ജയറാമേട്ടനെ ഞങ്ങൾക്ക് തിരികെ വേണം ! ഇനി മോഹൻലാലും സുരേഷ് ഗോപിയും ഒന്ന് മാറി നിന്നാട്ടെ ! വീണ്ടും ആരാധകരെ കൈലെടുത്ത് ജയറാം ! വീഡിയോ വൈറൽ !

ഒരു സമയത്ത് പ്രേക്ഷകരെ ഇത്രയും ചിരിപ്പിച്ച, ചിന്തിപ്പിച്ച, കരയിപ്പിച്ച രസിപ്പിച്ച ഒരു നടൻ വേറെ ഉണ്ടായിരുന്നില്ല. പദ്മശ്രീ ജയറാം. അദ്ദേഹത്തെ ഇന്ന് മലയാള സിനിമക്ക് നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പരാജയങ്ങൾ അദ്ദേഹത്തെ പിന്തുടർന്നപ്പോൾ മലയാള  സിനിമ ലോകം അദ്ദേഹത്തെ അകറ്റിനിർത്തി.  അപ്പോഴും മറ്റു ഭാഷകളിൽ അദ്ദേഹത്തിന് ചെറിയ വേഷങ്ങൾ കൈത്താങ്ങായി. ഒടുവിൽ ഇപ്പോഴിതാ പൊന്നിയൻ സെൽവൻ എന്ന സിനിമയിൽ അതുഗ്ര പ്രകടനവുമായി അദ്ദേഹം ഏവരെയും അതിശയിപ്പിച്ചിരിക്കുകയാണ്.

അത് കൂടാതെ അടുത്തിടെ അദ്ദേഹത്തിനെ ഒരു വീഡിയോ വൈറലായി മാറിയിരുന്നു.  പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷൻ പരിപാടിക്കിടെ വേദിയിൽ ജയറാം അവതരിപ്പിച്ച ചെറിയ മിമിക്രിയുടെ വീഡിയോ ആണ് ജനഹൃദയങ്ങൾ ഏറ്റെടുത്തത്. അദ്ദേഹം വേദിയിൽ സംവിധായകൻ മണിരത്നം സാറിനെ ഇമിറ്റേറ് ചെയ്ത് കാണിക്കുകയാണ്, രജനികാന്ത്, പ്രഭു, ഐഷ്വര്യ റായി, കാർത്തി, തൃഷ, എ ആർ റഹ്‌മാൻ തുടങ്ങി നിരവധി പ്രമുഖൻ ജയറാമിന്റെ ഈ വീഡിയോ കണ്ട് ചിരിച്ച് കണ്ണിൽ നിന്നും വെള്ളം വരെ വരുന്ന ദൃശ്യങ്ങൾ ആ വിഡിയോയിൽ കാണാൻ കഴിഞ്ഞിരുന്നു.

ആ ഒരൊറ്റ വീഡിയോ കൊണ്ട് മലയാളികൾ അദ്ദേഹത്തെ എത്രത്തോളം സ്നേഹിക്കുന്നുണ്ട് എന്നത് വ്യകതമാക്കാൻ കഴിഞ്ഞിരുന്നു. ഇപ്പോഴിതാ അത്തരത്തിൽ അദ്ദേഹം കല്യാൺ കുടുബം നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ജയറാം ആലപിച്ച ഗാന രംഗത്തിന്റെ വീഡിയോ ആണ് വീണ്ടും ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  അതിമനോഹരമായി അതിൽ അതിൽ അദ്ദേഹം ആലപിച്ചിരിക്കുന്ന ഓരോ ഗാനവും പ്രേക്ഷകരുടെ ഹൃദയത്തിലാണ് പതിഞ്ഞത്.

ഇത്രയും കഴിവ് ഒരുമിച്ച് അദ്ദേഹത്തിന് ഉണ്ടെന്നുള്ളത് ഒരു പുതിയ അറിവായിരുന്നു. ഇത്ര മനോഹരമായി അദ്ദേഹം പാടും എന്നത് പുതിയ അറിവായിരുന്നു. അദ്ദേഹം മലയാളികളുടെ അഭിമാനമാണ്. ജയറാം ഏട്ടനെ ഞങ്ങൾക്ക് തിരികെ വേണം. അദ്ദേഹത്തിന് പഴയത് പോലെ മികച്ച സിനിമകൾ നൽകാൻ മലയാള സിനിമ മനസ് കാണിക്കണം എന്നും. അദ്ദേഹത്തെ പോലൊരു കലാകാരൻ മലയാള സിനിമക്ക് അന്യമാകുന്നത് ഉൾകൊള്ളാൻ കഴിയാത്ത ഒന്നാണ് എന്നും വീഡിയോക്ക് താഴെ മലയാളികൾ ആവിശ്യപെടുന്നു.

ചടങ്ങിൽ അദ്ദേഹം മലയാളം തമിഴ് തെലുങ്ക് കന്നട ഭാഷകളിലെ പാട്ടുകളാണ് അദ്ദേഹം പാടിയത് ആദ്യ ഗാനം സദസിൽ ഇരിക്കുന്ന പാർവതിയെ നോക്കി അച്ചു.. ഈ ഗാനം നിനക്കാണ് എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം മെല്ലെ മെല്ലെ എന്ന ഗാനമാണ് അദ്ദേഹം പാടിയത്. സദസിനെ തന്നെ അദ്ദേഹം വേറൊരു തലത്തിൽ എത്തിക്കാൻ ജയറാമിന്ന് ഗാനങ്ങൾക്ക് സാധിച്ചു. മോഹൻലാലും സുരേഷ് ഗോപിയും നേരത്തെ തന്നെ പാട്ടുകൾ പാടുന്ന നടന്മാർ എന്ന പേര്  ലഭിച്ചവരാണ്. എന്നാൽ ജയറാമിന്റെ ഈ കഴിവ് തിരിച്ചറിയാൻ വൈകി എന്നും  ഏവരും അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *