അവരൊരു പാവം സ്ത്രീ ആയിരുന്നു, ‍ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ ! സിൽക്ക് സ്മിതയെ കുറിച്ച് ഇന്ദ്രൻസ് പറയുന്നു !

സിനിമ ലോകത്തിനും സിനിമ പ്രേമികൾക്കും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അഭിനേത്രിയാ ആയിരുന്നു സിൽക്ക് സ്മിത. ഒരു കാലഘട്ടത്തിൽ ഗ്ലാമർ വേഷങ്ങളിൽ കൂടി തെന്നിന്ത്യൻ സിനിമ ലോകത്ത് തിളങ്ങി നിന്ന അഭിനേത്രി ആയിരുന്നു സിൽക്ക് സ്മിത. സിനിമ രംഗത്ത് അവരെ അറിയാവുന്നവർ ഏവരും ഒരുപോലെ പറയുന്ന ഒരു കാര്യമാണ് അവർ വളരെ നല്ലൊരു മനസിന് ഉടമയായിരുന്നു എന്നത്.

അതുപോലെ സിനിമ രംഗത്ത് ഏറെ വര്ഷങ്ങളായി തിളങ്ങി നിൽക്കുന്ന നടനാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ അദ്ദേഹം സിനിമ രംഗത്ത് തനിക്ക് പ്രിയപെട്ടവരായിരുന്നവരെ കുറിച്ച് സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ പറയുകയാണ്. ഇന്ദ്രൻസിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ ഗുരു സ്ഥാനത്ത് നിൽക്കുന്ന ആളാണ് ജഗതി ചേട്ടൻ. അദ്ദേഹം എനിക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞ് തന്നിട്ടുണ്ട്. കൂടെ ചേർത്ത് നിർത്തി താളവും കാര്യങ്ങളുമൊക്കെ പഠിപ്പിച്ച ആളാണ്. കോസ്റ്റ്യൂമറായി വർക്ക് ചെയ്യുന്ന സമയത്ത് ആ വേഷം ഇന്ദ്രൻ ചെയ്യുമെന്ന് അദ്ദേഹം പറയും. ​ഗുരു സ്ഥാനീയനാണ്.

അദ്ദേഹം എനിക്ക് നൽകിയ ഏറ്റവും വലിയ ഉപദേശം ഒരു പടത്തിന് വേണ്ടി കാത്തിരിക്കരുതെന്നാണ്. ആദ്യം വരുന്ന ബസിൽ കയറി അങ്ങ് പോണം. അത് ഇനിയിപ്പോൾ എത്ര ചെറുതായാലും വലിയ പടം വന്നാൽ അത് ഇട്ട് പോവരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതുപോലെ കെപിഎസി ലളിത ചേച്ചി എന്നെ ഒരുപാട് ഇഷ്ടമായിരുന്നു, അതുകൊണ്ട് തന്നെ എന്നെ ഒരുപാട് ശകാരിക്കും. ഞാൻ മാറി നിന്നാൽ ഓ ഇരിക്കുന്നത് കണ്ടില്ലേ ഇങ്ങ് വാ എന്ന് പറഞ്ഞ് വിളിക്കും. ചേച്ചി കോസ്റ്റ്യൂം അളവ് ശരിയായില്ലെങ്കിൽ അപ്പോൾ തന്നെ എന്നെ വിളിച്ച് വഴക്ക് പറയും.

ചേച്ചി അഭിനയിക്കാൻ നിൽക്കുമ്പോൾ കോസ്റ്റ്യൂമും, ഇടുന്ന ചെരുപ്പും കറക്ട് അല്ലെങ്കിൽ അവർ ഒരുപാട് ഇറിറ്റേറ്റ് ആവും. അത് നമ്മൾ ശ്രദ്ധിക്കണം. അത്രയും ആത്മാർത്ഥത ഉള്ളത് കൊണ്ടാണത്. അതൊക്കെ ശ്രദ്ധ വരുന്നത്. ഇതുപോലെ തന്നെ ആയിരുന്നു എനിക്ക് സുകുമാരി ചേച്ചിയും. ഞാൻ ഒരുപാട് ബഹുമാനിച്ചിരുന്നു ഇഷ്ടപ്പെട്ടിരുന്ന ആളുകളാണ്. ഇവരെ പോലെ തന്നെ ക്വാളിറ്റി ഉള്ള ഒരു ചെറുപ്പക്കാരി ആയിരുന്നു സിൽക് സ്മിത. സിനിമകളിൽ അവർക്ക് വേറെ ഇമേജ് ആണെങ്കിലും അവരും ഇത് പോലെ ആണ്. പാവം സ്ത്രീ ആണ്. എല്ലാവരോടും വളരെ സ്നേഹത്തോടെയും എളിമയോടെയുമാണ് ഇടപെടുന്നത്. നല്ലൊരു മനസായിരുന്നു അവർക്ക്. മറ്റുള്ളവർക്ക് സഹായങ്ങൾ ചെയ്യാനും ഒരു മടിയും ഇല്ലാത്ത ആൾ. ഞാൻ അവരുമായി കമ്പനി ആയിരുന്നില്ല. ‍ഞാനവരുടെ അടുത്ത് ബഹുമാനത്തോടെയേ നിന്നിട്ടുള്ളൂ എന്നും ഇന്ദ്രൻസ് പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *