എല്ലാ കൊ,ള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനു ശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ് ! സിദ്ദിഖിനെതിരെ രൂക്ഷ വിമർശനുമായി ഹരീഷ് !

വളരെ കുറഞ്ഞ സമയം കൊണ്ട് മലയാള സിനിമയിൽ തുടങ്ങി തെന്നിന്ത്യൻ സിനിമയിൽ വരെ തിളങ്ങി നിൽക്കുന്ന നടനാണ് ഹരീഷ് പേരാടി. എല്ലാ കാര്യങ്ങളിലും തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം സംവിധായകൻ സിദ്ദിഖിനെതിരെ കടുത്ത വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ്. സിദ്ദിഖിന്റെ മമ്മൂട്ടിയെ കുറിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് ഹരീഷ് സംസാരിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു ഗള്‍ഫ് ഷോയില്‍ നടനും എഴുത്തുകാരനുമായ ശ്രീരാമകൃഷ്ണനെ മമ്മൂട്ടി ഒരു തമാശയുടെ പേരില്‍ ഒഴിവാക്കിയെന്ന് പറഞ്ഞതിനെ വിമര്‍ശിച്ചു കൊണ്ടാണ് ഹരീഷ് പേരടിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

കഴിഞ്ഞ ദിവസം സഫാരി ടിവിയുടെ പരിപാടിയിൽ പങ്കെടുത്തുകൊണ്ട് സിദ്ദിഖ് പറഞ്ഞത് ഇങ്ങനെ ആയിരുന്നു, ഹിറ്റ്ലർ ഷൂട്ടിങ്ങിനിടെ ഒരു ഗൾഫ് ഷോയിലേക്ക് മമ്മൂട്ടി തന്നെ മുൻ കൈ എടുത്ത് നടൻ ശ്രീരാമനെയും ആ ഷോയിൽ ഉൾപ്പെടുത്തി എന്നും, ഈ ഷോയുടെ ട്രെയ്‌ലറുവേണ്ടി വിദ്യാസാഗർ ചെയ്ത് മ്യൂസിക് കുറച്ച് വെസ്റ്റേൺ സ്റ്റൈലിൽ ആയതുകൊണ്ട് മമ്മൂട്ടിക്ക് അത് അത്ര ഇഷ്ടപ്പെട്ടിരുന്നില്ല, ഷോ തനി നാടൻ രീതിയിലാണ് നടക്കുന്നത്,  അതുകൊണ്ട് ഈ പാട്ട് അതിനു ചേരില്ല എന്ന് മമ്മൂട്ടിപറഞ്ഞു.

ശേഷം ഇതൊന്നും അറിയാതെ ശ്രീരാമൻ വെറ്റില മുറുക്കികൊണ്ട് അങ്ങോട്ട് വന്ന്, ഈ പാട്ട് കേൾപ്പിച്ചിട്ട് എങ്ങനെ ഉണ്ട് എന്ന് ചോദിച്ചു,  അദ്ദേഹം വെറ്റില മുറുക്കി കൊണ്ടാണ് ഇത് കേള്‍ക്കുന്നത്. ശേഷം മുറുക്കിയത് തൂപ്പി കൊണ്ട് വളരെ മലയാള തനിമയുള്ള സംഗീതമെന്ന് പറഞ്ഞു. ഇത് കേട്ടതും അവിടെ ഉണ്ടായിരുന്നവരെല്ലാം ചിരിച്ചു. ഇത് മമ്മൂട്ടിക്ക് ഇഷ്ടപ്പെട്ടില്ല, അതുകൊണ്ട് മമ്മൂട്ടി തന്നെ ആ ഷോയിൽ നിന്നും ശ്രീരാമനെ പുറത്താക്കിയെന്നും സിദ്ദിഖ് പറയുക ആയിരുന്നു.

ഇതിനെതിരെയാണ് ഇപ്പോൾ നടൻ ഹരീഷ് പേരടി രംഗത്ത് വന്നിരിക്കുന്നത്. ഹരീഷിന്റെ വാക്കുകൾ ഇങ്ങനെ, സിദ്ധിഖ് എന്ന സംവിധായകന്‍ സഫാരി ചാനലില്‍ ഇരുന്ന് പറയുന്നു..ശ്രീരാമേട്ടന്‍ ഒരു തമാശ പറഞ്ഞതിന്റെ പേരില്‍ അദ്ദേഹത്തെ മമ്മുക്ക ഗള്‍ഫ് ഷോയില്‍നിന്ന് ഒഴിവാക്കിയെന്ന് …എന്റെ പ്രിയപ്പെട്ട സിദ്ധിക്കേട്ടാ നിങ്ങള്‍ക്ക് അന്ന് തന്നെ മമ്മുക്കയോട് പറയാമായിരുന്നു..ശ്രീരാമേട്ടന്‍ ഇല്ലാതെ ഞാന്‍ ഈ ഷോയുടെ കൂടെ വരുന്നില്ലാ എന്ന് …പറയേണ്ടത് പറയേണ്ട സമയത്ത് പറയാതെ..ആ ഷോയുടെ എല്ലാ പങ്കും പറ്റിയതിനു ശേഷം ഇന്ന് വിശ്രമ ജീവിതത്തിന്റെ ആദ്യ പര്‍വ്വത്തിലെ ഈ സര്‍വീസ് സ്റ്റോറി പരമ ബോറാണ്..

ഞാൻ സത്യസന്ധമായ ആത്മകഥക വായിക്കാറുണ്ട്, പക്ഷെ ഇത്.. എല്ലാ കൊള്ളരുതായ്മകള്‍ക്കും കൂട്ട് നിന്നതിനുശേഷമുള്ള ഇല്ലാത്ത ഓക്കാനം ഉണ്ടാക്കലാണ്…ബാക്കി ശ്രീരാമേട്ടനും മമ്മുക്കയും പറയട്ടെ…ഞാന്‍ മനസ്സിലാക്കിയ ശ്രീരാമേട്ടനും മമ്മുക്കയും ഇപ്പോഴും സൗഹൃദമുള്ളവരാണ്…അതുകൊണ്ട്തന്നെ സൗഹൃദങ്ങളില്‍ വിഴുപ്പലക്കാന്‍ അവര്‍ തയ്യാറാവാനുള്ള സാധ്യതയില്ല…ഈ എഴുത്ത് ഇന്ന് തന്നെ എഴുതേണ്ടതാണെന്ന് തോന്നിയതുകൊണ്ടാണ് നാളെക്ക് മാറ്റി വെക്കാത്തത്…മൂന്ന് പേര്‍ക്കും ആശംസകള്‍..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *