മൂന്ന് നാല് ദിവസം കൊണ്ട് തന്നെ അയാളുമായി ചക്കി നല്ല കമ്പനിയായിരുന്നു ! മകളെ വിവാഹം കഴിച്ച് തരുമോന്ന് എന്നോട് തന്നെയാണ് ചോദിച്ചത് ! ജയറാം പറയുന്നു !

മലയാള സിനിമ രംഗത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താര ജോഡികളാണ് ജയറാമും പാർവതിയും. ചക്കിയും കണ്ണനും മലയാളികളുടെ പ്രിയങ്കരരാണ്. ഇപ്പോഴിതാ ജയറാം പറഞ്ഞ തങ്ങളുടെ ഒരു കുടുംബ വിശേഷമാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ഏറെ ശ്രദ്ധ നേടുന്നത്. തങ്ങൾ കുടുംബമായി ഒരു ആഫ്രിക്കൻ യാത്ര പോയപ്പോൾ ഉണ്ടായ രസകരമായ നിമിഷങ്ങളെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ജയറാമിന്റെ ആ വാക്കുകൾ ഇങ്ങനെ, സാദാരണ അങ്ങോട്ട് യാത്ര പോകുന്നവർ ചെയ്യുന്നത്, ടൗണിൽ താമസിച്ച് സ്ഥലങ്ങൾ കാണാൻ വേണ്ടിയാണ് കാടിനുള്ളിലേക്ക് പോകുന്നത്. എന്നാൽ  ഞങ്ങൾ ഇരു വെറൈറ്റിക്ക് വേണ്ടി കാട്ടിൽ തന്നെ താമസിച്ച് സ്ഥലങ്ങൾ കാണാമെന്ന് വെച്ചു. അങ്ങനെ നേരത്തെ തന്നെ റൂം എല്ലാം ബുക്ക് ചെയ്തു. കാട്ടിനുള്ളിലൂടെ കുറേ ദൂരം സഞ്ചരിച്ചാണ് പറഞ്ഞ ലൊക്കേഷനിലെത്തുന്നത്. നക്രു എന്നൊരു സ്ഥലത്താണ് താമസം കണ്ടെത്തിയത്.

അവിടെ ചെന്നപ്പോൾ റൂം അല്ല ഞങ്ങൾക്ക് നാല് പേർക്കും ഒരു ടെന്റാണ്. രണ്ട് റൂമായിരുന്നു ബുക്ക് ചെയ്തത്. ഒരു സെക്കന്റുകൊണ്ട് നാലു പേരും ഒരു ടെന്റിലേക്ക് എത്തി. രാത്രിയൊക്കെ ആകുമ്ബോഴേക്കും അശ്വതിയ്ക്കും മക്കള്‍ക്കും പേടിയായി. ഞാന്‍ പോയിട്ട് ഇവിടെ എന്ത് സെക്യൂരിറ്റിയാണുള്ളതെന്ന് ചോദിച്ചു. അവര്‍ ഇപ്പോള്‍ വരുമെന്ന് പറഞ്ഞു. കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും നാല് ഘടാഘടിയന്മാര്‍ വന്നു. വിത്ത് തോക്ക്. അതാണ് അവര്‍ തരുന്ന സെക്യൂരിറ്റി. ഇതോടെ മൃഗങ്ങളിലുള്ള പേടി മാറി അവരിലായി.

പിന്നെ ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവരുമായി നല്ല കമ്പനിയായി. അടുത്തതായി പോയത് മാസൈ മാരാ എന്ന സ്ഥലത്തായിരുന്നു. മാസൈ എന്ന ട്രൈബില്‍ പെട്ടവരായിരുന്നു അവിടെയുണ്ടായിരുന്നു. കാടിനെ ആശ്രയിച്ച്‌ കഴിയുന്നവരാണ്. അവിടെ പതിനഞ്ച് പശുവുള്ളവര്‍ക്ക് ഒരു കല്യാണം കഴിക്കാം. പശുവിന്റൈ എണ്ണം കൂടുന്നതിന് അനുസരിച്ച്‌ ഭാര്യമാരുടെ എണ്ണവും കൂടും. ആ കൂട്ടത്തില്‍ ഒരു യുവാവാണ് ഞങ്ങളെ സ്ഥലമൊക്കെ കൊണ്ട് കാണിച്ചു തരുന്നത്. അവന് നാല് ഭാര്യമാരാണ് ഉള്ളത്.

വളരെ ചെറിയ പ്രായമാണ് അവന്, അവൻ ഒരിക്കൽ ഒരു സിംഹത്തെ കീഴ്പെടുത്തി കൊ,ന്നി,രുന്നു.  അതോടെ അവന് സിംഹം എന്ന് പേരിടുകയും ചെയ്തു അങ്ങനെയാണ് അവന് നാല് വിവാഹം കഴിക്കാൻ കഴിഞ്ഞത്.  അഞ്ച് ദിവസത്തോളം അവന്‍ ഞങ്ങളുടെ കൂടെ തന്നെ ഉണ്ടായിരുന്നു. നല്ല കമ്ബനിയായി. മകള്‍ അവന് മലയാളം വാക്കുകളൊക്കെ പഠിപ്പിച്ചു കൊടുത്തു. അങ്ങനെ അവസാന ദിവസം അവൻ വന്ന് എന്നോട് പറഞ്ഞു,

അവസാന ദിവസം  അവന്‍ എന്റെ അടുത്ത് വന്നു. എനിക്കൊരു ആഗ്രഹമുണ്ട് സാധിച്ച്‌ തരണമെന്ന് പറഞ്ഞു. പണമോ ജോലിയോ ആയിരിക്കുമെന്ന് ഞാൻ   കരുതി ഞാന്‍ തീര്‍ച്ചയായും, പറയൂവെന്ന് പറഞ്ഞു. ഉടനെ അവന്‍ പറയുകയാണ് നിങ്ങളുടെ മോളെ എനിക്ക് കെട്ടിച്ച്‌ തരണമെന്ന്, അതുവരെ മലയാളമൊക്കെ പഠിപ്പിച്ച്‌ സിംഹം എന്ന് വിളിച്ചു നടന്ന ചക്കി പിന്നെ അവന്റെ പേര് കേൾക്കുമ്പോഴേക്കും ഓടും എന്നും ജയറാം ഏറെ രസകരമായി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *