ഞാൻ ഇന്ന് മാധ്യമ പ്രവർത്തകനായ ഒരു ആൺകുട്ടിയെ കണ്ടു ! അയാൾക്ക് കൊടുത്ത പത്മശ്രി നിങ്ങൾക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം ! കുറിപ്പുമായി ഹരീഷ് പേരടി !

മലയാള സിനിമ നടൻ എന്നതിനപ്പുറം തന്റെ നിലപാടുകൾ ഉറക്കെ വിളിച്ചു പറയുന്ന ആളുകൂടിയാണ് ഹരീഷ് പേരടി. അദ്ദേഹം  സമൂഹ മാധ്യമങ്ങൾ വഴി പങ്കുവെക്കുന്ന ഓരോ കുറിപ്പുകളും വളരെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം ചന്ദ്രദത്തൻ എന്ന എം സി ദത്തൻ പ്രമുഖ ബഹിരാകാശ ശാസ്ത്രജ്ഞനും വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രം (VSSC) മുൻ ഡയറക്ടറുമാണ്. ബുധനാഴ്ച്ച യുഡിഎഫ് ഉപരോധത്തിനിടെ പത്തു മണിയോടെ സെക്രട്ടേറിയറ്റിലേക്ക് എത്തിയ 72 കാരനായ എം സി ദത്തനെ പരിചയമില്ലാത്ത പൊലീസ് ഉദ്യോഗസ്ഥർ തടഞ്ഞു.

ആ സമയത്ത് അപ്പോൾ  അവിടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകൻ പരിചയപെടുത്തിയപ്പോഴാണ് ദത്തനെ അകത്തേക്ക് കടത്തിവിടാൻ പൊലീസ് തയാറായത്. തുടർന്ന് പ്രതികരണം ആരാഞ്ഞ മാധ്യമപ്രവർത്തകനോട് ‘വേറെ ഒരു പണിയില്ലടെ? ഇതിനേക്കാൾ നീയൊക്കെ എന്നും തെണ്ടാൻ പോ’എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ആ നിമിഷം തന്നെ ന്യൂസ് 18 ന്റെ റിപ്പോർട്ടർ, അദ്ദേഹത്തോട് അതിനുള്ള മറുപടി നൽകുകയും, താങ്കൾക്കും അത് ആവാമല്ലോ എന്നും അദ്ദേഹം ചോദിച്ചിരുന്നു.  ഈ ദൃശ്യങ്ങൾ ചാനലുകൾ ലൈവ് ആയി സംപ്രേക്ഷണം ചെയ്തത് വൈറൽ ആയി മാറിയിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹരീഷ് പേരടി കുറിച്ചത് ഇങ്ങനെ, ഞാൻ ഇന്ന് മാധ്യമ പ്രവർത്തകനായ ഒരു ആൺകുട്ടിയെ കണ്ടു. ഇപ്പോൾ News 18 നിൽ പണിയെടുക്കുന്ന ഒരു ചുണകുട്ടിയെ.. പേര്-ഉമേഷ് ബാലകൃഷണൻ തന്നോട് തെണ്ടാൻ പോയിക്കൂടെ എന്ന് ചോദിച്ച പത്മശ്രിക്കാരനായ ഉപദേഷ്ടാവിനോട് താങ്കൾക്കും അത് ആവാമല്ലോ എന്ന് ചോദിച്ച ധീരനായ പത്രപ്രവർത്തകനെ അതും കേരളത്തെ കേന്ദ്ര സർക്കാറിന്റെ പത്രനയവുമായി സാമ്യപ്പെടുത്തരുതെന്നും കേരളം മാധ്യമ സ്വാതന്ത്ര്യത്തിന്റെ സ്വർഗ്ഗമാണെന്നും പറഞ്ഞ പത്ത് വർഷത്തിനുള്ളിൽ പാർട്ടി സെക്രട്ടറിയാവാൻ സാധ്യതയുള്ള സ്വരാജ്.

മു,തി,ർ,ന്ന മാധ്യമ പ്രവർത്തകൻ എം.ജി. രാധാകൃഷണന്റെ തലയിൽ കയറി ചെസ്സ് കളിച്ചതിന്റെ രണ്ടുനാൾക്കുള്ളിൽ… ഉമേഷേ.. അയാൾക്ക് കൊടുത്ത പത്മശ്രി നിങ്ങൾക്കു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയ നിമിഷം .. നിങ്ങൾ മാപ്രയല്ല.. ധീപ്രയാണ്.. ധീരനായ പത്രപ്രവർത്തകൻ… ആശംസകൾ.. എന്നും ഹരീഷ് പേരടി കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *