‘നന്മ നിറഞ്ഞ മനസാണ്’, ജീവിതത്തിൽ ഒന്നും നേടാൻ കഴിയാതെപോയ ആളാണ് ഞാൻ ! എനിക്ക് ജീവിതം തിരികെ തന്നത് എന്റെ ഇച്ചാക്കയാണ് ! ഇബ്രാഹിം കുട്ടിയുടെ വാക്കുകൾ ശ്രദ്ധ നേടുന്നു !

മമ്മൂട്ടി എന്ന നടൻ മലയാള സിനിമയുടെ അഭിമാനമാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്‌നേഹികൂടിയാണ്, അദ്ദേഹത്തിന്റെ ഫാൻസ്‌ അസോസിയേഷൻ വഴി ഒരുപാട് കാരുണ്യ പ്രവർത്തങ്ങൾ ചെയ്യുന്ന മമ്മൂട്ടി ഇന്ന് ഇന്ത്യൻ സിനിമ ആരാധിക്കുന്ന ഒരു നടൻ കൂടിയാണ്. ഒരു മികച്ച മകൻ, സഹോദരൻ, ഭർത്താവ്, അച്ഛൻ എന്നിവകൂടിയാണ് എന്ന് അദ്ദേഹത്തിന്റെ കുടുംബം ഒരുപോലെ പറയുന്നു, വീട്ടിൽ വളരെ സ്ട്രിക്ട് ആയിട്ടുള്ള ബാപ്പയാണ് എന്ന് ദുൽഖർ തുറന്ന് പറഞ്ഞിരുന്നു. ഭാര്യ സുലുവിനും മമ്മൂക്കയെ കുറിച്ച് പറയുമ്പോൾ നൂറ് നാവാണ്.

ഇപ്പോഴിതാ തങ്ങളുടെ ഇച്ചക്കയെ കുറിച്ച് സഹോദരൻ ഇബ്രാഹിം കുട്ടി പറഞ്ഞ ചില കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങൾ സഹോദരങ്ങൾ എല്ലാം അദ്ദേഹത്തെ ഇച്ചാക്ക എന്നാണ് വിളിക്കാറുള്ളത്. കുടുംബത്തിലെ മൂത്ത ആളാണ് ഇച്ചാക്ക. ഒരു പുരാതന മുസ്ലിം തറവാടിന്റെ രൂപഭാവങ്ങളുള്ള വീടാണ് ഞങ്ങളുടേത്. വൈക്കത്തിനടുത്ത് ചെമ്പ് എന്ന ഗ്രാമത്തില്‍ വേമ്പനാട് കായലിനോട് ചേര്‍ന്ന സ്ഥലത്തായിരുന്നു പാണപ്പറമ്പ് എന്ന ഞങ്ങളുടെ തറവാട്.

ഒരു സാധാരണ സന്തുഷ്ട കുടുബം.  ഉപ്പ ഇസ്മയിലിനും ഉമ്മ ഫാത്തിമയ്ക്കും ഞങ്ങള്‍ ആറ് മക്കളാണ്. വളരെ സന്തുഷ്ടമായ ഒരു വലിയ കുടുംബമായിരുന്നു ഞങ്ങളുടേത്, മൂന്ന് ആണും മൂന്ന് പെണ്ണും. അതില്‍ മൂത്തതാണ് മുഹമ്മദ് കുട്ടി എന്ന നിങ്ങളുടെ മമ്മൂട്ടി. ഞാന്‍ മൂന്നാമനാണ്. കൂട്ടുകുടുംബം ആയിരുന്നതിനാല്‍ എപ്പോഴും വീട്ടില്‍ ഒരുത്സവ പ്രതീതി ആയിരിക്കും. ഉപ്പയ്ക്ക് തുണിത്തരങ്ങള്‍, അരി, എന്നിവയുടെ ഹോള്‍സെയില്‍ കച്ചവടമായിരുന്നു. അന്ന് കുടുംബപരമായി ധാരാളം നെല്‍കൃഷിയും ഉണ്ടായിരുന്നു.

കുറച്ച് കഴിഞ്ഞപ്പോൾ വാപ്പ ഞങ്ങളുടെ  തറവാട്ടിൽ നിന്നും കുറച്ച് ദൂരെയായി മറ്റൊരു വീട് വെച്ചു, അന്ന് ഇച്ചാക്ക പ്രീഡിഗ്രി പഠിച്ചുകൊണ്ട് ഇരിക്കുന്ന സമയം. കുടുംബത്തിലെ മൂത്തമകനും മിടുക്കാനുമായിരുന്നതിനാൽ ഇച്ചാക്കയ്ക്ക് വീട്ടില്‍ പ്രത്യേക സ്ഥാനമുണ്ടായിരുന്നു. ഇച്ചാക്കയ്ക്ക് അന്നേ സ്വന്തം മുറിയുണ്ട്. ഞങ്ങള്‍ സഹോദരങ്ങള്‍ ഒരുമിച്ച് മറ്റ് മുറികളിലും. ഞങ്ങള്‍ സഹോദരങ്ങളുടെ കാര്യത്തില്‍ ഇച്ചാക്കയ്ക്ക് പ്രത്യേക ശ്രദ്ധയും കരുതലുണ്ടായിരുന്നു. അത് ഇന്നും തുടരുന്നു. താന്‍ സിനിമയിലെത്തിയതും അതുപോലെ യാദൃശ്ചികമായി സംഭവിച്ചതാണെന്ന് ഇബ്രാഹിം ഓര്‍മ്മിക്കുന്നു.

ഞാൻ അന്ന് എന്റെ വിദ്യാഭയമൊക്കെ കഴിഞ്ഞ ശേഷം കുറച്ച് നാൾ വിദേശത്തായിരുന്നു. അവിടെ ഒന്നും നേടിയില്ല.  പിന്നെ നാട്ടിലെത്തി തൃപ്പൂണിത്തുറയിലേക്ക് താമസം മാറ്റി. മുപ്പത് വര്‍ഷമായി അവിടെയാണ് താമസം. വാടക വീടുകളിലായാണ് ആദ്യമൊക്കെ താമസിച്ചത്. സ്വന്തമായി വീട് പണിയാനുള്ള സാമ്പത്തികം ഇല്ലായിരുന്നു. ഒന്നും സമ്പാദിക്കാൻ എനിക്ക് കഴിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം. അങ്ങനെ ഇരിക്കുമ്പോഴാണ് ഇച്ചാക്കയുടെ കരുതലും സ്സ്നേഹവും തേടിവരുന്നത്, വാടക വീടുതോറും മാറി മാറിയുള്ള എന്റെ ജീവിതത്തിൽ ഞാൻ വിഷമിക്കുന്നു എന്നറിഞ്ഞ അദ്ദേഹം എനിക്ക് തൃപ്പൂണിത്തുറയിൽ തന്നെ സ്വന്തമായൊരു വീട് വാങ്ങി നൽകി. അവിടെയാണ് കഴിഞ്ഞ 12 കൊല്ലമായി ഞാന്‍ താമസിക്കുന്നത്. ഒരു ജന്മം പറഞ്ഞാലും തീരാത്ത അത്ര നന്ദിയും സ്നേഹവും എനിക്ക് എന്റെ ഇച്ചാക്കയോടുണ്ട്, എന്നോട് മാത്രമല്ല എല്ലാ സഹോദരങ്ങളോടും അദ്ദേഹത്തിന് ഒരു പ്രത്യേക കരുതലും സ്നേഹവുമാണ് എന്നും ഏറെ വികാരാധീതനായി ഇബ്രാഹിം കുട്ടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published.