ചികിത്സാ സഹായം വേണമല്ലേ ! നല്ല കാശുണ്ടല്ലോ മകനോട് ഇനി ഈ തരത്തിൽ പെരുമാറരുത് എന്നൊരു ഉപദേശവും മമ്മൂട്ടി കൊടുത്തു ! വെളിപ്പെടുത്തൽ

നമ്മുടെ ഏവരുടെയും ഇഷ്ട അഭിനേത്രിമാരിൽ ഒരാളാണ് നടി കെപിഎസി ലളിത.  അടുത്തിടെ നടിയുടെ ആരോഗ്യ നില മോശമാകുകയും താരത്തെ ആശുപത്രിയിൽ പ്രവേശിക്കുകയും തുടർന്ന് കരൾ സംബദ്ധമായ അസുഖമാണ് എന്ന് അറിയുകയും, ശസ്ത്രക്രിയ ചെയ്യണം എന്നും ആരോഗ്യ വിദഗ്ധർ പറയുക ഉണ്ടായി. നടിയുടെ ചികിത്സ ചിലവ് സർക്കാർ വഹിച്ചുകൊള്ളാമെന്ന് ഉത്തരവ് വരികയും പക്ഷെ അതിനെതിരെ നിരവധി പേര് രംഗത്ത് വരികയും ചെയ്തിരുന്നു. ഇത്രയും വർഷമായി സിനിമ രംഗത്ത് ഉള്ള നടിയായ അവർക്ക് ഈ ചികിത്സാ സഹായം കൊടുക്കുന്നതിലും നല്ലത് സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന ഏതെങ്കിലും പാവങ്ങൾക്ക് കൊടുക്കണം എന്നും പറഞ്ഞുകൊണ്ട് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ നടിക്കെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.

എന്നാൽ ഈ വിമർശനങ്ങൾ അറിഞ്ഞിട്ടാണോ എന്നതിൽ വ്യക്തതയില്ല പക്ഷെ നടി കെപിഎസി ലളിത തന്റെ ശസ്ത്രക്രിയ വേണ്ട എന്ന് വെക്കുകയും ഗുളികകളുമായി മുന്നോട്ട് പോകാം എന്ന് തീരുമാനിക്കുകയുമായിരുന്നു. എന്നാൽ ഇപ്പോൾ നടിക്ക് സർക്കാരിൽ നിന്നും ചികിത്സ ധനസഹായത്തിന് അർഹത ഉണ്ടെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ശാന്തിവിള ദിനേശ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..  ലളിതയുടെ ഭർത്താവ് പ്രശസ്ത സംവിധയകാൻ ഭരതനു സുഖമില്ലാതെ ഒരു ഓപ്പറേഷൻ വേണ്ടിവന്നപ്പോൾ പണം ഇല്ലാതെ ബുദ്ധിമുട്ടിയ ലളിത ഗോകുലന്‍ ഗോപാലനില്‍ നിന്നു പണം കടം വാങ്ങിയാണ് ആ സർജറി നടത്തിയത്.

അത് മാത്രമല്ല അവരുടെ മകൾ ശ്രീക്കുട്ടിയുടെ വിവാഹ സമയത്ത് പണം ഇല്ലാതെ വിഷമിക്കുന്ന നടിയുടെ അവസ്ഥ അറിഞ്ഞ പല പ്രമുഖ താരങ്ങൾ ഉൾപ്പടെ ലക്ഷങ്ങൾ  സാമ്പത്തിക സഹായം നൽകിയാണ് അത് നടന്നത്. അതുപോലെ അവരുടെ മകൻ  സിദ്ധാർഥിന് ഒരു വണ്ടി അപകടം സംഭവിക്കുകയും ലക്ഷങ്ങൾ വേണ്ടിവരികയും ചെയ്തപ്പോൾ അവിടെയും പല താരങ്ങളും സഹായവുമായി എത്തിയിരുന്നു. അതുപോലെ അവർക്ക് വളരെ ആത്മബന്ധമുണ്ടായിരുന്ന ഒരു സുഹൃത്തുമായി തെറ്റുന്നതും ഈ സംഭാവത്തോടെയാണ്.

സിദ്ധാർഥിന്റെ സർജറിക്ക് ലക്ഷങ്ങൾ വേണ്ടിവന്നു.  ഈ വിവരും പറഞ്ഞ് സഹായിക്കണം എന്ന ആവശ്യവുമായി ലളിതയുടെ ഒരു സുഹൃത്ത് നടൻ മമ്മൂട്ടിയുടെ അടുത്ത് ചെന്നു.   ആ എന്ത് പറ്റിയതാണെന്ന് മമ്മൂട്ടി തിരക്കി. അതെന്താ ഒരു ബോധമില്ലാതെയാണോ വണ്ടിയോടിച്ചതെന്നും ചോദിച്ചു. ക ള്ളും ക ഞ്ചാ വുമടിച്ചാണ് സിദ്ധാര്‍ത്ഥ് വണ്ടിയോടിച്ചതെന്ന് ലളിതയുടെ സുഹൃത്ത് മമ്മൂട്ടിയോട് തുറന്നു പറഞ്ഞു. ഇത് കേട്ട ഉടന്‍ തന്നെ മമ്മൂട്ടി നേരെ ലളിതയെ വിളിച്ചു. ചികിത്സാ സഹായം വേണമല്ലേ, നല്ല കാശുണ്ടല്ലോ എന്നൊക്കെ ചോദിച്ചു. ഒപ്പം മകനോട് വെള്ളമടിച്ച്‌ വണ്ടിയോടിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്തു.

കൂടാതെ ഈ വിവരം പറഞ്ഞത് നിങ്ങളുടെ ആ സുഹൃത്ത് ആണെന്ന് കൂടി മമ്മൂട്ടി ലളിതയോട് പറഞ്ഞു. ശേഷം ലളിത ചേച്ചി ആ സുഹൃത്തുമായുള്ള എല്ലാം ബന്ധങ്ങളും അതോടെ അവസാനിപ്പിക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ നടക്കുന്ന പ്രചാരണം വളരെ മോശമാണെന്നും, അവർ ഒരു കലാകാരിയാണ് 60 വര്‍ഷത്തോളമായി സിനിമ മേഖലയിൽ പ്രവർത്തിക്കുന്നു.  അവർ ഏതെങ്കിലുമൊരു  രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കുന്നതുകൊണ്ട് അതിനെ ഇങ്ങനെ തെറി പറയുന്നത് ശരിയല്ലന്നും ശാന്തി വിള ദിനേശ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *