
പുതിയ ദൗത്യവുമായി ഇന്ത്യൻ ആർമി, ഓപ്പറേഷന്‍ സര്‍വശക്തി’ക്ക് തുടക്കം ! പാകിസ്ഥാനിലുള്ള ഇന്ത്യൻ മണ്ണ് തിരികെ പിടിക്കും !
ഇന്ത്യ എന്നത് നമ്മുടെ ഒരു വികാരമാണ്, രാജ്യത്തിൻറെ കാര്യം വരുമ്പോൾ എല്ലാം മറന്ന് ഒന്നാകുന്നവരാണ് ഇന്ത്യക്കാർ, നമ്മുടെ രാജ്യം നേരിടുന്ന ഇപ്പോഴത്തെ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒന്നാണ് ജമ്മു കശ്മീരില്‍ തുടരുന്ന പാകിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങൾ, ഇതിന് എന്നേക്കുമായി പൂട്ടിടാൻ ഒരുങ്ങുകയാണ് ഇപ്പോൾ ഇന്ത്യൻ ആർമി. ഈ ഭീകരവാദ പ്രവര്‍ത്തനത്തിനെതിരെ ‘ഓപ്പറേഷന്‍ സര്‍വശക്തി’യുമായി ഇന്ത്യൻ സൈന്യം തുടക്കം കുറിച്ചിരിക്കുകയാണ്. പിര്‍ പഞ്ചല്‍ പര്‍വതനിരകളുടെ ഇരുഭാഗത്തുമുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് പുതിയ ദൗത്യത്തിന് സൈന്യം തുടക്കം കുറിച്ചത്.
രാജ്യത്തിൻറെ സുരക്ഷക്ക് പ്രധാനമന്ത്രി രാരേന്ദ്രമോദിയാണ് ഈ പദ്ധതിക്ക് തുടക്കം കുറിച്ചത്, ശ്രീനഗര്‍ ആസ്ഥാനമായുള്ള ചിന്നാര്‍ സൈന്യ വിഭാഗവും നഗ്രോട്ട ആസ്ഥാനമായ വൈറ്റ് നൈറ്റ് കോര്‍പ്‌സും ഒരേസമയം നടത്തുന്ന ദൗത്യത്തില്‍ ജമ്മു കശ്മീര്‍ പൊലീസ്, സിആര്‍പിഎഫ്, പ്രത്യേക ദൗത്യ സംഘം, രഹസ്യാന്വേഷണ ഏജന്‍സികള്‍ എന്നിവരും ഭാഗമാകും. ഈ പ്രദേശത്തു നിന്ന് തീവ്രവാദികളെ ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 2003-ല്‍ തുടങ്ങിയ ഓപ്പറേഷന്‍ സര്‍പ്പവിനാശില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഓപ്പറേഷന്‍ സര്‍വശക്തി ആരംഭിക്കുന്നത്.
പഴയതിലും ശ്കതമായി ഭീകരവാദികൾ ഇന്ത്യയെ ലക്ഷ്മിടുന്നത് കണക്കിലെടുത്താണ് ഇത്തരത്തിൽ ഒരു നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി രജൗരി- പൂഞ്ച് മേഖല ഉള്‍പ്പെടെയുള്ള പിര്‍ പഞ്ചലിന്റെ തെക്കന്‍ മേഖലകളില്‍ ഭീകരവാദം പുനരുജ്ജീവിപ്പിക്കാനായി പാകിസ്താനിലെ ഭീകരവാദ സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. ഭീകരരുടെ ആക്രമണത്തിൽ ഇരുപതോളം ജവാന്മാർക്ക് ജീവന്‍ നഷ്ടമായിരുന്നു. ഡിസംബര്‍ 21-ന് ദേരാ കി ഗലി മേഖലയിലുണ്ടായ ആക്രമണത്തിലും നാലു സൈനികര്‍ വീരമൃത്യു വരിച്ചു. ഈ പശ്ചാത്തലത്തിലാണ് സൈന്യം പുതിയ ദൗത്യത്തിന് തുടക്കമിട്ടത്.

അതുപോലെ അടുത്തിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ശ്രീരാമജന്മഭൂമി തിരിച്ചുപിടിക്കാൻ കഴിയുമെങ്കിൽ, ഇപ്പോൾ പാകിസ്ഥാനിലുള്ള സിന്ധ് പ്രവിശ്യയായ സിന്ധുവിനെ തിരികെ പിടിക്കാൻ ഇന്ത്യയ്ക്ക് ഒരു കാരണവും വേണ്ടെ എന്നാണ് സിന്ധി കൗൺസിൽ ഓഫ് ഇന്ത്യ സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞത്.
യോഗിയുടെ ആ വാക്കുകൾ ഇങ്ങനെ, 500 വർഷങ്ങൾക്ക് ശേഷം അയോധ്യയിൽ ശ്രീരാമന്റെ മഹത്തായ ക്ഷേത്രം നിർമിക്കുകയാണ്. ജനുവരിയിൽ രാംലാലയെ പ്രധാനമന്ത്രി വീണ്ടും ക്ഷേത്രത്തിൽ ഇരുത്തും. 500 വർഷങ്ങൾക്ക് ശേഷം രാമജന്മഭൂമി തിരിച്ചെടുക്കാൻ കഴിയുമെങ്കിൽ സിന്ധുവിനെ തിരിച്ചെടുക്കാൻ ഒരു കാരണവും വേണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗി ഈ പരാമർശം നടത്തിയപ്പോൾ ഓഡിറ്റോറിയം മുഴുവനും കരഘോഷം മുഴക്കിയെന്നും ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇന്ത്യ പാകിസ്ഥാൻ വിഭജനത്തിന് ശേഷം ഏറ്റവും കൂടുതൽ കഷ്ടതകളും ദുരിതങ്ങളും അനുഭവിച്ചത് സിന്ധി സമുദായമാണെന്നും ഇന്നത്തെ തലമുറയ്ക്ക് ആ ചരിത്രം പറഞ്ഞു കൊടുക്കണമെന്നും ആദിത്യനാഥ് പറഞ്ഞു. കേവലം ഒരാളുടെ പിടിവാശിയാണ് രാജ്യ വിഭജനത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം വിഭജിക്കപ്പെട്ടപ്പോൾ ലക്ഷക്കണക്കിന് ആളുകൾ കൂട്ടക്കൊല ചെയ്യപ്പെട്ടു. ഇന്ത്യയുടെ ഒരു വലിയ പ്രദേശം പാകിസ്ഥാനായി മാറി എന്നും അദ്ദേഹം പറയുന്നു.
Leave a Reply