തൃശൂരുകാരുടെ ഭാഗ്യമാണ് സുരേഷേട്ടൻ, നിങ്ങൾ അദ്ദേഹത്തിനൊപ്പം നിൽക്കണം ! വാക്ക് നൽകിയാൽ അത് അദ്ദേഹം ചെയ്തിരിക്കും ! ജസ്‌ന സലിം പറയുന്നു !

രണ്ടു തവണത്തെ പരാജയത്തിന് ശേഷം സുരേഷ് ഗോപി വീണ്ടും ഒരു ജനവിധി തേടുകയാണ്, ഇത്തവണ താൻ വിജയം കാണുമെന്ന ശുഭ പ്രതീക്ഷയും സുരേഷ് ഗോപി പങ്കുവെക്കുന്നുണ്ട്.  സിനിമ രംഗത്തെ പലരും അദ്ദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു, ഇപ്പോഴിതാ കണ്ണനെ വരച്ച് ശ്രദ്ധ നേടിയ കലാകാരി ജസ്‌ന സലിം സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്, ഒരു വാക്ക് പറഞ്ഞാൽ അത് പാലിക്കുന്ന സുരേഷേട്ടനെ പോലെയുള്ളവരെ വിജയിപ്പിക്കണം എന്നാണ് ജസ്‌ന പറയുന്നത്.

അവരുടെ ആ വാക്കുകൾ ഇങ്ങനെ, സുരേഷേട്ടൻ ഒരു വാക്ക് പറഞ്ഞാൽ അത് എങ്ങനെയും നിറവേറ്റുമെന്നുള്ളതിന്റെ തെളിവാണ് ഞാൻ. ആ കാഴ്ച ഞാൻ കണ്ടതാണ്, സ്വന്തം മകളുടെ കല്യാണം ആയിട്ടും രാവിലെ മൂന്നരയ്‌ക്ക് ​ഗുരുവായൂർ റോഡിൽ നിന്ന ആളാണ് സുരേഷ്​ഗോപി. ഇതൊക്കെ ആരെ കൊണ്ടെങ്കിലും സാധിക്കുമോ? എന്റെ മൂന്ന് പെൺമക്കളുടെ കല്യാണം നടത്തിയതാണ്. എന്റെ വാപ്പയുടെ ടെൻഷൻ എനിക്കറിയാം. ഏതൊരു മാതാപിതാക്കളായാലും ടെൻഷൻ ഉണ്ടാകും. കാരണം, നമ്മുടെ കുട്ടി മറ്റൊരു വീട്ടിലേക്ക് പോകുകയാണ്. ആ ടെൻഷന്റെ ഇടയിലാണ് എന്റെ ആവശ്യവും സുരേഷേട്ടൻ നടത്തിയത്. എന്നെ സ്വന്തം മകളെപോലെ കണക്കാക്കി എന്റെ ആവശ്യവും സാധിപ്പിച്ചു തന്ന ഏട്ടനാണ്.

നന്മയുള്ള ഇങ്ങനെയൊരു മനിഷ്യനോടൊപ്പമാണ് നിങ്ങൾ നിൽക്കേണ്ടത്, സുരേഷേട്ടന്റെ കൂടെ നിങ്ങൾ നിൽക്കുകയാണെങ്കിൽ അത് നിങ്ങളുടെ ഭാ​ഗ്യമാണ്. വിശ്വസിക്കാം നൂറു വട്ടം, ഒരു കാര്യം ചെയ്യും എന്ന് വാക്ക് നൽകിയാൽ ചെയ്തിരിക്കും എന്നും ജസ്‌ല സലിം പറയുന്നു. ജസ്നയുടെ ഏറ്റവും വലിയൊരു ആഗ്രഹമായിരുന്നു താൻ ആശിച്ച് വരച്ച ഉണ്ണിക്കണ്ണന്റെ ഒരു ചിത്രം പ്രധാനമന്ത്രിക്ക് നല്കണമെന്നത്. ആ ആഗ്രഹം ജസ്ല സുരേഷ് ഗോപിയോട് പറയുകയും, സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് എത്തിയ പ്രധാനമന്ത്രിക്ക് ഈ ചിത്രം കൈമാറാൻ ആ തിരക്കുകൾക്കിടയിലും സുരേഷ് ഗോപി ജസ്ലക്ക് സൗകര്യം ഒരുക്കുകയായിരുന്നു. അന്നും ജസ്ല സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് എത്തിയിരുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *