വരും അപ്പോൾ അദ്ദേഹം എവിടെയെന്നാണ്, അദ്ദേഹം ഇടയ്ക്ക് വന്ന് പോകും, ഞാനും ഇടയ്ക്ക് വന്ന് പോകും. അപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തെ കാണാറുണ്ടോ എന്ന് ചോദിക്കും, ഇടയ്‌ക്കൊക്കെ കാണാറുണ്ട്. അതുകൊണ്ടൊന്നും ശരിയായില്ല. ഞങ്ങൾ ഒരുമിച്ച് പണിയിച്ച വീടാണത്. കലാപരമായ കാര്യങ്ങൾക്ക് വേണ്ടി പണികഴിപ്പിച്ച ഒരു വീടാണത്.

നമ്മുടെ വ്യക്തിപരമായ  തീരുമാനങ്ങളും വീടുമായിട്ട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എനിക്കറിയില്ല. ഞാൻ അവിടെ വെച്ച് അദ്ദേഹത്തെ കാണുമ്പോള്‍ വളരെ മാന്യമായ വര്‍ക്ക് ചെയ്യുന്നു. ഞാന്‍ എന്റേത് ചെയ്യുന്നു. ചില കാര്യങ്ങള്‍ പറയുന്നു, ചിലത് പറയുന്നില്ല. എനിക്ക് തോന്നുന്നത്, ഭാര്യാഭര്‍ത്താക്കന്മാരായിരിക്കുന്ന അതേ ഐക്യം അതിന്ന് പുറത്തുവന്നാലും ഇരുവര്‍ക്കുമുണ്ടാകണമെന്നാണ്. അതിന് രണ്ടുപേരും വിചാരിക്കണം, ഒരാള്‍ മാത്രമല്ല, രണ്ടുപേര്‍ക്കും അതിന്റെ പക്വത വേണം.

ചിലർ പറയും മുകേഷ് കാരണം ഞാൻ പ്രശസ്തയായത് എന്നാണ്. അതിനർദ്ധം ഞാൻ അതിനു മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ല എന്നല്ല, ഞാൻ ഒരു ആർട്ടിസ്റ്റ് ആണ്, എന്റേതായ നിലയിൽ ഞാൻ വളരെ തിരക്കിലാണ്. എനിക്ക് ആദ്യം നാഷണല്‍ അവാര്‍ഡ് കിട്ടുന്നത് 2007ലാണ്. 2002ല്‍ കേന്ദ്രത്തില്‍ നിന്ന് എനിക്ക് ജൂനിയര്‍ ഫെലോഷിപ്പും കിട്ടി. 2008 മറ്റൊരു നാഷണല്‍ അവാര്‍ഡ്. ഇതിനെല്ലാം ശേഷം 2013ലാണ് ഞാൻ മുകേഷിനെ കല്യാണം കഴിച്ചത് എന്നും ദേവിക പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *