നിങ്ങൾ എന്നെ വിമർശിക്കും എന്നെനിക്ക് അറിയാം, എങ്കിലും അത് പറയാതിരിക്കാൻ കഴിയില്ല ! എലിസബത്ത് പറയുന്നു !

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടനാണ് ബാല. കഴിഞ്ഞ കുറച്ച് നാളുകളായി അദ്ദേഹം ആരോഗ്യപരമായി ഏറെ ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു, ഇപ്പോൾ വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് സമൂഹ മാധ്യമങ്ങളിൽ വലിയ സജീവമായ ആളാണ്, തന്റെയും ബാലയുടെയും വിശേഷങ്ങൾ എല്ലാം എലിസബത്ത് തന്റെ യുട്യൂബ് ചാനലിൽ കൂടി പങ്കുവെക്കാറുണ്ട്. ഒപ്പം പല വിഷയങ്ങളെ കുറിച്ചും എലിസബത്ത് സംസാരിക്കാറുണ്ട്.

അത്തരത്തിൽ ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ പ്രണയ ബന്ധത്തിലുള്ള തന്റെ അഭിപ്രായത്തെ കുറിച്ച് പറഞ്ഞുകൊണ്ട് എത്തിയിരിയ്ക്കുകയാണ് താര പത്‌നി. ഇത് എന്റെ അഭിപ്രായം മാത്രമാണ് എന്നും, ഒരുപാട് നെഗറ്റീവ് കമന്റുകള്‍ പ്രതീക്ഷിക്കുന്നുണ്ട് എന്നും പറഞ്ഞുകൊണ്ടാണ് വീഡിയോ പങ്കുവച്ചരിയ്ക്കുന്നത്.

പ്രണയം വളരെ മനോഹരമായ  ഒരു ഫീലിങ്‌സ് ആണ്. സിനിമകളില്‍ എല്ലാം പ്രണയത്തെ വളരെ മനോഹരമായി ചിത്രീകരിക്കാറുണ്ട്. അനാര്‍ക്കലി പോലുള്ള സിനിമകളും അതിലെ ഡയലോഗുകളും എല്ലാം കണ്ടാല്‍ പ്രണയം ഇത്രയും ദിവ്യവും മനോഹരവും ആണോ എന്നൊക്കെ തോന്നും, എന്നാല്‍ സിനിമയില്‍ കാണുന്നത് പോലെ ഒന്നും ആയിരിക്കില്ല പ്രണയം. എല്ലാവരും പറയുന്നത് പോലെ പ്രണയിക്കുമ്പോള്‍ ജാതിയും മതവും പ്രായവും ദേശവും ഒന്നും നോക്കാന്‍ പാടില്ല. അങ്ങിനെയാണെങ്കില്‍ അറേഞ്ച്ഡ് മാര്യേജ് ആക്കിയാല്‍ പോരെ. പിന്നെ പ്രണയിക്കുമ്പോള്‍ എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം പ്രണയം സിനിമയില്‍ കാണുന്നത് പോലെ അത്രയും മനോഹരം ആയിരിക്കില്ല.

നമ്മുടെ ഈ പ്രണയത്തിലേക്ക് വില്ലന്മാരും വില്ലത്തിമാരും ഒക്കെ ഉണ്ടാകും, അത് കൂടാതെ പ്രണയിക്കുന്നവര്‍ രണ്ട് പേരും തമ്മിലും ഒരുപാട് സ്വരചേര്‍ത്തകള്‍ ഉണ്ടാവും. ചിലപ്പോള്‍ കാമുകന്‍ ടോക്‌സിക് ആയിരിക്കും, കാമുകിയുടെ സ്വഭാവം അഡ്ജസ്റ്റ് ചെയ്യാന്‍ പറ്റാത്തതാവാം. അതൊക്കെ നമ്മള്‍ തിരിച്ചറിയുന്നത് കുറച്ച് കാലം കഴിഞ്ഞിട്ടാവും, ചുരുക്കി പറഞ്ഞാല്‍, സിനിമകളിലെ പ്രണയം കണ്ട് ഇന്‍സ്‌പെയര്‍ ആയി വലിയ പ്രതീക്ഷയോടെ പ്രണയിക്കാന്‍ ഒന്നും നില്‍ക്കേണ്ട.

എന്ന് കരുതി പ്രണയം തെറ്റാണ് എന്നല്ല, അമിതമായ പ്രതീക്ഷികള്‍ വയ്ക്കരുത്. ഇനി അഥവാ ആ പ്രണയ ബന്ധം നല്ല രീതിയില്‍ പോയില്ല എങ്കില്‍ സമൂഹത്തെ പേടിച്ച് ആ ടോക്‌സിക് റിലേഷനില്‍ തുടരേണ്ടതില്ല എന്നതാണ് രത്‌ന ചുരുക്കം എന്നും എലിസബത്ത് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *