ഈ ഇത്തിരിപ്പോന്ന എന്നെ കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്’ ! ഇന്ദ്രൻസിന് ആശംസാപ്രവാഹം

ഒരു സമയത്ത് നമ്മളെ ഏറെ ചിരിപ്പിച്ച ഒരു കലാകാരനാണ് ഇന്ദ്രൻസ്. എത്ര ചെറിയ വേഷം ആണെങ്കിലും അദ്ദേഹം അത് വളരെ ഗംഭീരമാകാറുണ്ട്. ഇപ്പോഴിതാ ഇന്ദ്രൻസ് എന്ന നടന്റെ കഴിവ് എന്താണെന്ന് മലയാളികൾ കണ്ടുകൊണ്ടിരിക്കുകയാണ്, ഓരോ സിനിമകളും അദ്ദേഹത്തിലെ നടൻ അതാത്  കഥാപാത്രമായുള്ള പകർന്നാട്ടമാണ്  നമ്മൾ കാണുന്നത്.  അഭിനയത്തിന്റെ അനന്ത സാധ്യതകളില്‍ സ്വയം ചെത്തി മിനുക്കി, തന്നെതന്നെ പാകപ്പെടുത്തി എടുത്ത ഇന്ദ്രന്‍സ് ഇപ്പോള്‍ സിനിമയുടെ ചര്‍ച്ചാ വേദികളിലെ സജീവ ഘടകമായി മാറിയിരിക്കുന്നു.

തുന്നൽ കാരനായി സിനിമ രംഗത്തേക്ക് ചുവടുവെപ്പ്, ശേഷം സുരേന്ദ്രന്‍ കൊച്ചുവേലു ഇന്ദ്രന്‍സ് ആയി മാറിയതും അതിനു ശേഷമാണ്. ഒരിക്കലും പ്രതീക്ഷിക്കാതെയാണ് താൻ സിനിമയിൽ എത്തിയതെന്നും അദ്ദേഹം പറയുന്നു.  അദ്ദേഹത്തെ കൂടുതൽ ജനപ്രിയനാക്കുന്നത് ആ  വിനയവും എളിമയുമാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘ഉടൽ’ പ്രേക്ഷകരിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ആ ചിത്രത്തെ കുറിച്ച് ഇന്ദ്രൻസ് പറഞ്ഞിരുന്നത് ഇങ്ങനെ,  നല്ല പ്രതികരണങ്ങള്‍ക്ക് നന്ദി. വ്യത്യസ്തമായ പ്രമേയങ്ങളെ നമ്മുടെ പ്രേക്ഷകര്‍ എന്നും ഹൃദയപൂര്‍വ്വം സ്വീകരിച്ചിട്ടുണ്ട്. സംവിധായകന്‍ രതീഷ് രഘുനന്ദന്‍ ഈ കഥ എന്നോട് പറയുമ്പോള്‍ത്തന്നെ എന്റെ കഥാപാത്രത്തിന്റെ സാധ്യതയും വെല്ലുവിളിയും മനസിലായിരുന്നു.

പറഞ്ഞതിനേക്കാള്‍ മനോഹരമായി രതീഷ് അത് ചിത്രീകരിച്ചിട്ടുണ്ട്. ഉടല്‍ ഈ കാലത്ത് പറയേണ്ട കഥ തന്നെയാണ്. നമ്മുടെ സിനിമയില്‍ അത്ര പരിചിതമല്ലാത്ത വിഷയമാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്.ഷൂട്ടിംഗിനിടയില്‍ ഉടനീളം അടികൊണ്ട് വശം കെട്ട സിനിമയാണ് ഉടല്‍. ഇത്തിരിപ്പോന്ന എന്നെക്കൊണ്ട് രണ്ടാഴ്ച്ചയിലേറെയാണ് മാഫിയ ശശി സാര്‍ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യിച്ചത്. അതത്രയും സ്‌ക്രീനില്‍ നന്നായി വന്നിട്ടുണ്ട് എന്നറിഞ്ഞതില്‍ സന്തോഷം. മെയ് 20 വെള്ളിയാഴ്ച്ച ചിത്രം തീയേറ്ററുകളില്‍ എത്തുകയാണ്. നല്ല സിനിമകളെ എന്നും പ്രോത്സാഹിപ്പിച്ചിട്ടുള്ള നിങ്ങള്‍ എല്ലാവരുടേയും സഹകരണം ഉടലിനും ഉണ്ടാകണമെന്ന് മാത്രം അഭ്യര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം കുറിച്ചു.

കൂടാതെ ചിത്രത്തിൽ അദ്ദേഹത്തിന്റെ മകളായി അഭിനയിച്ച ദുർഗ പറഞ്ഞിരുന്നു,  ചിത്രത്തിലെ സംഘട്ടന രംഗങ്ങൾ അഭിനയിക്കുന്നതിന് ഇടയിൽ ഇന്ദ്രൻസ് ചേട്ടന് തന്റെ ഭാഗത്തുനിന്നും  ശെരിക്കും ഒരു  ചവിട്ട്  കിട്ടിയിരുന്നു എന്നും, ആ ചവിട്ടുകൊണ്ട് അദ്ദേഹം ചുരുണ്ടുപോയെന്നും ദുർഗ പറഞ്ഞിരുന്നു. ഇപ്പോഴിതാ ഇന്ദ്രൻസിനു അഭിനന്ദന പ്രവാഹമാണ്, ചിത്രം കണ്ടിറങ്ങുന്ന ഓരോരുത്തർക്കും ഇന്ദ്രൻസിന്റെ അഭിനയത്തെ കുറിച്ചാണ് പറയാനുള്ളത്.  ഒരിക്കൽ കളിയാക്കി ചിരിച്ചവരെല്ലാം ഇപ്പോൾ അദ്ദേഹത്തിന് വേണ്ടി ചിരിക്കുകയാണ് എന്നാണ്, പ്രേക്ഷകരുടെ പ്രതികരണം..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *