സിനിമയിൽ എത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു, ഇന്ന് വരെ ഒരു വേദിയിലും ടച്ച് വിട്ടുപോയിട്ടില്ല എന്ന് പറഞ്ഞ് കേട്ടിട്ടില്ല ! വിഡിയോ ഏറ്റെടുത്ത് ആരാധകർ !

ജയറാം എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയുടെ തന്നെ സൂപ്പർ സ്റ്റാർ ആയിരുന്നു. അദ്ദേഹം ചെയ്ത് സിനിമകൾ എല്ലാം ഒന്നിന് ഒന്ന് മികച്ചതായിരുന്നു.  ജയറാം എന്ന നടൻ ഒരു സമയത്ത് മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ തന്നെ ആയിരുന്നു. പക്ഷെ എന്തുകൊണ്ടോ, ആ വിജയം തുടർന്ന് കൊണ്ടുപോകാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല, പരാജയങ്ങൾ അദ്ദേഹത്തെ പിന്തുടർന്നപ്പോൾ കുറച്ച് അധികം നാൾ അദ്ദേഹം സിനിമ രംഗത്തു നിന്ന് തന്നെ അകന്ന് നിന്നിരുന്നു. പലരും അദ്ദേഹത്തിന്റെ പരാജയത്തിന്റെ കാരണങ്ങൾ പറഞ്ഞ് രംഗത്ത് വന്നിരുന്നു. സിനിമ രംഗത്ത് നിന്ന് തന്നെ മറ്റു താരങ്ങളെ പോലെ ഒരു ടീം ഉണ്ടാക്കി എടുക്കാൻ ജയറാമിന് സാധിച്ചിരുന്നില്ല അതുകൊണ്ടാണ് അദ്ദേഹം പരാജയപ്പെട്ടത് എന്നാണ് അടുത്തിടെ ഒരു നിർമാതാവ് പറഞ്ഞറിരുന്നത്.

ജയറാം ഇനി അദ്ദേഹത്തിന്റെ എത്ര സിനിമകൾ പരാജയപ്പെട്ടാലും, ഇനി ഒരുപക്ഷെ അദ്ദേഹം സിനിമകൾ ചെയ്തില്ലങ്കിലോ ഒന്നും ജയറാം എന്ന നടന്റെ ജനപ്രീതിക്ക് ഇവിടെ ഒരിടിവും സംഭവിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് അദ്ദേഹത്തിന്റെ ഒരു വിഡിയോ ആരാധകർ ഏറ്റെടുത്തത്. പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ ജയറാം അവതരിപ്പിച്ച ചെറിയ മിമിക്രിയുടെ വീഡിയോ ആണ് ജനഹൃദയങ്ങൾ ഏറ്റെടുത്തത്. അദ്ദേഹം വേദിയിൽ സംവിധായകൻ മണിരത്നം സാറിനെ ഇമിറ്റേറ് ചെയ്ത് കാണിക്കുകയാണ്, രജനികാന്ത്, പ്രഭു, ഐഷ്വര്യ റായി, കാർത്തി, തൃഷ, എ ആർ റഹ്‌മാൻ തുടങ്ങി നിരവധി പ്രമുഖൻ ജയറാമിന്റെ ഈ വീഡിയോ കണ്ട് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരെ വരുന്ന ദൃശ്യങ്ങൾ ആ വിഡിയോയിൽ കാണാം….

ഈ വീഡിയോ കണ്ട ഓരോ മലയാളിയും ജയറാമേട്ടനോടുള്ള ആ സ്നേഹം കമന്റുകളായി പ്രകടിപ്പിക്കുകായണ്, ശെരിക്കും അവരുടെ ആ ആസ്വാദനം കണ്ട് കണ്ണ് നിറഞ്ഞുപോയി, അഭിമാനം തോന്നിയ നിമിഷം, ‘ഇതാണ് യഥാർഥ കലാകാരൻ’.. ഈ വീഡിയോ എത്ര തവണ കണ്ടെന്ന് അറിയില്ല..  തുടങ്ങി നിരവധി പേരാണ് തങ്ങളുടെ സന്തോഷം കമന്റ്റ് ചെയ്യുന്നത്. ഇപ്പോഴിതാ ഇതേ വീഡിയോ പങ്കുവെച്ചുകൊണ്ട് രമേശ് പിഷാരടി കുറിച്ച വാക്കുകളും വൈറലായി മാറുകയാണ്. ‘സിനിമയിൽ എത്തിയിട്ട് 30 വർഷങ്ങൾ കഴിഞ്ഞു ഇന്ന് വരെ ഒരു വേദിയിൽ ‘ “ടച്ച് വിട്ടു പോയി” എന്ന് പറഞ്ഞു കേട്ടിട്ടില്ല.. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സംവിധായകന്റെ വലിയ ചിത്രത്തിലെ പ്രധാന വേഷങ്ങളിലൊന്നു കൈകാര്യം ചെയ്ത് വേദിയിലെത്തിയപ്പോഴും. അരങ്ങ് അടക്കി വാഴുന്ന ജയറാമേട്ടൻ” പിഷാരടി കുറിച്ചു’.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *