ഇതൊരു മോശം പ്രവണത ! ജൂറി ഹോം കണ്ടിട്ടുണ്ടാവില്ല ! കലയെ കലയായിട്ട് കാണണം ! ഇന്ദ്രൻസ് പ്രതിഷേധിക്കുന്നു !

കഴിഞ്ഞ ദിവസമാണ് 2022 കേരളം സംസഥാന അവർഡ് പ്രഖ്യാപിച്ചത്. അതിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് മികച്ച നടന്മാരായി ബിജു മേനോനും ജോജു ജോര്ജും വരികയായിരുന്നു.  എന്നാൽ മികച്ച നടൻ ക്യാറ്റഗറിയിൽ ഇവരോടൊപ്പം മത്സരിക്കാൻ ഉണ്ടായിരുന്ന ആളാണ് നടൻ ഇന്ദ്രൻസ്. ഏവരും പ്രതീക്ഷിച്ചിരുന്നതും ഇന്ദ്രൻസ് മികച്ച നടൻ ആകുമെന്ന് തന്നെ ആയിരുന്നു. ഹോം എന്ന ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ദ്രൻസ് ഇപ്പോൾ അതിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചിരിക്കുകയാണ്. ഹോം സിനിമയെ പൂർണ്ണമായും അവാർഡിൽ നിന്നും ഒഴിവാക്കിയെന്നും ആരോപണം ഉയരുന്നു. ഇതിനെതിരെ  മാധ്യമങ്ങളിലും സിനിമ താരങ്ങൾക്ക് ഇടയിലും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്.

ഇതിനു കാരണം വിജയ് ബാബു വിഷയം ആണെന്നും ജന സംസാരം ഉയരുന്നു. ഇന്ദ്രൻസ് ഇതൊനോട് പ്രതികരിച്ചത് ഇങ്ങനെ..ഹോം സിനിമയെ അവാർഡിൽ നിന്നും പൂർണ്ണമായി അവഗണിച്ചതിൽ വിഷമമുണ്ട്. ജൂറി ഈ ചിത്രം കണ്ടിട്ടുണ്ടാകില്ല. ജനങ്ങൾക്ക് സിനിമ ഇഷ്ടപ്പെട്ടത് കൊണ്ടാല്ലോ എല്ലാവരും പ്രതിഷേധം രേഖപ്പെടുത്തുന്നത്. അവരുടെ മനസിൽ ആ സിനിമയുണ്ട്. രമ്യാനമ്പീശനും വി.ടി ബലറാമുമൊക്കെ സിനിമ കണ്ടിട്ടുണ്ട് അതുകൊണ്ടാണ് അവരും ഞങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയത്.

ആ സിനിമയെ പൂർണമായും അവാർഡിൽ നിന്നും അവഗണിച്ചതിനുള്ള കാരണം വിജയബാബുവിന്റെ വിഷയമാണെങ്കിൽ അതൊരു നല്ല പ്രവണതയല്ല. അങ്ങനെയൊരു കീഴ്‌വഴക്കം ഉണ്ടാകുന്നത് ശരിയല്ല. വിജയ്ബാബു പ്രതിയാണെന്ന് തെളിഞ്ഞിട്ടില്ല. നാളെ വിജയ്ബാബു നിരപരാധിയാണെന്ന് തെളിഞ്ഞാൽ ജൂറി വീണ്ടും ചിത്രം പരിഗണിക്കുമോ.. ഇല്ലല്ലോ.. കലയെ കലയായിട്ടാണ് കാണേണ്ടത്. കലയെ കശാപ്പ് ചെയ്യാൻ പാടില്ല.

ഇപ്പോൾ ഉദാഹരണം നമ്മുടെ വീട്ടിൽ ഒരു കുട്ടി തെറ്റ് ചെയ്താൽ എല്ലാവരെയും അടിക്കുമോ… എത്രയോ പേരുടെ അധ്വാനത്തിന്റെ ഫലമാണ് സിനിമ. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ഒരുപാട് കലാകാരന്മാരുണ്ട്. അവരുടെ കഷ്ടപ്പാടിനെ അധ്വാനത്തെ കണ്ടില്ലയെന്ന് നടിച്ചതിൽ നിരാശയുണ്ട്. അവർക്ക് സിനിമയുടെ പിന്നിലെ ചതിക്കുഴിയൊന്നും അറിയില്ല. എനിക്കിപ്പോൾ ഒരു  അവാർഡ് കിട്ടാത്തത്തിൽ വിഷമമില്ല. ബിജുവും ജോജുവും എന്റെ വളരെ അടുത്ത  കൂട്ടുകാരാണ്. അവർക്ക് അത് കിട്ടിയതിൽ എനിക്ക്  സന്തോഷം മാത്രമേയുള്ളൂ. അവാർഡിന് വേണ്ടിയല്ല ഞാൻ അഭിനയിക്കുന്നത്. പിന്നെ ചിത്രത്തെ പൂർണ്ണമായും അവഗണിച്ചതിന് കാരണം വിജയ ബാബു വിഷയം ആണെങ്കിൽ അത് അത്ര നല്ല പ്രവണത ആയിരുന്നില്ല എന്ന അഭിപ്രായമാണ് എനിക്കുള്ളത് എന്നും ഇന്ദ്രൻസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *