
എല്ലാ മാനദണ്ഡങ്ങളും ഒത്തുചേർന്നിട്ടും എന്തുകൊണ്ട് മമ്മൂട്ടിക്ക് പദ്മഭൂഷൺ നൽകുന്നില്ല ! അതിന്റെ കാരണം ഇതാണ് ! ജോൺ ബ്രിട്ടാസ് !
മമ്മൂട്ടി എന്നും മലയാളികളുടെ മഹാ നടൻ തന്നെയാണ്. നമ്മുടെ സ്വാകാര്യ അഹങ്കാരമാണ് മമ്മൂക്ക. സിനിമ ലോകത്തിന് അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ കണക്കിലെടുത്ത് രാജ്യം അദ്ദേഹത്തിന് നിരവധി പുരസ്കരങ്ങൾ നൽകി ആദരിച്ചിരുന്നു. ദേശീയ പുരസ്‌ക്കാരങ്ങളും സംസ്ഥാന പുരസ്‌ക്കാരങ്ങളും പത്മശ്രീയും വരെ കിട്ടി. എന്നാല്‍ ഇതുവരെയും മമ്മൂട്ടിക്ക് പത്മഭൂഷണ്‍ ലഭിച്ചിട്ടില്ല.
അദ്ദേഹത്തിന് ആ ഒരു ബഹുമതി മാത്രം ലഭിക്കാത്തതിന്റെ കാരണം എന്താണ് എന്നുള്ള കാര്യമായ ചർച്ചകൾ സമൂഹ മാധ്യമങ്ങളിൽ എപ്പോഴും നടക്കാറുണ്ട് എങ്കിലും ഇപ്പോഴിതാ മറ്റൊരു കാരണമാണ് അതിൽ ഏറെ ശ്രദ്ധ നേടുന്നത്. ഇതിന്റെ പിന്നിലെ ശക്തമായ ആ കാരണം പറഞ്ഞുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് രാജ്യസഭാംഗവും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ ജോണ്‍ ബ്രിട്ടാസ് ഔട്ട്‌ലുക്കിലെ ലേഖനത്തില്‍ എഴുതിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ..
എന്തുകൊണ്ടും യോഗ്യനായ അദ്ദേഹത്തിന് ഈ ബഹുമതി കിട്ടാത്തതിന് കാരണമായി ഞാൻ കാണുന്നത് അത് അദ്ദേഹത്തിന്റെ രാഷ്ട്രീയം മറച്ചു വെക്കുന്നില്ല എന്നതാണ്. തന്റെ രാഷ്ട്രീയം വെളിപ്പെടുത്താൻ മടിയുള്ള ആളല്ല മമ്മൂട്ടി. തന്റെ നിലപട് അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു.. എന്നാൽ ഇപ്പോൾ അത് തന്നെയാണ് പദ്മഭൂഷണിൽ നിന്നും അദ്ദേഹത്തെ അകറ്റി നിർത്തുന്നത്. നൂറു ശതമാനവും അദ്ദേഹം ആ അവാർഡിന് അദ്ദേഹം അർഹനാണ് എന്നും ജോൺ ബ്രിട്ടാസ് പറയുന്നു.

മമ്മൂട്ടി എന്ന മഹാ പ്രതിഭ ദേശിയ തലത്തിൽ മാത്രമല്ല അന്തർ ദേശിയ പുരസ്‌കാരങ്ങൾ വരെ നേടിയ ആളാണ് മമ്മൂട്ടി, രാജ്യം നേരത്തെ അദ്ദേഹത്തെ പദ്മശ്രീ നൽകിയിരുന്നു. വിവിധ യൂണിവേഴ്സിറ്റികൾ ഓണററി ഡോക്ടരേറ് അവാർഡുകളും സമ്മാനിച്ചിട്ടുണ്ട്. നിരവധി തവണ ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ചരിത്രത്തിൽ ആദ്യമായി ഒരു അന്യഭാഷാ ചിത്രത്തിന് ദേശീയ അവാർഡ് ലഭിക്കുന്ന ആദ്യ നടൻ കൂടിയാണ് മമ്മൂട്ടിയാണ് എന്നും ജോൺ ബ്രിട്ടാസ് പറയുന്നു.
ജോണിന്റെ ഈ വാക്കുകൾ ശ്രദ്ധ നേടിയതോടെ അദ്ദേഹത്തെ അനുകൂലിച്ചും വിമർശിച്ചും നിരവധിപേര് എത്തുന്നുണ്ട്. ബ്രിട്ടാസ് ലക്ഷ്യം വെച്ചത് ബിജെപിയെ ആണെന്ന വാദവുമുയര്‍ന്നിരുന്നു. എന്നാല്‍, മമ്മൂട്ടിക്ക് പദ്മശ്രീ നല്‍കിയത് വാജ്‌പേയി പ്രധാനമന്ത്രിയായപ്പോഴാണെന്നും ബിജെപി സര്‍ക്കാര്‍ മമ്മൂട്ടിയെ അവഗണിച്ചില്ലെന്നും വാദമുയര്‍ത്തി സംഘപരിവാര്‍ അനുകൂലികള്‍ ജോണ്‍ ബ്രിട്ടാസിനെതിരെ രംഗത്ത് വന്നതും ശ്രദ്ധ നേടിയിരുന്നു.
Leave a Reply