രമയുടെ ഓർമകളിലാണ് ഇന്ന് എന്റെ ജീവിതം ! അവൾ ആ ഒരു കാര്യത്തിന് വേണ്ടി ജനിച്ച ആളാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് ! ഓർമ്മകൾ പങ്കുവെച്ച് ജഗദീഷ് !

ജഗദീഷ് ഒരു നടൻ എന്നതിലുപരി അദ്ദേഹം ഒരു അധ്യാപകൻ കൂടി ആയിരുന്നു. നായകനായും, വില്ലനായും, സഹ നടനായും, കൊമേഡിയനായും ജഗദീഷ് മലയാള സിനിമ ചരിത്രത്തിൽ വിസ്മയം സൃഷ്ട്ടിച്ച വ്യക്തിയാണ്.  ഇന്നും അദ്യേഹം അഭിനയ മേഖലയിൽ സജീവമാണ്. അദ്ദേഹം ഒരു നടൻ എന്നതിലുപരി വളരെ കഴിവുള്ള ഒരു സംവിധാകനും, തിരക്കഥാകൃത്തുമാണ്, ഇതിനോടകം നിരവധി ചിത്രങ്ങൾക്ക് കഥയും തിരക്കഥയും എഴുതിയിട്ടുള്ള ആള് കൂടിയാണ് ജഗദീഷ്.

മറ്റു താര പത്നിമാരെ പോലെ പ്രേക്ഷകർക്ക് അത്ര  പരിചിതമായിരുന്നില്ല ജഗദീഷിന്റെ ഭാര്യ രമ. വളരെ പ്രതീക്ഷിതമായിട്ടാണ് ആ വാർത്ത നമ്മൾ കേട്ടത്, രമ ഈ ലോകത്തോട് വിടപറഞ്ഞു എന്നുള്ളത്. ഇപ്പോഴിതാ രമയെ കുറിച്ചുള്ള ഓർമ്മകൾ ആരാധകരുമായി പങ്കുവെക്കുകയാണ് നടൻ ജഗദീഷ്. ജഗദീഷിന്റെ വാക്കുകൾ ഇങ്ങനെ, എന്റെ രണ്ടാമത്തെ ചേച്ചി ഹൈസ്‌കൂളിലെ കെമിസ്ട്രി ടീച്ചറായിരുന്നു. പത്താം ക്ലാസ് പരീക്ഷയുടെ പേപ്പര്‍ വാല്യൂവേഷന്‍ കഴിഞ്ഞ് ചീഫ് എക്‌സാമിനറുടെ വീട്ടില്‍ അവ കൊടുക്കാന്‍ പോയപ്പോള്‍ കണ്ട കാഴ്ചയാണ് എന്റെ ഈ വിവാഹത്തിലേക്ക് എത്തിയത്. പറമ്പില്‍ നിന്ന് തേങ്ങ പെറുക്കി തേങ്ങാപ്പുരയിലേക്ക് ഇടുകയാണ് ടീച്ചറുടെ മകള്‍. അത് കഴിഞ്ഞയുടനെ പാര കൊണ്ട് വന്ന് ആ തേങ്ങ പൊതിക്കാന്‍ തുടങ്ങി..

ഇത് കണ്ട എന്റെ അളിയൻ അവരോട് ചോദിച്ചു മോൾ എന്താണ് ചെയ്യുന്നത് എന്ന്, അപ്പോൾ അവർ പറഞ്ഞു എംബിബിഎസ് ഫൈനല്‍ ഇയറിന് പഠിക്കുകയാണെന്ന് എന്ന്.. ഇത് കേട്ടപ്പോള്‍ അവര്‍ ഞെട്ടി. വീട്ടിലെത്തിയതിന് ശേഷമാണ് ആ കൂട്ടിയെ ഒന്ന് ആലോചിച്ചാലോ എന്നവര്‍ ചോദിക്കുന്നത്’. അന്ന് എംജി കോളേജില്‍ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. അങ്ങനെ രമയെ പെണ്ണുകാണാന്‍ പോയ എന്നെ അവളുമായി ചേര്‍ത്ത് നിര്‍ത്തിചേരുമോ  എന്നൊക്കെ നോക്കിയത് അമ്മയാണ്. നാടകസംഘത്തില്‍ ഒപ്പമുണ്ടായിരുന്ന തോമസ് മാത്യു രമയുടെ ജൂനിയറായിരുന്നു. അദ്ദേഹത്തോട് തിരക്കിയപ്പോൾ രമ അല്‍പം ടഫ് ആണെന്നാണ് പറഞ്ഞത്. കല്യാണത്തിന്റെ പിറ്റേദിവസം ആ ടഫ്‌നസ് ജോലിയോടുള്ള ഡെഡിക്കേഷന്‍ ആണെന്ന് എനിക്ക് മനസിലായി. അധികം സംസാരമില്ലെങ്കിലും നല്ല ഹ്യൂമര്‍സെന്‍സാണ് അവൾക്കെന്നും അദ്ദേഹം പറയുന്നു.

രമ ഒരു ഫൊറന്‍സിക് സര്‍ജനാകാന്‍ തന്നെ ജനിച്ചയാളാണെന്ന് പലപ്പോഴും എനിക്ക്  തോന്നിയിട്ടുണ്ട്. മക്കളെ മോര്‍ച്ചറിയില്‍ കൊണ്ട് പോയി പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത് രമ  കാണിച്ചു കൊടുത്തിട്ടുണ്ട്.  രമ രണ്ടാമത് ഗര്‍ഭിണിയായ സമയത്തും അവൾ ജോലിക്ക് പോയതിന്  പലരും മുഖം ചുളിച്ചിരുന്നു. ‘ഒരു ഗര്‍ഭിണി മൃതദേഹം കീറി മുറിക്കുന്നത് ശരിയാണോ’ എന്നായിരുന്നു അവരുടെ ചോദ്യം. എന്നാല്‍ പ്രസവവേദന വന്നാലെന്താ തൊട്ടടുത്തല്ലേ ലേബര്‍ റൂം. അവിടെ പോയങ്ങ് പ്രസവിക്കും എന്നായിരുന്നു രമയുടെ മറുപടിയെന്ന് ജഗദീഷ് പറയുന്നു. ഒരുപാട് നല്ല ഓർമ്മകൾ എനിക്ക് തന്നിട്ടാണ് അവൾ യാത്രയായത് എന്നും അദ്ദേഹം ഏറെ വേദനയോടെ  പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *