‘ഞങ്ങളുടെ മാലാഖ’ ദശമിയുടെ അന്ന് ഞങ്ങൾക്ക് ഭാഗ്യം കൊണ്ട് വന്ന കണ്മണി ! മഹാലക്ഷ്മിയെ കുറിച്ചുള്ള വാക്കുകൾ വൈറലാകുന്നു !!
മലയാള സിനിമയിലെ ജനപ്രിയ നടനാണ് ദിലീപ്, മിമിക്രി രംഗത്തുനിന്നും ജീവിത വിജയം നേടിയെടുത്ത ദിലീപ് ഇപ്പോഴും വിജയകരമായി മുന്നേറുന്നു, ദിലീപ് എന്നറിയപ്പെടുമെങ്കിലും യഥാർഥപേര് ഗോപാല കൃഷ്ണൻ എന്നാണ്. 1968 ഒക്ടോബര്‍ 27-ന് ആലുവയിലെ പത്മനാഭന്‍ പിള്ളയുടെയും സരോജയുടെയും മൂത്ത മകനായി ജനിച്ചു. പിന്നീട് മഹാരാജാസിലും മറ്റുമായി തുടർ വിദ്യാഭ്യാസം അവിടെയും കലാപരമായി മുന്നിൽ തന്നെ ഉണ്ടായിരുന്നു ദിലീപ്..
ഏറെ കോലാഹലങ്ങൾക്കൊടുവിൽ കാവ്യയും ദിലീപും ഒന്നായത്, ഇവരുടെ മകൾ മഹാലക്ഷ്മിയെ ആരാധകർ അതികം കണ്ടിട്ടില്ലെങ്കിലും താരപുത്രിക്ക് ആരാധകർ ഏറെയാണ്.. മൂത്ത മകൾ മീനാക്ഷിയുടെ കാര്യത്തിലും അത് അങ്ങനെത്തന്നെയാണ്. താരപുത്രി ഇപ്പോൾ സോഷ്യൽ മീഡിയിൽ സജീവമാണ്. കഴിഞ ദിവസം മീനാക്ഷി പങ്കുവെച്ച ഒരു നൃത്ത വീഡിയോ സമൂഹ മാധ്യങ്ങളിൽ വൈറലായിരുന്നു…
മലയാളിൽ ഞെഞ്ചിലേറ്റിയ താര ജോഡികൾ ആയിരുന്നു മഞ്ജുവൂം ദിലീപും. ദിലീപിന്റെ രണ്ടാം വിവാഹത്തിന് മകളായ മീനാക്ഷിയായിരുന്നു ചുക്കാൻ പിടിച്ചത്. പ്രായപൂർത്തിയായ മകൾ വളർന്നു വരുന്നതിൽ ആശങ്കയുണ്ടായിരുന്നു. ഷൂട്ടിംഗ് എറണാകുളത്തേക്കായി പരിമിതപ്പെടുത്തി. സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും നിർബന്ധപ്രകാരമാണ് കാവ്യയെ വിവാഹം ചെയ്തതെന്നും ദിലീപ് പറഞ്ഞിരുന്നത്….
താൻ ഷൂട്ടിങ്ങിനു പോകാൻ ഇറങ്ങുമ്പോൾ മീനൂട്ടിയുടെ സ്ഥിരം ചോദ്യം വരും അച്ഛൻ എപ്പോഴാ വീട്ടിൽ വരുന്നതെന്ന്. ആ ചോദ്യവും കേട്ടുകൊണ്ട് ജോലിക്ക് പോകുമ്പോൾ ഉള്ളിൽ ഒരു നോവൽ ആന്നെനും പിന്നീട് അധികനേരം മനസമാധാനത്തോടൊപ്പം ലൊക്കേഷനിൽ നില്ക്കാൻ കഴിഞ്ഞിരുന്നില്ലന്നും, തന്റെ വിഷമം കണ്ട് സഹോദരി വര്ഷങ്ങളോളം അവരുടെ വീടുപേക്ഷിച്ചു കുടുംബവുമായി തന്റെ വീട്ടിൽ വന്നു നിന്നു. അങ്ങനെ തനിക്ക് വേണ്ടി പലരും ബുദ്ധിമുട്ടുന്നത് പ്രയാസമുണ്ടാക്കിയതുകൊണ്ടാണ് വീണ്ടുമൊരു വിവാഹത്തെകുറിച്ച് ചിന്തിച്ചതെന്നും ദിലീപ് പറയുന്നു..
വീണ്ടുമൊരു വിവാഹം എന്ന് ആലോചിച്ചപ്പോൾ ഞാൻ കാരണം പല ഗോസിപ്പുകളും ഇല്ല കഥകളും കാരണം വിഷമിച്ചു കഴിയുന്ന കാവ്യയുടെ മുഖമാണ് മനസ്സിൽ വന്നത്, അതിനു ആദ്യം മകളുടെ സമ്മതത്തിനാണ് താൻ പ്രാധാന്യം നൽകിയത്, ഞാൻ പറഞ്ഞ ഉടനെ അവൾ പൂർണ സമ്മതം പറയുകയായിരുന്നു.. പിന്നീട് വിവാഹത്തിന് അച്ഛന്റെ വലതു കൈ പിടിച്ചു കൊണ്ട് മകളായിരുന്നു മുന്നിൽ നിന്നിരുന്നത്. വിവാഹ ശേഷം കടുത്ത പ്രതിസന്ധികളായിരുന്നു ദിലീപ് നേരിട്ടത്. അപ്പോഴും അച്ഛനൊപ്പം തന്നെ മകൾ നിലകൊണ്ടു. ആ അച്ഛൻ മകൾ ബന്ധത്തിന്റെ തീവ്രതയെ കുറിച്ച് പലപ്പോഴും ചർച്ചകൾ നടന്നിട്ടുണ്ട്..
ഇവരെ പോലെത്തന്നെ ഇപ്പോൾ ആരാധകര്ക്ക് ഏറെ പ്രിയങ്കരിയാണ് ദിലീപ് കാവ്യ ദമ്പതികളുടെ മകൾ മഹാലക്ഷ്മി.. 2018 ഒക്ടോബര്‍ 19-നാണ് ദിലീപിനും കാവ്യയ്ക്കും പെണ്‍കുഞ്ഞ് ജനിക്കുന്നത്.. പ്രിയപ്പെട്ടവരെ, ഈ വിജയദശമി ദിനത്തിൽ എന്റെ കുടുംബത്തിൽ മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തികൂടി എത്തിയിരിക്കുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. നിങ്ങളുടെ സ്നേഹവും പ്രാർഥനയും എന്നും ഞങ്ങൾക്കൊപ്പമുണ്ടാവണം”, എന്നാണ് മകളുടെ ജനനം അറിയിച്ചു കൊണ്ട് ദിലീപ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നത്.
ഇവരുടെ അടുത്ത സുഹൃത്തും പ്രശസ്ത നടിയായ സുജ കാർത്തിക പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോൾ ശ്രദ്ധേ നേടുന്നത്… ചിത്രത്തിൽ കുറുമ്പുകാട്ടുന്ന മഹാലക്ഷ്മിയാണുള്ളത്. ‘എന്റെ സ്വന്തം മാല മാഷി’ ‘ഞങ്ങളുടെ മാലാഖ’ എന്ന ക്യാപ്ഷ്യനോടെയാണ് സുജ ചിത്രം പങ്ക് വച്ചിരിക്കുന്നത്. മകൾ മഹാലക്ഷ്മി ജനിച്ചത് വിജയദശമി ദിനത്തിൽ ആയതുകൊണ്ടാണ് ദിലീപ് മകൾക്ക് ആ പേര് നൽകിയത്. തങ്ങളുടെ ദിലീപേട്ടന് ഭാഗ്യം കൊണ്ടുവന്ന രണ്ടാമത്തെ കൺമണി എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Leave a Reply